Breaking News

വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു, ചില്ലുകള്‍ എറിഞ്ഞുടച്ചു; ഏഷ്യാനെറ്റ് ന്യൂസിന്റെ കോര്‍പ്പറേറ്റ് ഓഫീസിന് നേരെ ആക്രമണം; പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി

ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ ഓഫീസിന് നേരെ ആക്രമണം. ഇന്നു പുലര്‍ച്ചെ അഞ്ചിന് ഹൗസിങ്ങ് ബോര്‍ഡ് ജംഗ്ഷന് സമീപമുള്ള കോര്‍പ്പറേറ്റ് ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസ് അക്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു....

പാര്‍ട്ടി ഓഫീസില്‍ നിന്നും നിര്‍ദ്ദേശം കിട്ടിയിട്ട് വേണ്ട വാര്‍ത്ത എഴുതാന്‍; കാര്യങ്ങളില്‍ ബോദ്ധ്യമുള്ളതിനാലാണ് ഈ തൊഴില്‍ തുടങ്ങിയതും തുടരുന്നതും; അന്‍വറിന് മറുപടിയുമായി ഏഷ്യാനെറ്റ് ന്യൂസ് ലേഖിക

ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന നടക്കുന്നുവെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം നിഷേധിച്ച് ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍. ഒരേ വാര്‍ത്ത ഒരക്ഷരം വിടാതെ...

പിണറായി സര്‍ക്കാരിനെതിരെ ഒരക്ഷരം തെറ്റാതെ ജയ്ഹിന്ദിലും ഏഷ്യാനെറ്റിലും ഒരേവാര്‍ത്ത; ‘മാധ്യമ സിന്‍ഡിക്കേറ്റ്’ എന്താണെന്ന് മനസിലാക്കണം; അന്‍വറിനെ പിന്തുണച്ച് ജലീല്‍; വീഡിയോയുമായി കടന്നാക്രമണം

ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന നടക്കുന്നുവെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തെ പിന്തുണച്ച് കെടി ജലീല്‍. ഒരേ വാര്‍ത്ത ഒരക്ഷരം വിടാതെ സമാനമായി ‘ജയ്ഹിന്ദ്’ടിവിയിലും ‘ഏഷ്യാനെറ്റി’ലും...

വ്യാജ വീഡിയോ വിവാദം: സാനിയ മനോമി ഏഷ്യാനെറ്റില്‍ നിന്നും രാജിവെച്ചു

മയക്കുമരുന്നിന് അടിമയായി എന്ന പറയപ്പെടുന്ന പെണ്‍കുട്ടിയുമായി ഏഷ്യനെറ്റ് നടത്തിയ അഭിമുഖവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മാധ്യമ പ്രവര്‍ത്തക മനോമി സാനിയ രാജിവച്ചു. വിവാദത്തെത്തുടര്‍ന്ന് ഇവരെ ഏഷ്യാനെറ്റ് മാനേജ്‌മെന്റ് കൊച്ചിയിലേക്ക സ്ഥലം മാറ്റിയിരുന്നു. സി പി എം...

ഏഷ്യാനെറ്റ് ന്യൂസിന്റെ മുതലാളിമാര്‍ കോര്‍പ്പറേറ്റുകള്‍; ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗം; മാധ്യമങ്ങള്‍ അജന്‍ഡ നിശ്ചയിക്കേണ്ടന്ന് എംവി ഗോവിന്ദന്‍

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, ആ രാഷ്ട്രീയത്തോടെയുള്ള ചോദ്യങ്ങള്‍ക്ക് വിധേയമാകേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആര്‍ക്കെങ്കിലും എന്തെങ്കിലും വെളിപ്പെടുത്താനുണ്ടെങ്കില്‍ അത് മുഴുവന്‍ വെളിപ്പെടുത്തിക്കോട്ടെ. മാധ്യമങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അതും വെളിപ്പെടുത്താം....

ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തു

കൊച്ചി: ഏഷ്യാനെറ്റിന്റെ ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന റോവിങ് വാർത്തയിൽ ലഹരിക്കടിമയാണെന്ന് 14 വയസ്സുള്ള പെൺകുട്ടി വെളിപ്പെടുത്തിയ റിപ്പോർട്ടിന്മേൽ കേസെടുത്ത് പോലീസ്. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്. പോക്‌സോ, വ്യാജരേഖ ചമക്കല്‍,...

ഗെറ്റ് ഔട്ടിന്റെ മലയാളമാണ് കടക്ക് പുറത്ത്; തന്നെ വേട്ടയാടിയപ്പോഴും ബഹിഷ്‌കരിച്ചപ്പോഴും ആരും ചോദ്യം ചെയ്തില്ല; ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി വിനു വി ജോണ്‍

മാധ്യമ പ്രവര്‍ത്തകരുടെ ഇടയിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ വിനു വി. ജോണ്‍. ‘വിനു വി. ജോണിനെ’ ഒറ്റപ്പെടുത്തുക എന്നു പറഞ്ഞ് പോസ്റ്റര്‍ ഒട്ടിച്ചപ്പോള്‍ ഇവിടെ ചോദിക്കാന്‍ ആരും ഉണ്ടായില്ല. എന്നെ ബഹിഷ്‌കരിച്ചു....

കെണി ഒരുക്കിയത് എനിക്ക്, പൊക്കിയത് അവനെ, ദൈവമുണ്ട്; ചാനല്‍ പോരില്‍ വീണ്ടും വിനുവിന്റെ ട്വീറ്റ്

എഷ്യാനെറ്റിലെ വിനു വി ജോണും, ട്വന്റിഫോറും തമ്മിലുള്ള യുദ്ധം തത്കാലത്തേക്കൊന്നും അവസാനിക്കില്ലെന്ന സൂചനയാണ് വിനു വി ജോണിന്റെ ട്വീറ്റിലൂടെ വ്യക്തമാകുന്നത്. മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ട്വന്റിഫോര്‍ ന്യൂസിലെ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയെ...

‘അവതാരകർ അതിരുവിടരുത്’; ചാനൽ പോരിൽ ചർച്ചയുമായി ട്വന്റി ഫോർ

മുട്ടിൽ മരം മുറിക്കേസ് മുതൽ തുടങ്ങിയ ഏഷ്യാനെറ്റ് ന്യൂസും ട്വന്റി ഫോർ ന്യൂസും തമ്മിലുള്ള ചാനൽ യുദ്ധം പുതിയ മാനങ്ങളിലേക്ക്. ‘അവതാരകർ അതിരുവിടരുത്’ എന്നതാണ് ട്വന്റി ഫോർ ചാനലിലെ പ്രൈം ടൈം ചർച്ച. ചർച്ച...

ഏഷ്യാനെറ്റ് ന്യൂസിന്റെയും ട്വന്റി ഫോറിന്റെയും ഫ്ലോർ പരസ്പരം തുപ്പിക്കളിക്കാനാണ് പ്രമുഖർ പ്രയോജനപ്പെടുത്തുന്നത്; ഹർഷൻ

ഏഷ്യാനെറ്റ് ന്യൂസിന്റെയും ട്വന്റി ഫോറിന്റെയും ഫ്ലോർ പരസ്പരം തുപ്പിക്കളിക്കാനാണ് ഇരു ചാനലുകളിലേയും പ്രമുഖ മുഖങ്ങൾ ഇപ്പോൾ പ്രയോജനപ്പെടുത്തുന്നതെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ഹർഷൻ. മോൻസൺ മാവുങ്കൽ വിവാദവുമായി ബന്ധപ്പെട്ട് ഇരുചാനലുകളും തമ്മിൽ പരസ്യപോര് രൂക്ഷമായ സാഹചര്യത്തിലാണ്...