Breaking News

രമയുടെ പരിക്ക് ഗുരുതരമെന്ന് എം.ആര്‍.ഐ റിപ്പോര്‍ട്ട്; കൈയില്‍ എട്ട് ആഴ്ച പ്ലാസ്റ്ററിടണമെന്ന് ഡോക്ടര്‍മാര്‍

നിയമസഭാസ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘര്‍ഷത്തിനിടെ കെ.കെ.രമ എം.എല്‍.എയ്ക്ക് ഏറ്റ പരിക്ക് ഗുരുതരമെന്ന് എം.ആര്‍.ആര്‍. സ്‌കാനിങ്ങില്‍ വ്യക്തമായി. മൂന്നുമാസത്തെ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. വലതുകയ്യുടെ ലിഗ്മെന്റിനേറ്റ പരിക്ക് സാരമുള്ളതാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എം.ആര്‍.ഐ...

നിയമസഭാ സംഘര്‍ഷം; കക്ഷി നേതാക്കളുടെ യോഗം ഇന്ന്

നിയമസഭയില്‍ വ്യാഴാഴ്ച്ചയുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്പീക്കര്‍. ഇന്ന് രാവിലെ എട്ടിന് സ്പീക്കറുടെ ഓഫീസിലാണ് യോഗം ചേരുക. അതേ സമയം എംഎല്‍എമാര്‍ക്ക് നേരെ ഉണ്ടായ വാച്ച് ആന്റ് വാര്‍ഡുമാരുടെ...

‘ഭീഷണിപ്പെടുത്തുന്നത് സിപിഐഎം രീതി അല്ല’; കെ.കെ രമക്കെതിരായ ഭീഷണി കത്ത് ദൗർഭാഗ്യകരമെന്ന് എം.വി ജയരാജൻ

കെ.കെ രമക്കെതിരായ ഭീഷണി കത്ത് ദൗർഭാഗ്യകരമെന്ന് എം.വി ജയരാജൻ. ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നത് സിപിഐഎം രീതി അല്ല. കത്തിന് പിന്നിലാരെന്ന് അന്വേഷിക്കണമെന്നും എം.വി ജയരാജൻ പറഞ്ഞു. ഇന്നലെയാണ് വടകര എംഎൽഎ കെ കെ രമയ്ക്ക് വധഭീഷണി...

‘നിയമസഭയില്‍ കെ കെ രമയുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍ ഭയക്കുന്നത് മുഖ്യമന്ത്രി’; കെ സുധാകരൻ

കെ കെ രമയ്‌ക്കെതിരായ വധഭീഷണിയില്‍ വിശദമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സിപിഐഎമ്മിലെ ഉന്നതരുടെ പങ്ക് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും തെറ്റായ ചെയ്തികളെ തുറന്ന് കാട്ടിയതിന്‍റെ പേരിലാണ് കെ കെ...

‘നിയമസഭയിലുണ്ടായത് ടി.പിയെ വധിച്ചത് സിപിഎമ്മാണെന്നതിന്റെ ഏറ്റുപറച്ചില്‍’; മറുപടിയുമായി കെ കെ രമ

സിപിഎം നേതാവ് എംഎം മണിയുടെ അധിക്ഷേപ പ്രസംഗത്തിന് മറുപടിയുമായി എംഎല്‍എ കെ കെ രമ. ടി.പിയെ വധിച്ചത് സിപിഎമ്മാണെന്നതിന്റെ ഏറ്റുപറച്ചിലാണ് നിയമസഭയിലുണ്ടായത്. അതുകൊണ്ടാണ് എം. എം മണിയുടെ വാക്കുകളില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

ഒഞ്ചിയം വിപ്ലവത്തെ ഒറ്റിയവരാണ് ആര്‍എംപിക്കാര്‍; കെ കെ രമയെക്കുറിച്ച് എളമരം കരീം പറഞ്ഞത് നൂറുശതമാനം ശരിയെന്ന് പി മോഹനന്‍

കെ.കെ.രമ എം.എല്‍.എയെക്കുറിച്ച് എളമരം കരീം പറഞ്ഞത് നൂറു ശതമാനം ശരിയെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. ആര്‍.എം.പി. ഒഞ്ചിയത്തെ വിപ്ലവ പൈതൃകത്തെ ഒറ്റിക്കൊടുത്തു. വടകരയിലെ എം.എല്‍.എ സ്ഥാനം ഈ ഒറ്റിക്കൊടുക്കലിന് കിട്ടിയ പ്രതിഫലം...

ആരോപണങ്ങളുയരുമ്പോൾ വാൽമുറിച്ചോടുന്ന പല്ലിയുടെ കൗശലമാണ് മുഖ്യമന്ത്രിയുടേത്: കെ.കെ.രമ

മുഖ്യമന്ത്രി കാണിക്കുന്നത് പല്ലിയുടെ കൗശലമാണെന്ന് കെ.കെ രമ. ഇന്ന് ചേർന്ന നിയമ സഭയോ​ഗത്തിനിടെയാണ് ആരോപണങ്ങളുയരുമ്പോൾ വാൽമുറിച്ചോടുന്ന പല്ലിയുടെ കൗശലമാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്ന് കെ.കെ.രമ അഭിപ്രായപ്പെട്ടത്. “സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ വിജിലൻസ് ഡയറക്ടറെ...

സന്ദീപിന്റെ കൊലപാതകം; അക്രമിസംഘത്തെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് കെ.കെ രമ

തിരുവല്ലയിലെ സി.പി.എം ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റെ കൊലപാതകം അത്യന്തം അപലപനീയവും ദുഃഖകരവുമാണെന്ന് കെ.കെ രമ എം.എല്‍.എ. ഓരോ കൊലപാതകങ്ങളും രക്തസാക്ഷിയെ മാത്രമല്ല, ജീവിതകാലം മുഴുവന്‍ മരിച്ച് ജീവിക്കുന്ന കുടുംബാംഗങ്ങളെയും സൗഹൃദങ്ങളെയുമാണ് സൃഷ്ടിക്കുന്നത്...

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെ.കെ. രമ

ഒഞ്ചിയം ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെ.കെ. രമ. ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ നേരിൽ കണ്ടാണ് കെ.കെ. രമ ആവശ്യമറിയിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ള സുപ്രിംകോടതി അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ആവശ്യം....

‘ടി.പി വീണു പോയിടത്തു നിന്നും’; കെ.കെ രമ എംഎൽഎയുടെ ഔദ്യോ​ഗിക വാഹനത്തിനും ടിപിയുടെ ബൈക്കിന്റെ നമ്പർ

കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടിപി ചന്ദ്രശേഖരൻറെ ഓർമ്മകൾ ചേർത്ത് പിടിച്ച് കെ.കെ രമ എം.എൽ.എ പ്രവർത്തന മണ്ഡലത്തിൽ സജീവമാകുന്നു. ടി.പി ചന്ദ്രശേഖരൻ ഉപയോ​ഗിച്ചിരുന്ന മൊബൈൽ നമ്പർ എം.എൽ.എയുടെ ഔദ്യോ​ഗിക നമ്പറായി സ്വീകരിച്ചതിന് പിന്നാലെ ഭാര്യയും...