Breaking News

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ ജാഫർ ഭീമന്റവിട അറസ്റ്റിൽ, പിടിയിലായത് കണ്ണൂരിലെ വീട്ടിൽ നിന്നും

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി. പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ ജാഫർ ഭീമന്റവിടയാണ് എൻഐഎയുടെ പിടിയിലായത്. ഒട്ടേറെ കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ജാഫർ ഭീമന്റവിട...

ക്ലബിലിരുന്ന് മദ്യപിക്കുന്നത് പൊലീസുകാര്‍ ചോദ്യം ചെയ്തു; കണ്ണൂരില്‍ എസ്ഐ അടക്കമുള്ളവരെ റൂമില്‍ പൂട്ടിയിട്ട് ഇടിച്ചു; മൂന്നു പേര്‍ പിടിയില്‍

മദ്യപാനം ചോദ്യം ചെയ്ത എസ് ഐയെയും പൊലീസുകാരെയും ക്ലബില്‍ പൂട്ടിയിട്ട് ഇടിച്ചു. ഇന്നലെ വൈകിട്ട് പെട്രോളിങ്ങിനിടെ അത്താഴക്കുന്നിലെ ക്ലബില്‍ കുറച്ചുപേര്‍ മദ്യപിക്കുന്നത് കണ്ട് പൊലീസ് പരിശോധിക്കാന്‍ കയറിയപ്പോഴാണ് അക്രമം അരങ്ങേറിയത്. കണ്ണൂര്‍ ടൗണ്‍ എസ്.ഐ...

കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട്; തീവ്രവാദ വിരുദ്ധ നടപടികള്‍ ഊര്‍ജിതം; സന്ദര്‍ശന ഗാലറികള്‍ അടച്ചു

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളും കുടുതല്‍ പരിശോധന നടത്തും. തീവ്രവാദ വിരുദ്ധ...

കണ്ണൂര്‍ മോഡല്‍ വിമാനത്താവളം ശബരിമലയില്‍; നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും; വാക്ക് പറഞ്ഞ് മുഖ്യമന്ത്രി പിണറായി

ശബരിമല വിമാനത്താവളത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്കു കേന്ദ്രാനുമതി ലഭിച്ചതോടെ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’-ന്റെ പുതിയ...

കണ്ണൂര്‍ എക്‌സ്പ്രസിന് തീവെച്ച സംഭവത്തില്‍ ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍

കണ്ണൂര്‍ എക്‌സിക്കുട്ടീവ് എക്‌സ്പ്രസില്‍ തീയിട്ട സംഭവത്തില്‍ ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍. ഇയാള്‍ മുമ്പ് സ്റ്റേഷന് സമീപം തീയിട്ട കേസിലെ പ്രതിയാണ്. ഇയാളെ ട്രാക്കിന് സമീപം കണ്ടെന്ന മൊഴി ലഭിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് അറിയുന്നത്....

കണ്ണൂര്‍ മെട്രോ നഗരമല്ല; പോയിന്റ് ഓഫ് കോള്‍ പദവി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍; രാജ്യാന്തര വിമാനത്താവളത്തിന് മരണമണി

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വിദേശ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം...

കാലിത്തീറ്റയില്‍ വിഷബാധ; കണ്ണൂരില്‍ എട്ട് പശുക്കള്‍ ചത്തു

കണ്ണൂരില്‍ കേരള ഫീഡ്സ് കാലിത്തീറ്റ കഴിച്ച് എട്ട് പശുക്കള്‍ ചത്തു. കാലിത്തീറ്റയില്‍ വിഷബാധയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കാലിത്തീറ്റയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ചക്കരക്കല്‍ മാമ്പ സ്വദേശിയായ പ്രതീഷ്...

ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റി; ചികിത്സാപിഴവെന്ന് ആരോപണം

കണ്ണൂരില്‍ ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റിയത് ചികിത്സാപിഴവ് മൂലമെന്ന് ആരോപണം. തലശേരി ജനറല്‍ ആശുപത്രിക്കെതിരെ വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുല്‍ത്താന്‍ സിദ്ദിഖിനാണ് ഇടതു കൈ നഷ്ടമായത്....

കാറില്‍ ചാരി നിന്നതിന് പിഞ്ചുബാലനെ നടുവിന് തൊഴിച്ച സംഭവം ; ശിഹ്ഷാദിനെ അറസ്റ്റ് ചെയ്തു, വധശ്രമത്തിന് കേസ്

തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് പിഞ്ചുബാലനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി ശിഹ്ഷാദിനെ(20) അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗണേഷ് എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ...

കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇന്നും റെയ്ഡ്; വീടുകളിലും കടകളിലും പരിശോധന

മട്ടന്നൂരില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഇന്നും റെയ്ഡ്. മട്ടന്നൂര്‍, നടുവിനാട്, പാലോട്ടുപള്ളി മേഖലകളിലാണ് കൂത്തുപറമ്പ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്. ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന. കഴിഞ്ഞദിവസവും കണ്ണൂര്‍ ജില്ലയിലെ പോപ്പുലര്‍...