Breaking News

‘ക്ഷേത്രത്തില്‍ ഒരു എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്തതിൽ രക്തം തിളക്കുന്നില്ലെങ്കില്‍, ചുംബന രംഗത്തിനും തിളക്കാൻ അവകാശമില്ല’; സ്വരാ ഭാസ്‌കര്‍

എ സ്യൂട്ടബിള്‍ ബോയ് എന്ന് വെബ്സീരിസിൽ ക്ഷേത്രത്തിലെ ചുംബന രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ നെറ്റ്ഫ്‌ലിക്‌സിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്, ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിനെതിരെ ഉയർന്ന സംഘപരിവാര്‍ ആക്രമണത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി സ്വരാ ഭാസ്‌കര്‍.

കത്തുവയില്‍ ക്ഷേത്രത്തില്‍ വെച്ച് 8 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ടതിൽ നിങ്ങളുടെ രക്തം തിളക്കുന്നില്ലെങ്കിൽ , ചുംബന രംഗത്തില്‍ രോഷം കൊള്ളാന്‍ അവകാശമില്ലെന്നാണ് സ്വര ട്വിറ്ററില്‍ കുറിച്ചത്. 2018 ജനുവരിയിലാണ് 8 വയസുകാരിയെ ജമു കാശ്മീരിലെ കത്തുവയില്‍ ഒരു ക്ഷേത്രത്തില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം നടന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിനുള്ളില്‍ ചുംബന രംഗം ചിത്രീകരിച്ചെന്നാരോപിച്ച് നെറ്റ്ഫ്ലിക്സിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *