Breaking News

ബഫര്‍ സോണില്‍ പ്രതിഷേധകൊടുങ്കാറ്റ്; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി; മലയോര കര്‍ഷകര്‍ക്കൊപ്പം കെസിബിസി പ്രത്യക്ഷ സമരത്തിലേക്ക്

കേരളത്തിലെ പ്രതിഷേധകൊടുങ്കാറ്റായി ഉയരുന്ന ബഫര്‍ സോണ്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി.റവന്യു വകുപ്പ്, വനം വകുപ്പ്, തദ്ദേശ വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗം നാളെ മുഖ്യമന്ത്രിയുടെ ചേംബറിലാണ് നടക്കുക. ബഫര്‍...

സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി കെസിബിസി; ഒക്‌ടോബര്‍ രണ്ടിന് കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി കെ.സി.ബി.സി. ഒക്ടോബര്‍ രണ്ടിന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കെ.സി.ബി.സി. അറിയിച്ചു. ലഹരിവിരുദ്ധ പ്രചാരണത്തിന് സ്‌കൂളുകള്‍ തുറക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കണം....

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം; പിന്തുണ പ്രഖ്യാപിച്ച് കെസിബിസി

വിഴിഞ്ഞം തുറമുഖം കവാടത്തിന് മുന്നില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെസിബിസി. തീരദേശവാസികളുടെ പ്രതിസന്ധികള്‍ അതീവഗുരുതരമാണ്. സത്യസന്ധവും ക്രിയാത്മകവുമായ സര്‍ക്കാര്‍ ഇടപെടലുകള്‍ അടിയന്തരമായി ഉണ്ടാകണമെന്നും കെസിബിസി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അതേസമയം വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍...

ഇടത് സർക്കാരിന്റെ ആത്മാർത്ഥതയിൽ സംശയം, ബഫര്‍സോണിൽ വിമർശനവുമായി കെസിബിസി.

ബഫര്‍സോണിൽ സംസ്ഥാന സർക്കാരിനെതിരെ കെസിബിസി. വിഷയത്തില്‍ സര്‍ക്കാര്‍ സമീപനത്തിലെ ആത്മാര്‍ത്ഥത സംശയാസ്പദമാണെന്ന് കെസിബിസി കുറ്റപ്പെടുത്തി. സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ എക്കോ സെന്‍സിറ്റിവ് സോണ്‍ ആകാമെന്ന തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം....

പാലാ ബിഷപ്പിന്റെ ജിഹാദ് പരാമര്‍ശം അനവസരത്തിലെന്ന് യുഹാനോന്‍ മാര്‍ മിത്തിലിയോസ്; ബിഷപ്പിനെ പിന്തുണച്ച് കെസിബിസി

പാലാ ബിഷപ്പിന്റെ പ്രസ്താവനയിലെ ജിഹാദ് പരാമര്‍ശം യോജിച്ചതല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ യുഹാനോന്‍ മാര്‍ മിത്തിലിയോസ്. മദ്യം മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ ഗൗരവമായ വിഷയത്തെയാണ് പാലാ ബിഷപ്പ് പരാമര്‍ശിച്ചത്. എന്നാല്‍ ജിഹാദ് എന്ന വാക്കാണ്...

ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന സര്‍ക്കാര്‍ പോസ്റ്ററിനെതിരെ കെ.സി.ബി.സി പ്രോലൈഫ് സമിതി

കൊച്ചി: ഗര്‍ഭഛിദ്രം സ്ത്രീകളുടെ നിയമപരമായ അവകാശമാണെന്ന് ആഹ്വാനം ചെയ്യുന്ന വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ബോധവത്കരണ പരസ്യത്തിനെതിരെ കെ.സി.ബി.സി പ്രോലൈഫ് സംസ്ഥാന സമിതി. ഗര്‍ഭം അലസിപ്പിക്കണമോയെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന വനിതാ ശിശു...

മതാചാരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ധിക്കുന്നതായി കെസിബിസി

മതാചാരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ധിക്കുന്നതായി കെസിബിസി. മത-സമുദായ നേതാക്കളെയും അപമാനിക്കുന്ന പ്രവണതയും വര്‍ധിച്ച് വരുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണം. ഇത് മത സൗഹാര്‍ദം തകര്‍ക്കും. സമുദായ സൗഹാര്‍ദ്ദം സംരക്ഷിക്കപ്പെടണമെന്നും കെസിബിസി ശീതകാല സമ്മേളനം...