Breaking News

ബ്രഹ്മപുരത്ത് ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മാണത്തിന് പുതിയ ടെണ്ടർ ക്ഷണിച്ചു

ബ്രഹ്മപുരത്ത് ബ്രഹ്മപുരത്ത് ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് നിർമാണത്തിന് പുതിയ ടെണ്ടർ ക്ഷണിച്ച കൊച്ചി കോർപറേഷൻ. നിലവിൽ ബ്രഹ്മപുരത്ത് പ്ലാന്റ് പ്രവർത്തിക്കുന്നില്ല. കുടുംബശ്രീ തൊഴിലാളികളെ ഉപയോഗിച്ച് സാധാരണ രീതിയിലുള്ള സംസ്കരണ പരിപാടികൾ നടത്തുകയാണ്. മുൻ...

ബ്രഹ്മപുരത്ത് വീണ്ടും തീ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. സെക്ടർ ഒന്നിൽ വലിയതോതിൽ കൂട്ടിയിട്ടിരിക്കുന്ന...

ബ്രഹ്മപുരത്ത് ഇസാഫ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 

കൊച്ചി: വിഷപ്പുക ഭീഷണി നേരിട്ട ബ്രഹ്മപുരം ടി ബി കോളനിയിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതികൾ ഏകോപിപ്പിക്കുന്ന പ്രചോദൻ ഡെവലപ്പ്മെന്റ് സർവീസസ്...

വാദിക്കാന്‍ അനുവദിച്ചില്ല, കേസ് മാറ്റിയതിന് പിന്നാലെ ഉത്തരവ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തു; ഹരിത ട്രൈബ്യുണലിന് എതിരെ അഭിഭാഷകന്‍

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടുത്തത്തെ തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 100 കോടി പിഴ ചുമത്തിയത് തങ്ങളുടെ വാദം കേള്‍ക്കാതെയാണെന്ന് കൊച്ചി കോര്‍പറേഷന്‍ അഭിഭാഷകന്‍. ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറി മുന്‍പാകെ തുക കെട്ടിവയ്ക്കണമെന്നും...

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിദഗ്ധസംഘം കൊച്ചിയില്‍; ബ്രഹ്മപുരം മനുഷ്യനിര്‍മിത ദുരന്തമെന്ന് പ്രകാശ് ജാവദേക്കര്‍

ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡ് നിയോഗിച്ച വിദഗ്ധസംഘം കൊച്ചിയില്‍ എത്തിയെന്ന് ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍. പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനവിരുദ്ധമാണ്. തീപ്പിടിത്തമുണ്ടായത് വെറുമൊരു അപകടമായി ചിത്രീകരിക്കാനാണ് ഇപ്പോഴും...

ബ്രഹ്മപുരത്തെ പുക ശമിക്കുന്നു; ഇനി അണയാനുള്ളത് ചതുപ്പിലെ കൂനകള്‍; മിനിട്ടില്‍ 4000 ലിറ്റര്‍ വെള്ളം പമ്പുചെയ്യുന്നുണ്ടെന്ന് കളക്ടര്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കല്‍ ലക്ഷ്യത്തിലേക്ക് അടുത്തതായി ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്. ചതുപ്പായ പ്രദേശം ഒഴികെയുള്ള മേഖലകളില്‍ തീയും പുകയും പൂര്‍ണമായി ശമിച്ചിട്ടുണ്ട്. ചതുപ്പിലെ പുക ശമിപ്പിക്കുന്നതില്‍ ഇന്നു തന്നെ...

ബ്രഹ്‌മപുരം തീപിടിത്തം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തേക്ക് അവധി

ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നിങ്ങനെ മൂന്ന് ദിവസത്തേക്കാണ് അവധി...

ബ്രഹ്‌മപുരത്ത് നേവിയും വ്യോമസേനയും, 30 ഫയര്‍ ടെന്‍ഡറുകളും 12 ഹിറ്റാച്ചികളും; തീപിടുത്തവും പുകയും രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കളക്ടര്‍

ബ്രഹ്‌മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ഉയരുന്നത് രണ്ടു ദിവസത്തിനകം പൂര്‍ണമായി പരിഹരിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. തീയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ...

ബ്രഹ്‌മപുരത്തെ അഗ്നിബാധ മനുഷ്യ നിര്‍മ്മിതമാണോ?, ഉത്തരവിട്ടിട്ടും കളക്ടര്‍ ഹാജരായില്ല; അച്ചടക്ക വാളോങ്ങി ഹൈക്കോടതി; നിലപാട് കടുപ്പിച്ചു

ബ്രഹ്‌മപുരം തീപിടിത്തത്തില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ബ്രഹ്‌മപുരത്തെ അഗ്‌നിബാധ മനുഷ്യ നിര്‍മ്മിതമാണേയെന്ന് ആരാഞ്ഞ ഹൈക്കോടതി, ജില്ല കലക്ടര്‍, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ നാളെ കോടതിയില്‍ നേരിട്ട് ഹാജരായി...

സൊലൂര്‍ സ്റ്റേഷനില്‍ നിന്നുളള ഹെലികോപ്ടറുകളെത്തി ; ബ്രഹ്‌മപുരത്ത് ഇന്ന് വ്യോമസേനയുടെ ദൗത്യം

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്ടറുകളില്‍ നിന്ന് വെള്ളം സ്‌പ്രേ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. വ്യോമസേനയുടെ സൊലൂര്‍...