Breaking News

മൂന്നാംവട്ട ചർച്ചയും പരാജയം; ബുധനാഴ്ച വീണ്ടും ചർച്ച നടത്താമെന്ന് കേന്ദ്ര സർക്കാർ

കർഷകരുമായുള്ള കേന്ദ്ര സർക്കാർ ചർച്ച വീണ്ടും പരാജയം. തിങ്കളാഴ്ച വീണ്ടും ചർച്ച നടത്താമെന്ന് യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു. വീണ്ടും ചർച്ച നടത്താൻ ഇരു കൂട്ടരും സമ്മതിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടിൽ...

രാജ്യവ്യാപകമായി ശനിയാഴ്ച പ്രതിഷേധം നടത്താന്‍ കര്‍ഷക കൂട്ടായ്മയുടെ ആഹ്വാനം

രാജ്യവ്യാപകമായി ശനിയാഴ്ച പ്രതിഷേധം നടത്താന്‍ കര്‍ഷക കൂട്ടായ്മയുടെ ആഹ്വാനം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കിസാന്‍ മുക്തി മോര്‍ച്ച ആവശ്യപ്പെട്ടു. നിയമങ്ങളിലെ ആശങ്കകള്‍ സംബന്ധിച്ച് സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് കരട് സമര്‍പ്പിച്ചു....

പോലീസിന്റെ 144 നേരിടാൻ കർഷകരുടെ ബദൽനിയമം; 288 പ്രഖ്യാപിക്കുന്നുവെന്ന് പ്രതിഷേധക്കാർ

കർഷകപ്രക്ഷോഭത്തെ നേരിടാൻ ഡൽഹി പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ ബദൽനിയമം പ്രഖ്യാപിച്ച് സമരക്കാർ. സമരക്കാർ ഡൽഹിയിലേക്ക്‌ പ്രവേശിക്കുന്നത് തടയാൻ പോലീസ് 144 ഏർപ്പെടുത്തിയപ്പോൾ, എങ്കിൽ ഞങ്ങൾ 288 പ്രഖ്യാപിക്കുന്നുവെന്നായിരുന്നു കർഷകരുടെ മറുപടി. ഡൽഹി-യു.പി. അതിർത്തിയിലെ ഗാസിപ്പുരിലാണ്...

ക്ഷണം 32 സംഘടനകൾക്ക് മാത്രം, മുഴുവന്‍ സംഘടനകളെയും ക്ഷണിക്കാതെ ചര്‍ച്ചയ്ക്കില്ല; കേന്ദ്ര സർക്കാരിൻറെ ക്ഷണം നിരസിച്ച് കിസാന്‍ സമിതി

കേന്ദ്ര സർക്കാരിൻറെ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ഡൽഹി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ നിലപാട് കടുപ്പിച്ച് കര്‍ഷകര്‍. ഉപാധികളില്ലാതെ ചർച്ചയ്‌ക്ക് ക്ഷണിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കര്‍ഷക സംഘടനകള്‍ നിരസിച്ചു. അഞ്ഞൂറോളം...

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സുപ്രീംകോടതി അഭിഭാഷകര്‍

കേന്ദ്ര സർക്കാരിൻറെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി സുപ്രീംകോടതി അഭിഭാഷകർ. ഡല്‍ഹി ബാർ കൗൺസിൽ അംഗം രാജീവ് ഖോസ്‍ല, എച്ച്.എസ് ഫൂൽക്ക തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഐക്യദാര്‍ഢ്യം. ‘രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കാൻ...

കേന്ദ്രത്തെ ഉലച്ച് കർഷക മുന്നേറ്റം; പതിനായിരങ്ങൾ അതിർത്തികളിലെത്തി, ചർച്ചയ്ക്ക് സന്നദ്ധമെന്ന് അമിത് ഷാ

കേന്ദ്ര സർക്കാറിനെ ഉലച്ച് ഡൽഹി ചലോ കർഷക പ്രതിഷേധം നാലാം ദിനവും തുടരുന്നു. ആവശ്യങ്ങൾ നേടിയെടുക്കും വരെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കർഷകർ ഡൽഹിയിലും അതിർത്തിയിലും തമ്പടിച്ചു. പതിനായിരക്കണക്കിന് പേരാണ് ഡൽഹിൽ നിന്ന് 80 കിലോമീറ്റർവരെ...

‘കർഷകർ നമ്മുടെ അന്നദാതാക്കൾ; അവരെ കേൾക്കണം’; കർഷക സമരങ്ങൾക്ക് പിന്തുണയുമായി ഹർഭജൻ

കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ചിനു പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. കൃഷിക്കാർ നമ്മുടെ അന്നദാതാക്കൾ ആണെന്നും അവർക്ക് ആവശ്യമുള്ളത് പറയാൻ സമയം നൽകണമെന്നും ഹർഭജൻ സിംഗ് കുറിച്ചു. തൻ്റെ...

ദില്ലി ചലോ മാർച്ച്; കർഷകർ വീറോടെ മുന്നോട്ട്, കരുത്ത് ചോരാതെ മൂന്നാം ദിനം

കാര്‍ഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ച് മൂന്നാം ദിവസവും വീറോടെ മുന്നോട്ട് കുതിക്കുന്നു. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ‘ദില്ലി ചലോ’ ഉപരോധം വെള്ളിയാഴ്ച വൈകിട്ടോടെ ഡൽഹിയിൽ പ്രവേശിച്ചു....

ജലപീരങ്കി തടഞ്ഞ കർഷകരുടെ ‘ഹീറോ’യ്‌ക്കെതിരെ പൊലീസിന്റെ പ്രതികാര നടപടി; വധശ്രമത്തിന് കേസ്

ദില്ലി ചലോ മാർച്ചിൽ കർഷകർക്കുനേരെ പൊലീസ് ഉപയോ​ഗിച്ച ജലപീരങ്കി ഓഫ് ചെയ്ത യുവാവിന് നേരെ പ്രതികാര നടപടി. പ്രതിഷേധത്തിലെ ഹീറോ ആയി മാറിയ 26കാരൻ നവ്ദീപ് സിങിനെതിരെ പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. ഹരിയാനയിലെ...