Breaking News

കാബൂളില്‍ പാക് വിരുദ്ധ റാലി; പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത് താലിബാന്‍

കാബൂളിൽ പാക് വിരുദ്ധ റാലി നടത്തിയ ജനങ്ങൾക്ക് നേരെ താലിബാൻ വെടിയുതിർത്തെന്ന് റിപ്പോർട്ട്. സ്ത്രീകൾ അടക്കം ആയിരങ്ങളാണ് പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. ‘പാകിസ്ഥാൻ അഫ്ഗാൻ വിട്ടു പോവുക’ എന്ന മുദ്രാവാക്യവും ബാനറുകളുമായാണ് ആളുകൾ...

അഫ്ഗാൻ വിഷയം: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു

അഫ്ഗാനിസ്താനിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ...

ആണും പെണ്ണും കാണരുത്, കർട്ടനിട്ട് ക്ലാസ് റൂമുകൾ, അഫ്​ഗാൻ സർവലകാശാലയിലെ പുതിയ ചിത്രം

നീണ്ട ഇടവേളയ്ക്ക് ശേഷം അഫ്​ഗാൻ സർവകലാശാല തുറന്നത് താലിബാന്റെ വിചിത്ര നിയമവുമായി. ആൺകുട്ടികളെയും പെൺകുട്ടികളെയും സീറ്റുകൾ കർട്ടനിട്ട് വേർതിരിച്ച് ക്ലാസുകൾ നടത്തുന്നത്. ക്ലാസ് മുറിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം...

20 വർഷത്തിനു ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പൂർണമായും മടങ്ങി; അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു

നീണ്ട ഇരുപത് വർഷത്തിനു ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പൂർണമായും മടങ്ങി. അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു. അമേരിക്കൻ അംബാസഡർ അടക്കമുള്ളവരുമായി അവസാന യു എസ് വിമാനം C17 ഇന്ത്യൻ സമയം...

കാബൂൾ വിമാനത്താവളത്തിലെ ഐഎസ് ബോംബാക്രമണത്തിന് തിരിച്ചടിച്ച് യു.എസ്

കാബൂൾ വിമാനത്താവളത്തിൽ നടന്ന ചാവേർ ബോംബാക്രമണത്തിന് തിരിച്ചടിച്ച് യു.എസ്. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം അവകാശപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്റെ ഒരു സംഘത്തിനെതിരെ വെള്ളിയാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ നൻഗർഹാർ പ്രവിശ്യയിലാണ് ആളില്ലാ...

ഇന്ത്യയിലെത്തിയ അഫ്ഗാന്‍ പാര്‍ലമെന്റ് അംഗത്തെ തിരിച്ചയച്ചു; രേഖകളില്ലെന്ന് വിശദീകരണം

ഇന്ത്യയിലെത്തിയ തന്നെ തിരിച്ചയച്ചതായി അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വനിതാ എംപി. ആഗസ്റ്റ് 20ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് തിരിച്ചയച്ചതെന്ന് എംപി ആരോപിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ അഫ്ഗാന്‍ എംബസിയില്‍ നിന്നുള്ള രേഖയോ ഇല്ലാത്തതിനാണ് രംഗീന...

അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകനെ താലിബാന്‍ അടിച്ചുകൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകനെ താലിബാന്‍ ഭീകരര്‍ അടിച്ചുകൊന്നു. ടോളോ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ സിയാര്‍ യാദിനെയാണ് താലിബാന്‍ വധിച്ചത്. അഫ്ഗാനിലെ മുന്‍നിര മാധ്യമമാണ് ടോളോ ന്യൂസ്. രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയേപ്പറ്റി സിയാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു....

ചെറിയ പെണ്‍കുട്ടികളെ അന്വേഷിച്ച് വീടുകള്‍ കയറി താലിബാൻ തീവ്രവാദികളുടെ പരിശോധന: മാധ്യമപ്രവര്‍ത്തകൻ ഹോളി മക്കെയ്

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ വിവാഹ പ്രായമായ പെണ്‍കുട്ടികളെ അന്വേഷിച്ച് വീടുകള്‍ കയറി താലിബാന്‍ തീവ്രവാദികൾ പരിശോധന നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ രക്ഷപ്പെട്ട മാധ്യമപ്രവര്‍ത്തകനായ ഹോളി മക്കെയ് ആണ് ഈക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഫ്ഗാന്‍ നഗരമായ...

അഫ്ഗാനിൽ നിന്നും 78 പേരുമായി എയര്‍ ഇന്ത്യ വിമാനം ഡൽഹിയില്‍; മലയാളി കന്യാസ്ത്രീയും സംഘത്തില്‍

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്നുള്ള 78 പേരുമായി എയർ ഇന്ത്യ വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇറ്റാലിയൻ സ്കൂളിൽ പ്രവർത്തിച്ചിരുന്ന മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റയും വിമാനത്തിലുണ്ട്. കാബൂളില്‍ നിന്ന് താജിക്കിസ്ഥാന്‍ വഴിയാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്....

അഫ്ഗാനിൽ നിന്നുള്ള പലായനം; പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച്‌ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

താലിബാൻ ഭീകരർ ഭരണം പിടിച്ചടക്കിയതിനെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ നിന്നും പലായനം ചെയ്യാൻ ആഗ്രഹിച്ചവരെ ഇന്ത്യയിൽ എത്തിച്ച നടപടിയെ പരാമർശിച്ച് വിവാദമായ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച്‌ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. അഫ്ഗാനിസ്ഥാനിലെ സമീപകാല...