Breaking News

സി എം രവീന്ദ്രന്‍ അറസ്റ്റിലായേക്കുമെന്ന് സൂചന

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ അറസ്റ്റിലായേക്കുമെന്ന് സൂചന നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. ലൈഫ് മിഷന്‍ മുന്‍ സി ഇ ഒ യു വി ജോസിന്റെ മൊഴികളെ...

ലൈഫ് മിഷന്‍ കേസ്: സി.എം രവീന്ദ്രന്‍ ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരായി

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ സി.എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിനായി ഹാജരായി. ഇത് രണ്ടാം...

ഇ ഡി യില്‍ നിന്നും രക്ഷപെടാന്‍ സി എം രവീന്ദ്രന്‍ ഹൈക്കോടതിയിലേക്ക്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങൂന്നു. രണ്ട് തവണയായായി ഏതാണ്ട് എട്ടുമണിക്കൂറോളം ഇ ഡി തന്നെ ചോദ്യം ചെയ്താതാണെന്നും എന്നിട്ടുപോലും...

കള്ളപ്പണക്കേസ്; സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് അവസാനിച്ചിട്ടില്ലെന്ന് ഇഡി

കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് അവസാനിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൂന്ന് ദിവസം സി.എം. രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സി.എം. രവീന്ദ്രന് നിക്ഷേപമുള്ള ബാങ്കുകള്‍ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്....

ചോദ്യം ചെയലില്‍ സി എം രവീന്ദ്രന്‍ പല കാര്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രവീന്ദ്രന്റെ വരുമാനവും സ്വത്തും തമ്മില്‍ പൊരുത്തക്കേടെന്നും അന്വേഷണസംഘം. കൂടുതല്‍ രേഖകളുമായി തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ്...

സി.എം രവീന്ദ്രനെ രണ്ടാം ദിവസവും നീണ്ട പത്ത് മണിക്കൂറിലധികം ചോദ്യംചെയ്ത് ഇ.ഡി, വീണ്ടും വിളിപ്പിച്ചേക്കും

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ രണ്ടാം ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീണ്ട പത്ത് മണിക്കൂറിലധികം ചോദ്യംചെയ്തു. രാവിലെ 9.30-ഓടെ എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരായ അദ്ദേഹത്തെ ചോദ്യംചെയ്യുന്നത് രാത്രി വൈകിയാണ് അവസാനിച്ചത്....

‘സി.എം രവീന്ദ്രൻറെ ആശുപത്രി വാസം ദുരൂഹം, എയിംസിലെ ഡോക്ടര്‍മാര്‍ പരിശോധിക്കണം’; സുരക്ഷിതത്വം ഏര്‍പ്പെടുത്തണമെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. രവീന്ദ്രൻറെ ആശുപത്രി വാസം ദുരൂഹമാണെന്നും എയിംസിലെ ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു. നോട്ടീസ് നല്‍കുമ്പോഴെല്ലാം രവീന്ദ്രന്‍ ആശുപത്രിയില്‍...

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ അടക്കമുള്ളവരുടെ രഹസ്യങ്ങളുടെ കാവലാളാണ് സി.എം. രവീന്ദ്രന്‍. എം. ശിവശങ്കര്‍ നേരത്തെ പയറ്റിയ അടവുകള്‍ തന്നെയാണ് സി.എം. രവീന്ദ്രനും...

സി.എം.രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി; കിടത്തി ചികിത്സ ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് കിടത്തി ചികിത്സയ്ക്കായി രവീന്ദ്രനെ പ്രവേശിപ്പിച്ചത്. ഇതു മൂന്നാംവട്ടമാണു ചോദ്യംചെയ്യലിന്‍റെ തൊട്ടുമുന്‍പു രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. കോവിഡിനു...

സി എം രവീന്ദ്രന് വീണ്ടും ഇ ഡി നോട്ടീസ് ; 10 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദേശം

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 10ന് കൊച്ചിയില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. മൂന്നാം തവണയാണ് ഇ. ഡി നോട്ടീസ്...