Breaking News

ഇന്നലെ സഭ 8 മിനിട്ടിൽ പിരിഞ്ഞതിൽ ന്യായീകരിച്ച് സ്പീക്കർ : സമാന സാഹചര്യം മുൻപും ഉണ്ടായിട്ടുണ്ട്

ഭരണഘടനവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് 8 മിനിറ്റില്‍ ഇന്നലെ നിയമസഭ നടപടികള്‍ അവസാനിപ്പിച്ചതിനെ ന്യായീകരിച്ച് സ്പീക്കര്‍ എം ബി രാജേഷ്.സഭ നടപടി സുഗമമായി മുന്നോട്ട് കൊണ്ട്...

അടിയന്തര പ്രമേയം; നിയമസഭയില്‍ ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടല്‍

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുക്കുന്നില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....

സഭാദൃശ്യങ്ങള്‍ ആക്ഷേപഹാസ്യ പരിപാടികളില്‍ ഉപയോഗിക്കരുത്; മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ആവര്‍ത്തിച്ച് സ്പീക്കര്‍

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് ആവര്‍ത്തിച്ച് സ്പീക്കര്‍ എം ബി രാജേഷ്. പാസുള്ളവര്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. പ്രതിപക്ഷ ദൃശ്യങ്ങള്‍ ഒഴിവാക്കി എന്ന പരാതി പരിശോധിച്ചു. ദൃശ്യങ്ങള്‍ മനപ്പൂര്‍വം ഒഴിവാക്കി എന്ന നിലയില്‍...

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; പ്രവേശനം മീഡിയാ റൂമില്‍ മാത്രം

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മീഡിയ റൂമിലേക്ക് മാത്രമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. സഭയിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് നല്‍കുന്നില്ല. പിആര്‍ഡി നല്‍കുന്ന ദൃശ്യങ്ങള്‍ മാത്രമാണ്...

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം

സംസ്ഥാന നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പതിനഞ്ചാം നിയമസഭയുടെ നാലാമത് സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. ഇന്ന് രാവിലെ 9 മണിക്കാണ് നയപ്രഖ്യാപനം. ഏറെ...

നിയമസഭാ കയ്യാങ്കളിക്കേസ്; വിചാരണ ഇന്ന് തുടങ്ങും, പ്രതികൾ ഹാജരാവില്ല

നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നടപടികള്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഇന്ന് തുടങ്ങും. മന്ത്രി വി ശിവന്‍കുട്ടിയടക്കമുള്ള 6 പ്രതികളോട് കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ പ്രതികൾ ഹാജരാകില്ല....

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ന്യായീകരിച്ചു....

24 ദിവസത്തെ നിയമസഭാ സമ്മേളനത്തിന് ഇന്നുതുടക്കം

15ാമത് കേരള നിയമസഭയുടെ മൂന്നാമത് നിയമസഭാ സമ്മേളനം ഇന്നുമുതല്‍ ആരംഭിക്കും. നിയമനിര്‍മാണമാണ് പ്രധാന അജണ്ട. നവംബര്‍ 12വരെ 24 ദിവസമാണ് സഭാ സമ്മേളനം. ആദ്യ രണ്ടുദിവസങ്ങളില്‍ ഏഴ് ബില്ലുകള്‍ പരിഗണിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ്...

ലോകം മുഴുവൻ ലൈവ് ആയി കണ്ട നിയമസഭാ കയ്യാങ്കളി കേസിലെ ദൃശ്യങ്ങൾ വ്യാജമെന്ന് പ്രതികൾ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ ലോകം തത്സമയം കാണുകയും പിന്നീട് പ്രചരിപ്പിക്കപ്പെടുകായും ചെയ്ത ദൃശ്യങ്ങള്‍ വ്യാജമെന്ന വിചിത്ര വാദവുമായി പ്രതികള്‍. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതല്‍ ഹര്‍ജിയില്‍ സിജെഎം കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ്...

നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളുടെ ഹർജിയിൽ വിധി സെപ്റ്റംബർ 6ന്

നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളുടെ വിടുതൽ ഹർജിയിൽ തിരുവനന്തപുരം സി.ജെ.എം. കോടതി സെപ്റ്റംബർ 6ന് വിധി പറയും. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന് രമേശ് ചെന്നിത്തല കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ പ്രതികൾ നൽകിയിട്ടുള്ള വിടുതൽ...