Breaking News

ഇടുക്കിയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു

ഇടുക്കി മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ലോറിയുടെ ക്യാബിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു. രണ്ടുപേർ അകത്തു കുടുങ്ങിക്കിടക്കുന്നു. ഒരാളെ പുറത്തെടുത്തു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു.

ആലുവയിൽ കണ്ടെയ്‌നർ ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ചു; ആറു പേർക്ക് പരുക്ക്

ആലുവ മുട്ടത്ത് കണ്ടെയ്‌നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ആറു യാത്രക്കാർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ 6.15ഓടെയായിരുന്നു അപകടം. ഒരു ലോറിയിലിടിച്ച് നിന്ന...