Breaking News

കോൺ​ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് വോട്ടെടുപ്പ് രാവിലെ 10 മുതൽ

എഐസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് 17ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷണന്‍. തിരുവനന്തപുരം ഇന്ദിരാഭവനില്‍ വെച്ച് വൈകീട്ട് നാലുമണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. സംഘടനാ...

എ.ഐ.സി.സി അദ്ധ്യക്ഷ സ്ഥാനം; തിരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്കയെന്ന് തരൂര്‍ ഉള്‍പ്പെടെ അഞ്ച് എം.പിമാര്‍

പാര്‍ട്ടി അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പങ്കുവെച്ച് അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍. ഇത് സംബന്ധിച്ച് എംപിമാര്‍ എഐസിസി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മധുസൂദന്‍ മിസ്ത്രിക്ക് കത്തയച്ചു. വോട്ടര്‍പട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ ആവശ്യത്തിന് ദുര്‍വ്യാഖ്യാനം...

തെരഞ്ഞെടുക്കപ്പെട്ടാൽ ദേശീയ നേതൃത്വത്തെ ഉടച്ച് വാർക്കും’; എഐസിസി അധ്യക്ഷൻ ആകാൻ അശോക് ചവാനും

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുത്ത് അശോക് ചവാൻ.മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയാണ് അശോക് ചാവാൻ. തന്റെ സ്ഥാനാർത്ഥത്തിന് പിന്തുണ തേടി അശോക് ചാവാൻ മുതിർന്ന നേതാക്കളോട് ആശയവിനിമയം നടത്തി. യുവാക്കൾക്ക് പ്രാതിനിധ്യം നൽകുന്ന വിധത്തിൽ...

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബം മത്സരിക്കില്ല

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ല. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാരും മത്സരിച്ചേക്കില്ല. പകരം അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും.ഗെഹ്ലോട്ടിനോട് മത്സരിക്കാന്‍ സോണിയാ ഗാന്ധി...

പുറത്താക്കേണ്ടത് എഐസിസി, സുധാകരന്‍ നുണപറയുന്നു; ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കെ വി തോമസ്

കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കേണ്ടത് എഐസിസിയാണ്. അതിന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അധികാരമില്ലെന്നും കെ വി തോമസ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല. ഇത്തരം കാര്യങ്ങള്‍ ഇ മെയില്‍...

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ട; നിലപാടില്‍ മാറ്റമില്ലെന്ന് എ.ഐ.സി.സി

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന് എ.ഐ.സി.സി അറിയിച്ചു. കെ.പി.സി.സി നിര്‍ദ്ദേശം പാലിക്കാന്‍ കെ. വി തോമസിന് നിര്‍ദ്ദേശം നല്‍കി. അനുമതിയുടെ കാര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനം എടുക്കില്ലെന്നും കെ.പി.സി.സി തീരുമാനത്തോടൊപ്പം...

കെ സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് എഐസിസി

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് എഐസിസി. കെ സുധാകരന് കെപിസിസി അധ്യക്ഷ പദവി നല്‍കിയുള്ള പ്രഖ്യാപനവും നടക്കുമെന്ന് സൂചന. ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ...

കോണ്‍ഗ്രസിന്റെ സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഗാന്ധി വിദേശത്ത്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഗാന്ധി വിദേശത്ത്. വിദേശയാത്ര വ്യക്തിപരമായ കാരണങ്ങള്‍ക്കാണെന്നാണ് വിശദീകരണം. ഏത് രാജ്യത്തേക്കാണ് രാഹുല്‍ ഗാന്ധി പോയതെന്ന് എഐസിസി വക്താവ് വെളിപ്പെടുത്തിയില്ല. ഇന്നത്തെ ആഘോഷങ്ങളില്‍ പോലും പങ്കെടുക്കാതെ...

തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രെസ്സിനേറ്റ കനത്ത പരാജയം വിലയിരുത്താൻ എ ഐ സി സി ജനറൽ സെക്രട്ടറി ഇന്നെത്തും

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിനേറ്റ കനത്ത തോല്‍വി വിലയിരുത്തുന്നതിനായി എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കേരളത്തിന്റെ ചുമതലയുള്ള മൂന്ന് സെക്രട്ടറിമാരും ഇന്നെത്തും. സെക്രട്ടറിമാരായ പി വിശ്വനാഥന്‍, പി...

പരസ്യപ്രസ്താവനയ്ക്ക് കോൺഗ്രസിൽ വിലക്ക്

പരസ്യപ്രസ്താവനയ്ക്ക് കോൺഗ്രസിൽ വിലക്കേർപ്പെടുത്തി എഐസിസി. ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെതാണ് ഉത്തരവ്. നേതൃത്വത്തിന് എതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കറുതെന്ന് എഐസിസി അറിയിച്ചു. പാർട്ടിയുടെ നന്മയ്ക്കുവേണ്ടി എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും കേരളത്തിലെ നേതാക്കളോട് എഐസിസി പറഞ്ഞു....