Breaking News

സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസ്; അര്‍ജുന്‍ ആയങ്കി പൊലീസ് പിടിയില്‍

പാലക്കാട് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ അര്‍ജുന്‍ ആയങ്കി പിടിയില്‍. പുനെയില്‍ നിന്ന് മീനാക്ഷിപുരം പൊലീസാണ് അര്‍ജുനെ പിടികൂടിയത്. മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. കേസില്‍...

‘മൂന്ന് വര്‍ഷമായി ലൈംഗികാതിക്രമം, വിവാഹത്തിന് മുന്‍പ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിച്ചു, ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി അര്‍ജുന്‍ ആയങ്കി’; ഗുരുതര ആരോപണങ്ങളുമായി ഭാര്യ

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഗാര്‍ഹിക പീഡനം ഉള്‍പെടെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ചെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അതിനുത്തരവാദികള്‍ അര്‍ജുന്‍ ആയങ്കിയും കുടുംബവുമായിരിക്കുമെന്നും ഫെയ്‌സ്ബുക്ക്...

കരിപ്പൂരിലെ സ്വര്‍ണക്കവര്‍ച്ചാ കേസ്: അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

കരിപ്പൂരിലെ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പയ്യന്നൂരില്‍ നിന്ന് പിടികൂടിയ അര്‍ജുനെ കൊണ്ടോട്ടി സ്റ്റേഷനിലെത്തിച്ചു. കാരിയറുടെ ഒത്താശയോടെ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം തട്ടിയെടുത്തെന്നാണ് കേസ്. പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ...

സ്വര്‍ണം തട്ടാന്‍ ശ്രമിച്ച കേസില്‍ അര്‍ജുന്‍ ആയങ്കിയെ ഒന്നാം പ്രതിയാക്കി പോലീസ്

കരിപ്പൂരില്‍ കടത്തു സ്വര്‍ണം തട്ടാന്‍ ശ്രമിച്ച കേസില്‍ 2021ലെ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി ഒന്നാം പ്രതി. കരിപ്പൂര്‍ പൊലീസ് കോടതിയില്‍ നല്‍കിയ പ്രഥമ വിവര റിപ്പോര്‍ട്ടിലാണ് അര്‍ജുന്‍ ആയങ്കിയെ പ്രതിചേര്‍ത്തത്....

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തി; കണ്ണൂരില്‍ പ്രവേശന വിലക്ക്‌

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് എതിരെ കാപ്പ ചുമത്തി പൊലീസ്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഡി.ഐ.ജി രാഹുല്‍ ആര്‍ നായരാണ് കാപ്പ ചുമത്തി ഉത്തരവിറക്കിയത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണറുടെ...

അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും മാസത്തിൽ രണ്ട തവണ അന്വേഷണ ഉദ്യോഗസ്ഥന്...

അർജുൻ ആയങ്കിയുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി അർജുൻ ആയങ്കിയുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.നേരത്തെ രണ്ട് തവണ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അർജുൻ ആയങ്കി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ...

അര്‍ജുന്‍ ആയങ്കിയുടെ കൂട്ടുകാരന്റെ അപകട മരണം നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചേക്കും

രാമനാട്ടുകര കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. ശൂന്യവേളയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കും. പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിയുടെ കൂട്ടുകാരനും നിര്‍ണായക സാക്ഷിയുമായ അരീക്കോട് സ്വദേശി റമീസിന്റെ അസ്വാഭാവിക...

അർജുൻ ആയങ്കിയുടെ കൂട്ടാളി അപകടത്തിൽ മരിച്ചു; റമീസ് ഓടിച്ചത് ആയങ്കിയുടെ ബൈക്ക്, ദുരൂഹതയെന്ന് കസ്റ്റംസ്

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപടകത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കസ്റ്റംസ്. കണ്ണൂർ അഴീക്കോട് മൂന്ന് നിരത്ത് സ്വദേശി റമീസ് ആണ് ഇന്ന് പുലർച്ചെ മരിച്ചത്. കസ്റ്റംസ് ചോദ്യം...

അര്‍ജുന്‍ ആയങ്കിയെ കുരുക്കിലാക്കി ഭാര്യയുടെ മൊഴി: ജാമ്യം തടയാന്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിക്കുക ഭാര്യയുടെ മൊഴികളും

കൊച്ചി: അര്‍ജുന് കുരുക്കായി ഭാര്യയുടെ മൊഴി. കരിപ്പൂര്‍ സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ക്രിമിനല്‍ ബന്ധങ്ങളെ പറ്റി സുഹൃത്തുക്കളും അടുത്ത ബന്ധുവും മുന്നറിയിപ്പു നല്‍കിയതായി ഭാര്യ അമല കസ്റ്റംസിനോടു വെളിപ്പെടുത്തി. അര്‍ജുന്റെ...