Breaking News

മഹാരാഷ്ട്രയിൽ ഡെൽറ്റ പ്ലസ് വകഭേദം മൂലം മൂന്ന് മരണം

മഹാരാഷ്ട്രയിൽ ഡെൽറ്റ പ്ലസ് വകഭേദം മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. രത്‌നഗിരി, റായ്‌ഗഡ്, മുംബൈ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള കേസുകൾ 65 ആയി വർധിച്ചതായി മഹാരഷ്ട്ര...

രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദം; ഐസിഎംആര്‍

രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ പഠനം. ദേശീയ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധ സമിതി തലവന്‍ ഡോ. എന്‍ കെ അറോറയാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട് പങ്കുവച്ചത്. ‘രാജ്യത്തെ ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും...

ഡെൽറ്റയുടെ രോഗലക്ഷണങ്ങൾ സാധാരണ കൊവിഡ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമെന്ന് പഠനം

കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിന്റെ രോഗലക്ഷണങ്ങൾ സാധാരണ കൊവിഡ് ലക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമാണെന്ന് പഠനം. ആദ്യകാല കൊവിഡ് കേസുകളിൽ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം ആയിരുന്നില്ലെന്നും, എന്നാൽ ഡെൽറ്റ വകഭേദം ബാധിച്ചവരിൽ ഇതൊരു പ്രാഥമിക...

നിസാരക്കാരനല്ല ഇന്ത്യയുടെ കോവാക്സിൻ : ആൽഫ ഡെൽറ്റ വകഭേദങ്ങൾക്കെതിരേയും മികച്ച ഫലപ്രാപ്തിയെന്ന് അമേരിക്ക

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവാക്സിൻ കോവിഡ് വകഭേദങ്ങളായ ആൽഫയേയും ബീറ്റയേയും നിഷ്ഭ്രമമാക്കാനുള്ള ശേഷിയുണ്ടെന്ന് പഠനം. അമേരിക്കൻ നാഷണൽ ഇൻസ്റ്റിയൂട്ട് ഓഫ് ഹെൽത്ത്(എൻഐഎച്ച്) നടത്തിയ പഠനത്തിനാണ് മികച്ച ഫലപ്രാപ്തി കണ്ടെത്തിയത്. അതേസമയം, ലോകാരോഗ്യ...

ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം: സംസ്ഥാനത്തെ ഈ പഞ്ചായത്ത് മുഴുവനായും അടച്ചിടാന്‍ ഉത്തരവ്

പാലക്കാട്: ഡെല്‍റ്റ വൈറസ് വകഭേദത്തിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണാടി ഗ്രാമപഞ്ചായത്ത് അടച്ചിടാന്‍ ഉത്തരവ്. നാളെ മുതല്‍ ഏഴ് ദിവസത്തേക്ക് പഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചിടാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ...

ഡെൽറ്റ പ്ലസ് വ്യാപനം; നിയന്ത്രണം കടുപ്പിക്കാൻ കൂടുതൽ സംസ്ഥാനങ്ങൾക്ക് നിർദേശം

ഡെൽറ്റ പ്ലസ് വകദേദം പടരുന്ന സാഹചര്യത്തിൽ കൂടുതൽ സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാൻ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ, പഞ്ചാബ് തുടങ്ങി 11 സംസ്ഥാനങ്ങളോടാണ് നിയന്ത്രണങ്ങൾ കടുപ്പിച്ച്...

കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം : മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി : ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ച് ഉടലെടുത്ത പുതിയ വൈറസാണ് ഡെല്‍റ്റ പ്ലസ് വകഭേദം. ‘ആശങ്കപ്പെടേണ്ടത്’ എന്ന അര്‍ഥത്തില്‍ ‘Variant of Concern’ എന്നാണ് ഈ വകഭേദത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചത്....

ഏറ്റവും അപകടകാരിയായ വകഭേദം, ഡെല്‍റ്റാ വേരിയന്റിനെ പറ്റി കൂടുതല്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ജനീവ : ഡെല്‍റ്റാ വേരിയന്റിനെ പറ്റി കൂടുതല്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കണ്ടെത്തിയ കൊറോണ വൈറസില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വേഗമേറിയതും ശക്തമായതുമായ കൊറോണ വൈറസ് വകഭേദമാണ് ഡെല്‍റ്റ വേരിയന്റ് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു....

ഡെല്‍റ്റ പ്ലസ് വകഭേഗം സ്ഥിരീകരിച്ച പത്തനംതിട്ടയിലും പാലക്കാടും ജാഗ്രത ശക്തം; പരിശോധനകൾ കൂട്ടുമെന്ന് ഡിഎംഒ

സംസ്ഥാനത്ത് കൊവിഡ്-19 വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രത വർധിപ്പിച്ചു. പത്തനംതിട്ട കടപ്രയില്‍ ഒരാൾക്കും പാലക്കാട് രണ്ട് പേർക്കുമാണ് കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട്...