Breaking News

മുന്ദ്ര തുറമുഖം ഏത് സംസ്ഥാനത്താണ്? എൻ സി ബിയെ വിമര്‍ശിച്ച് ഉദ്ധവ് താക്കറെ

പ്രശസ്തിക്കായി സെലിബ്രിറ്റികളുടെ പിന്നാലെ പോവുകയാണ് എന്‍സിബി ചെയ്യുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സെലിബ്രിറ്റികളെ ലക്ഷ്യം വെച്ച്, മഹാരാഷ്ട്ര മയക്കുമരുന്നിന്‍റെ കേന്ദ്രമാണെന്ന പ്രതീതിയുണ്ടാക്കാനാണ് ശ്രമമെന്നും താക്കറെ കുറ്റപ്പെടുത്തി. ശിവസേനയുടെ വാര്‍ഷിക റാലിയില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ്...

ഖേല്‍രത്‌നയില്‍ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധം: പുതിയതായി ഉണ്ടാക്കിയ ഐടി പുരസ്‌കാരത്തിന് രാജീവിന്റെ പേരിട്ട് ഉദ്ധവ് താക്കറെ

മുംബൈ: ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേരില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്ത കേന്ദ്ര നടപടിക്ക് പിറകേ രാജീവ് ഗാന്ധിയുടെ പേരില്‍ ഒരു പുരസ്‌കാരം...

‘ബീഫിന്റെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കണം’; ഗോമാംസത്തിന്റെ പേരില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ബി.ജെ.പി മാപ്പ് പറയണമെന്ന് ശിവസേന

മുംബൈ: ബീഫ് നിരോധനത്തിന്റെ ഭാഗമായി രാജ്യത്ത് നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ബി.ജെ.പി പരസ്യമായി മാപ്പ് പറയണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ജനങ്ങളോട് കൂടുതല്‍ ബീഫ് കഴിക്കാന്‍ ആഹ്വാനം ചെയ്ത് മേഘാലയയിലെ ബി.ജെ.പി മന്ത്രി...

ബി.ജെ.പിയിലേക്ക് ഇറക്കുമതി ചെയ്തവരുടെ വെറും മോഹമാണിത്; ശിവസേന മന്ദിരം തകര്‍ക്കുമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവനയില്‍ സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന ആസ്ഥാന മന്ദിരം ഇടിച്ചുതകര്‍ക്കുമെന്ന ബി.ജെ.പി എം.എല്‍.എ പ്രസാദ് ലാഡിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ബി.ജെ.പിയിലേക്ക് ഇറക്കുമതി ചെയ്ത ചിലരുടെ മോഹമാണിതെന്നാണ് റാവത്ത് പറഞ്ഞത്. ‘ശിവസേന മന്ദിരം...

ഭീഷണിയുടെ സ്വരം ശിവസേനയോട് വിലപ്പോവില്ല, തിരിച്ചടി കിട്ടിയാല്‍ താങ്ങാന്‍ ബുദ്ധിമുട്ടാകും; ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ

മുംബൈ: ഭീഷണിയുടെ സ്വരം ശിവസേനയോട് വിലപ്പോവില്ലെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. കൃത്യമായ മറുപടിയുണ്ടാകും-താക്കറെ പറഞ്ഞു. വേണ്ടിവന്നാല്‍ മുംബൈയിലെ ശിവസേന ആസ്ഥാനമന്ദിരം ഇടിച്ചു തകര്‍ക്കുമെന്ന ബി.ജെ.പി എം.എല്‍.എ പ്രസാദ് ലാഡിന്റെ പ്രസ്താവനയോട്...

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പോര്, കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി ശിവസേന

മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സഖ്യത്തില്‍ വിള്ളല്‍. സഖ്യത്തില്‍ വാക് പോര് മുറുകുന്നു. ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെ രംഗത്തെത്തി. ശിവസേനയും ഭാവിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന്...

അഞ്ച് വര്‍ഷവും ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി തുടരും; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദവി പങ്കുവെക്കുമെന്ന അഭ്യൂഹം തള്ളി ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യ കക്ഷികള്‍ക്ക് മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കില്ലെന്ന് വ്യക്തമാക്കി ശിവസേന. ഇതു സംബന്ധിച്ച് മഹാവികാസ് അഘാഡിയില്‍ യാതൊരു തര്‍ക്കവുമില്ലെന്നും ശിവസേന പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുമെന്നുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളും അടിസ്ഥാനരഹിതമാണെന്നും ശിവസേന പറഞ്ഞു. അഞ്ച്...

ഒരിക്കല്‍ ആത്മാവായിരുന്ന ട്വിറ്റര്‍ ഇപ്പോള്‍ കേന്ദ്രത്തിനു ഭാരമായിരിക്കുന്നു: ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ചു ശിവസേന

മുംബൈ: ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെക്കുറിച്ചു പ്രതികരണവുമായി ശിവസേന മുഖപത്രം സാമ്ന. ഒരിക്കല്‍ ആത്മാവായിരുന്ന ട്വിറ്റര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനു ഭാരമായി മാറിയിരിക്കുകയാണെന്നു സാമ്‌നയില്‍ വന്ന എഡിറ്റോറിയലില്‍ പറഞ്ഞു. ‘2014-ലെ തെരഞ്ഞെടുപ്പില്‍...

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാണും

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ചൊവ്വാഴ്ച ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. സംസ്ഥാനത്തെ കൊവിഡു സാഹചര്യത്തെക്കുറിച്ചു ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസം പ്രധാനമന്ത്രിയും ഉദ്ദവ് താക്കറെയും സംസാരിച്ചിരുന്നു. കൊവിഡ് ഏറ്റവും...

‘മഹാമാരിക്കിടയിലും അധികാരദുരയോടെ ഇടപെടുന്നത് അരാജകത്വം സൃഷ്ടിക്കും’; കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

മുംബൈ: കോവിഡ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മഹാമാരിക്കിടയിലും അധികാരത്തിനു വേണ്ടിയുള്ള ആർത്തിയോടെ ഇടപെടുന്നത് അരാജകത്വത്തിലേക്കായിരിക്കും നയിക്കുകയെന്ന് താക്കറെ വിമർശിച്ചു. മറാത്ത പത്രത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താക്കറെയുടെ...