Breaking News

വഴി നീളെ അപകടം വിതച്ച് ലോറിയിലെ കയർ ; കാൽനടയാത്രികന് ദാരുണാന്ത്യം

കോട്ടയത്ത് സഞ്ചരിച്ച വഴി നിളെ അപകടം വിതച്ച് ലോറി. ലോറിയിൽ കെട്ടിയിരുന്ന കയറാണ് ജീവനെടുക്കുന്ന തരത്തിൽ വില്ലനായി മാറിയത്. കയര്‍ ദേഹത്ത് കുരുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം.പ്രഭാത സവാരിക്കിറങ്ങിയ ആളാണ് മരിച്ചത്.കോട്ടയം ടൗണില്‍ എംസി റോഡില്‍...

പൊന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം

തിരുവന്തപുരം പെന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. വിതുര പൊന്മുടിയില്‍ 22-ാം വളവിലെ ഫോറസ്റ്റ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. കാറില്‍ നാല് പേരുണ്ടായിരുന്നു. ഇവരെ നാല് പേരെയും രക്ഷപ്പെടുത്തി രാവിലെ ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്....

നാഗർകോവിലിൽ വാഹനാപകടം:‌‌ മലയാളികളായ റിട്ടയേർഡ് അധ്യാപകനും മകനും മരിച്ചു

തിരുവനന്തപുരം: തമിഴ്നാട് നാഗർകോവിലിൽ വാഹനാപകടത്തിൽ മലയാളികളായ റിട്ടയേർഡ് അധ്യാപകനും മകനും മരിച്ചു. കാരക്കോണം കന്നുമാമൂട് സ്വദേശി ജി.റസലിയൻ (66), മകൻ അരുൺസാം (30) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംഭവം. ചെ​ന്നൈ​യി​ല്‍ അ​രു​ണി​ന്‍റെ...

ടയര്‍ പൊട്ടി കാര്‍ ലോറിയിലിടിച്ചു; തേനിയില്‍ രണ്ട് മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടിലെ തേനിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. യാത്രയ്ക്കിടെ ടയര്‍ പൊട്ടിയ കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു....

ഡ്രൈവിംഗിനിടെയുള്ള ഫോണ്‍ ഉപയോഗം മൂലം 2021ല്‍ പൊലിഞ്ഞത് 1040 ജീവനുകള്‍; ഞെട്ടിപ്പിക്കുന്ന കേന്ദ്ര റിപ്പോര്‍ട്ട്

2021ല്‍ ആകെ 1040 പേര്‍ക്ക് റോഡില്‍ ജീവന്‍ നഷ്ടമാകാന്‍ കാരണമായത് ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ ആകെ 1997 റോഡ് അപകടങ്ങള്‍ ഉണ്ടായെന്നും...

ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. തലവടിയില്‍ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ വാഹനം ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30നാണ് അപകടം. ആലപ്പുഴ...

അടിമാലിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

അടിമാലിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ബസ്സിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മലപ്പുറത്ത്...

വിവാഹത്തലേന്ന് സെൽഫിയ്ക്കിടെ വധു 50 അടിയിലേറെ താഴ്ചയുള്ള പാറക്കുളത്തിൽ വീണു, കൂടെച്ചാടി വരനും: വിവാഹം നീട്ടിവെച്ചു

കൊല്ലം: കൊല്ലത്ത് വിവാഹത്തലേന്ന് സെൽഫിയെടുക്കുന്നതിനിടെ വധു 50 അടിയിലേറെ താഴ്ചയിൽ ആഴമുള്ള പാറക്കുളത്തിൽ വീണു. പെൺകുട്ടിയെ രക്ഷിക്കാൻ പിന്നാലെ വരനും ചാടി. ഒടുവിൽ വസ്ത്രത്തിൽ പിടിച്ച് കുട്ടിയെ കരയ്ക്കടുപ്പിച്ചു. നിലവിളി കേട്ടെത്തിയ പ്രദേശവാസി നാട്ടുകാരെ...

വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം

മൂവാറ്റുപുഴ: വിദ്യാർഥികൾ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തൊടുപുഴ- മൂവാറ്റുപുഴ റോഡില്‍ രാവിലെ 9.45ഓടെയാണ് അപകടം. തൊടുപുഴ അല്‍ അസ്ഹര്‍ കോളജിലെ ഡിപ്ലോമ വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ആയുഷ്...

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു; 18 പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം. പത്തനംതിട്ട ളാഹയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ആന്ധ്രയില്‍നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 40 പേര്‍ ഉണ്ടായിരുന്നു. തൃശൂരില്‍...