Breaking News

സ്ഥാനാർത്ഥി പട്ടിക വേഗത്തിലാക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം; കോൺഗ്രസ് അന്തിമ സാധ്യത പട്ടികയായി, 21 സിറ്റിം​ഗ് എം.എൽ.എമാരിൽ 20 പേരും അവരുടെ മണ്ഡലത്തിൽ മത്സരിക്കും

നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോൺ​ഗ്രസ് സ്ഥാനാർഥികളുടെ സാധ്യത പട്ടിക പുറത്ത് വന്നു. സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കാൻ സംസ്ഥാന നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു കേരളത്തിൽ നിന്നു വന്ന പട്ടികയിൽ നിന്ന് വിജയസാധ്യത ഉള്ളവരെ മാത്രം ഹൈക്കമാൻഡ്...

ഉദുമ നിലനിര്‍ത്താന്‍ സിപിഐഎം; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവം

30 വര്‍ഷമായി കൈവശമുള്ള കാസര്‍ഗോഡ് ഉദുമ മണ്ഡലത്തില്‍ ഇത്തവണ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ പരിഗണിച്ച് സിപിഐഎം. തദ്ദേശ തെരഞ്ഞെടുപ്പിലെ മേല്‍ക്കൈ തുടരാനായാല്‍ മണ്ഡലം അനായാസം നിലനിര്‍ത്താനാകുമെന്നാണ് ആത്മവിശ്വാസം. അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണ്ഡ!ലത്തില്‍...

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർത്ഥികളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർത്ഥികളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഉദ്യോഗാർത്ഥികളുമായി രാഹുൽ ഗാന്ധി സംസാരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ ഔദ്യോഗിക സമാപന ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെയാണ്...

നിയമസഭ തെരഞ്ഞെടുപ്പ്; 37 സീറ്റുകള്‍ വേണമെന്ന ബിഡിജെഎസിന്റെ ആവശ്യം ബിജെപി തള്ളി

നിയമസഭ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകള്‍ നല്‍കണമെന്ന ബിഡിജെഎസിന്റെ ആവശ്യം തള്ളി ബിജെപി. ബിഡിജെഎസിന് ഇക്കുറി 20 സീറ്റുകളില്‍ താഴെ മാത്രമേ നല്‍കൂ. തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനമാണ് ബിഡിജെഎസിന് വിനയായത്. പ്രധാനപ്പെട്ട സീറ്റുകള്‍ ഏറ്റെടുക്കാനാണ്...

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ താരമായ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിബിത ബാബുവിന് തോല്‍വി

പത്തനംതിട്ട : സോഷ്യല്‍ മീഡിയയില്‍ വൈറല്‍ താരമായ പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബുവിന് തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ ലതാകുമാരിയാണ് മല്ലപ്പള്ളി ഡിവിഷനില്‍ വിജയിച്ചത്. 10469 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ...

ബി.ജെ.പി സ്ഥാനാർത്ഥിയെ കാണാനില്ല; കുടുംബം പൊലീസിൽ പരാതി നൽകി

നെടുവത്തൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി സി. അജീവ്കുമാറിനെ കാണ്മാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രചാരണം നടത്തുന്നതിനിടയിൽ അഞ്ചുദിവസമായി ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ...

സ്ഥാനാർത്ഥികളുടെ മരണം: അഞ്ച് നിയോജകമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റി

തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച് വാർഡ്/ നിയോജകമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം (5), കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ...

കോൺഗ്രസ് വിട്ട് ബിജെപി സ്ഥാനാർത്ഥിയായി മുല്ലപ്പള്ളി രാമചന്ദ്രൻ

കോണ്‍ഗ്രസിനോട് പിണങ്ങി മുല്ലപ്പിള്ളി രാമചന്ദ്രന്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നഗരസഭയിലേക്കാണ് മുല്ലപ്പിള്ളി മത്സരിക്കുന്നത്. പാര്‍ട്ടിയുടെ ഗ്രൂപ്പ് കളിയിലുള്ള അതൃപ്തിയാണ് മുല്ലപ്പിള്ളി രാമചന്ദ്രനെ ബിജെപി പാളയത്തിലെത്തിച്ചത്. സംഭവം കൗതുകമുണര്‍ത്തുന്നതാണെങ്കിലും ആള്‍ നമ്മുടെ...

തദ്ദേശ തെരഞ്ഞെടുപ്പ്: 3000 ൽ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ

തദ്ദേശ തെരഞ്ഞെടുപ്പില്‍ 3000 ൽ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നണി ഏറ്റവുമധികം സ്ഥാനാര്‍ത്ഥി ദാരിദ്ര്യം നേരിടുന്നത്. മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെന്ന സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് ഇതോടെ...