Breaking News

ക്രിസ്തുമസ് കഴിഞ്ഞാല്‍ ഗണേശനും കടന്നപ്പള്ളിയും മന്ത്രിമാര്‍

ക്രിസ്തുമസ് കഴിഞ്ഞാല്‍ കെ ബി ഗണേശ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. 29 നായിരിക്കും സത്യപ്രതിജ്ഞയെന്നാണ് സൂചന. 24 നു എ കെ ജി സെന്ററില്‍ ചേരുന്ന ഇടതുമുന്നണി യോഗം ഇക്കാര്യത്തില്‍ അന്തിമതിരുമാനം കൈക്കൊള്ളും....

കോടികളുടെ അഴിമതിയില്‍ പെരുന്നയില്‍ പൊരിഞ്ഞ അടി; സുകുമാരന്‍ നായരെ ചോദ്യം ചെയ്ത് പ്രതിനിധി സഭ; ആറ് അംഗങ്ങള്‍ ഇറങ്ങിപ്പോയി; കലഞ്ഞൂര്‍ മധുവിനെ പുറത്താക്കി ഗണേഷ് അകത്ത്

ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് നായര്‍ സര്‍വീസ് സൊസൈറ്റി പ്രതിനിധി സഭാ അംഗങ്ങള്‍. കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിനിധിസഭ...

ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ നിന്ന് സിനിമാ താരങ്ങള്‍ പിന്മാറണം; കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ

ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ നിന്ന് സിനിമാ താരങ്ങള്‍ പിന്മാറണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇത്തരം പരസ്യങ്ങളില്‍ നിന്ന് താരങ്ങളെ പിന്തിരിപ്പിക്കാന്‍ സാംസ്‌കാരിക മന്ത്രി ഇടപെടണമെന്നും കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍...

‘ചില അലവലാതി ഡോക്ടര്‍മാര്‍..’; വിടാതെ ഗണേഷ് വീണ്ടും, ആരോഗ്യമന്ത്രിക്ക് മുന്നില്‍ വെച്ച് വിമര്‍ശനം

പത്തനാപുരം തലവൂര്‍ ആശുപത്രിക്കെതിരാായ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ വിമര്‍ശനങ്ങള്‍ക്ക് എതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വീണ്ടും ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് പത്തനാപുരം എംഎല്‍എ...

നടൻ ജോജുവിനെതിരായ ആക്രമണത്തിൽ ‘അമ്മ’ മൗനം പാലിച്ചു; വിമർശനവുമായി ​ഗണേഷ് കുമാർ

ഇന്ധനവില വർദ്ധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജിനെതിരെ നടന്ന അതിക്രമങ്ങളിൽ പ്രതികരിക്കാത്ത താരസംഘടന ‘അമ്മ’ക്കെതിരെ രൂക്ഷ വിമർശനവുമായി നടനും പത്തനാപുരം എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാർ. നടൻ ജോജുവിനെതിരായ ആക്രമണത്തിൽ...

എംപിയെ സല്യൂട്ട് ചെയ്യേണ്ടത് മര്യാദയാണ്, എംഎൽഎയും സല്യൂട്ട് ചെയ്യണം; സുരേഷ് ​ഗോപിക്ക് പിന്തുണയുമായി ഗണേഷ് കുമാർ

എസ്ഐയോട് സല്യൂട്ട് ചോദിച്ചുവാങ്ങിയ സംഭവത്തിൽ സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി ​ഗണേഷ് കുമാർ എം.എൽ.എ രം​ഗത്ത്. സുരേഷ് ഗോപിയെന്ന വ്യക്തിയെ അല്ല ഇന്ത്യൻ പാർലമെന്റിൽ അംഗമായ ഒരാളെ ഒരു പൊലീസുകാരൻ സലൂട്ട് നൽകണമെന്നും അത് മാര്യാദയാണെന്നും...

ആർ. ബാലകൃഷ്ണപിള്ളയുടെ ഒസ്യത്ത് തർക്കം; മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി മകൾ

ആർ. ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തിനെ ചൊല്ലി കുടുംബാംഗങ്ങൾക്കിടയിൽ ഭിന്നത. കെബി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ബാലകൃഷ്ണപിള്ളിയുടെ വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നെന്നാണ് ആക്ഷേപമെന്നാണ് സൂചന. ഗണേഷ് കുമാറിനെതിരെയാണ് സഹോദരി ഒസ്യത്ത്...

ദൈവം പോലും പൊറുക്കില്ല; സോളാര്‍ കേസില്‍ ഗണേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മനോജ് കുമാര്‍

കൊച്ചി: എംഎല്‍എയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി മനോജ്കുമാര്‍. സോളാര്‍ കേസിലെ ഇരയായ സ്ത്രീയെക്കൊണ്ട് ഓരോന്നു പറയിപ്പിക്കുകയും, എഴുതിപ്പിക്കുകയും ചെയ്തതിനു പിന്നില്‍ ഗണേഷാണെന്ന് മനോജ് ആരോപിച്ചു. എന്നാൽ...

പ്രദീപ് കുമാറിനെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു

നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിന് പിന്നാലെ ബി. പ്രദീപ് കുമാറിനെ ഓഫിസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഗണേഷ് കുമാർ എം.എൽ.എ. വിഷയത്തിൽ പരസ്യപ്രതികരണത്തിന് ഇല്ലെന്ന് ഗണേഷ് കുമാർ...

‘ഗൂഢാലോചനയുണ്ട്’; ഗണേഷ് കുമാറിന്റെ പിഎയെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണ സംഘം കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.ബി ഗണേഷ്‌കുമാർ എം.എൽ.എയുടെ പിഎ ബി. പ്രദീപ്കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണ സംഘം. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് കാസർഗോഡ് സെഷൻസ് കോടതിയിൽ സമർപ്പിക്കും. സംഭവത്തിൽ...