Breaking News

കർഷകസമരക്കാരോട് സുപ്രീംകോടതിയിൽ പൊയ്‌ക്കോളാൻ കേന്ദ്രം; എട്ടാംവട്ട ചര്‍ച്ചയും പരാജയം, കൂടുതല്‍ സമരരൂപങ്ങളിലേക്ക് കടക്കാന്‍ കര്‍ഷകര്‍

കേന്ദ്ര സർക്കാരുമായി എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കൂടുതല്‍ സമരരൂപങ്ങളിലേക്ക് കടക്കാന്‍ കര്‍ഷക സംഘടനകള്‍. സിംഗുവിലെ പ്രക്ഷോഭ കേന്ദ്രത്തില്‍ ഇന്ന് കര്‍ഷക നേതാക്കള്‍ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ നിശ്ചയിക്കും. ഈമാസം പതിനഞ്ചിന് നിശ്ചയിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍...

കാർഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹിയിലേക്ക് ഇന്ന് ട്രാക്ടർ റാലി; 2500 ട്രാക്ടറുകൾ അണിനിരത്തും, തടയാൻ പൊലീസും

കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് 2500 ട്രാക്ടറുകൾ അണിനിരത്തി കർഷകർ റാലി നടത്തും. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി. രാവിലെ 11 നാണു റാലി. റിപ്പബ്ലിക്...

കർഷക സമരം: റിപ്പബ്ലിക് ദിനത്തില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ പരേഡ്, വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച

കേന്ദ്രസർക്കാരുമായുള്ള ഏഴാവട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതൽ ശക്തമാക്കാൻ കർഷക സംഘടനകളുടെ തീരുമാനം. നാളെ മുതൽ ഈ മാസം 20 വരെ രാജ്യത്തുടനീളം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. കേന്ദ്ര സർക്കാരുമായുള്ള അടുത്ത ചർച്ച...

കര്‍ഷക സമരം നാൽപതാം ദിവസത്തിലേക്ക്; നിര്‍ണായക ചര്‍ച്ച ഇന്ന്

കേന്ദ്ര സർക്കാരിൻറെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം 40ആം ദിവസത്തിലേക്ക്. നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന കർഷക സംഘടനകളുമായുള്ള സർക്കാരിന്റെ ഏഴാം വട്ട ചർച്ച ഇന്ന് നടക്കും. വിജ്ഞാൻ ഭവനിൽ ഉച്ചക്ക്...

കർഷക സമരം 38-ാം ദിവസത്തിലേക്ക്: തിങ്കളാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം ഇനിയും ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍

കൊടുംതണുപ്പിൽ ദില്ലിയിൽ കര്‍ഷകർ നടത്തുന്ന പ്രക്ഷോഭം ഇന്ന് മുപ്പത്തിയെട്ട് ദിവസത്തിൽ എത്തുകയാണ്. നാലാം തിയതിയാണ് കേന്ദ്ര സര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ച. കര്‍ഷക സംഘടനകൾ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണം മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്. നിയമങ്ങൾ...

കാർഷിക നിയമങ്ങളെ പിന്തുണച്ചു; പഞ്ചാബിൽ ബി.ജെ.പി നേതാവിന്‍റെ വീട്ടിൽ ​ ട്രാക്​ടറിൽ ചാണകം തള്ളി പ്രതിഷേധക്കാർ

കേന്ദ്ര സർക്കാറിന്‍റെ പുതിയ കാർഷിക നിയമങ്ങളെ പിന്തുണച്ച ബി.ജെ.പി നേതാവിന്‍റെ വീട്ടിൽ പ്രതിഷേധക്കാർ ചാണകം​ തള്ളി. പഞ്ചാബിലെ ഹോഷിയാർപുരിലാണ്​ സംഭവം. മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ തിക്ഷാൻ സുദിന്‍റെ വീട്ടിലാണ്​ ട്രാക്​ടറിൽ പശുവിന്‍റെ ചാണകം...

കർഷക സമരം മുപ്പത്തിയേഴാം ദിവസത്തിലേക്ക്; പുതുവത്സര ദിനത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍, 1000 വനിതകള്‍ പ്രതിഷേധ പ്രകടനം നടത്തും

ഡല്‍ഹിയിലെ കർഷക സമരം മുപ്പത്തിയേഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പുതുവത്സര ദിനത്തിലും ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗു കേന്ദ്രീകരിച്ച് പ്രതിഷേധ മാര്‍ച്ചുകൾ തീരുമാനിച്ചിരിക്കുകയാണ്. അംഗന്‍വാടി ജീവനക്കാരികള്‍ അടക്കം ആയിരം വനിതകള്‍ സിംഗുവില്‍ പ്രതിഷേധ പ്രകടനം നടത്തും. കിസാന്‍...

കർഷകരുടെ സമരത്തിന് മുമ്പിൽ കേന്ദ്രം അയയുന്നു; കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു

കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ആറാം വട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ തീരുമാനം പ്രധാനമന്ത്രിക്കു വിട്ടു. നിയമം നടപ്പാക്കുന്നത് മരവിപ്പിക്കാനാകുമോ എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നിശ്ചയിക്കും. താങ്ങുവിലയ്ക്ക് നിയമ സംരക്ഷണത്തിന്...

‘കർഷക സമരം ഐതിഹാസികം’; കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം അംഗീകരിക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നു. ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് സമ്മേളനം ചേര്‍ന്നത്. ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക...

പിന്നോട്ടില്ലെന്ന് ഉറച്ച് കർഷകർ; സമരം 31-ാം ദിനത്തിലേക്ക്, കേന്ദ്രത്തിന്റെ അന്തിമതീരുമാനം ഇന്ന് അറിയാം

കേന്ദ്രസർക്കാർ നടപ്പിലാക്കിയ പുതിയ കാർഷിക നിയമത്തിനെതിരെ പൊരുതുന്ന കർഷകർ നിലപാടിൽ നിന്ന് പിന്മാറാതെ സമരമുഖത്ത് നിലയുറപ്പിക്കുന്നു. കർഷക പ്രക്ഷോഭം മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നതോടെ കേന്ദ്രസർക്കാർ വീണ്ടും ചർച്ചയ്ക്ക് തയ്യാറാവുകയാണ്. കർഷക സംഘടനകളുമായുള്ള ചർച്ചയിൽ കേന്ദ്രത്തിന്റെ...