Breaking News

അവശ്യസേവനത്തിന് കൈയെത്തും ദൂരത്ത് സി.പി.എം പ്രവര്‍ത്തകര്‍ ഉണ്ടാകണം: കോടിയേരി ബാലകൃഷ്ണന്‍

കോവിഡ് മൂന്നാം തരംഗത്തില്‍ ദുരിതം നേരിടുന്നവരെ സഹായിക്കാന്‍ എല്ലാ പാര്‍ടി ഘടകങ്ങളും പ്രവര്‍ത്തകരും ബഹുജന സംഘടനകളും സജീവമായി രംഗത്ത് വരാന്‍ ആഹ്വാനം ചെയ്തു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മഹാമാരി പോലുള്ള ദുരന്തം...

സിപിഐഎം സമ്മേളനങ്ങൾ മാറ്റിവയ്ക്കണം; വി മുരളീധരൻ

സി പി ഐ എം സമ്മേളനങ്ങൾക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. സമ്മേളനങ്ങൾ മാറ്റിവയ്ക്കാൻ സി പി ഐ എം തയാറാകണം. കാർസർഗോഡ്,തൃശൂർ സമ്മേളനങ്ങൾ സി പി ഐ എം അഹന്തയാണെന്ന് അദ്ദേഹം വിമർശിച്ചു. ഇതിനിടെ...

സിപിഐഎം കാസര്‍ഗോഡ്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

സിപിഐഎം കാസര്‍ഗോഡ്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് നടക്കും. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ പാലിച്ചാകും സമ്മേളനങ്ങളെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പൊതുപരിപാടികള്‍ വിലക്കിയുള്ള ഉത്തരവ് ജില്ലാ കളക്ടര്‍...

സമ്പത്തിനെ ഒഴിവാക്കി; ഷിജു ഖാന്‍ അടക്കം ഒമ്പത് പുതുമുഖങ്ങളുമായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വന്‍ അഴിച്ചു പണി. മുന്‍ ആറ്റിങ്ങല്‍ എംപി എ.സമ്പത്തിനെ കമ്മിറ്റിയില്‍ നിന്ന ഒഴിവാക്കി. പാറശാലയല്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ 46 അംഗ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. ശിശുക്ഷേമ സമിതി അധ്യക്ഷന്‍...

തൃശൂരിലും സിപിഎമ്മിന്റെ മെഗാ തിരുവാതിര

സിപിഎമ്മിന്റെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാതിരുവാതിര സംഘടിപ്പിച്ചു. തൃശൂര്‍ തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയാണ് തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോക്കാട് അയ്യപ്പ ക്ഷേത്രത്തിന് അടുത്തായിരുന്നു പരിപാടി. നൂറിലധികം ആളുകള്‍ തിരുവാതിരക്കളിയില്‍ പങ്കെടുത്തു. ജനാധിപത്യ മഹിളാ...

സിപിഐഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുന്നു: കെ.സുരേന്ദ്രൻ

സിപിഐഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിർത്തിയിൽ ചൈനീസ് നീക്കം നടക്കുമ്പോൾ സിപിഐഎം ചൈനക്കൊപ്പം നിൽക്കുന്നത് ഗൗരവതരമായ കാര്യമാണ്. രാജ്യദ്രോഹ നിലപാടിന്റെ ഭാഗമാണ് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ളയുടെ...

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സിപിഎമ്മിന്റെ മെഗാ തിരുവാതിര

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തിരുവനന്തപുരത്ത് മെഗാ തിരുവാതിര സംഘടിപ്പിച്ച് സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് 502 പേരെ അണിനിരത്തി തിരുവാതിര കളി സംഘടിപ്പിച്ചത്. സംഭവത്തിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. പാറശാല...

കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ട; സിപിഎം കേന്ദ്ര കമ്മിറ്റിയിൽ തീരുമാനം

കരട് രാഷ്ട്രീയ പ്രമേയത്തിന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകാരം. കോൺഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണ്ടെന്ന് രാഷ്ട്രീയ പ്രമേയം. ബി ജെ പിക്കെതിരായ സഖ്യത്തിൽ പ്രാദേശിക സഖ്യങ്ങൾ ആകാമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. താഴേത്തട്ടിലെ ചര്‍ച്ചയ്ക്ക്...

സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ സി.പി.എം ക്വട്ടേഷൻ സംഘം; സിപിഎം നേതൃത്വം മാപ്പ് പറയണം: കെ സുരേന്ദ്രൻ

തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം ക്വട്ടേഷൻ സംഘമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ എ.വിജയരാഘവനും സിപിഎം നേതൃത്വവും മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗുണ്ടാസംഘം നടത്തിയ കൊലപാതകം...

കഴക്കൂട്ടത്ത് സിപിഐഎം നേതാവിന്റെ വീട് അടിച്ചു തകർത്ത പ്രതികൾ പിടിയിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഐഎം നേതാവിന്റെ വീട് അടിച്ചു തകർത്ത കേസിലെ പ്രതികൾ പിടിയിൽ. പുലയനാർ കോട്ട സ്വദേശി ചന്തു (45),പുത്തൻ തോപ്പ് സ്വദേശി സമീർ (24), ചിറ്റാറ്റുമുക്ക് സ്വദേശി അൻഷാദ് (24) എന്നിവരാണ് തുമ്പ...