Breaking News

മധു വധക്കേസ് നാടിന്റെ പ്രശ്‌നം; പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

അട്ടപ്പാടി മധുവധക്കേസ് നാടിന്റെ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ നീതി നടപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തും. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും. പ്രോസിക്യൂഷന്റെ ഭാഗത്ത് ഒരു അലംഭാവവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു....

മധു കേസ്; ‘വിചാരണക്കോടതിയെ ഭീഷണിപ്പെടുത്തിയിട്ടില്ല, ജാമ്യം റദ്ദാക്കാന്‍ അധികാരമില്ലെന്നാണ് പറഞ്ഞത്’; പ്രതിഭാഗം അഭിഭാഷകന്‍

അട്ടപ്പാടി മധു കേസില്‍ വിചാരണക്കോടതിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍. ജാമ്യം റദ്ദാക്കാന്‍ വിചാരണ കോടതിക്ക് അധികാരമില്ലെന്നും ജാമ്യം റദ്ദാക്കിയാല്‍ ഹൈക്കോടതി ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് താന്‍ പറഞ്ഞതെന്ന് അഡ്വ. അനില്‍ കെ.മുഹമ്മദ് വ്യക്തമാക്കി. ജാമ്യം...

അട്ടപ്പാടി മധു കേസ്; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി; വിധി 20ന്

അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 20ന് വിധി പ്രഖ്യാപിക്കും. വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. മണ്ണാര്‍ക്കാട് എസ് സി-എസ് ടി കോടതിയാണ് വാദം പൂര്‍ത്തിയാക്കിയത്. കേസില്‍...

അട്ടപ്പാടി മധു കേസ്; പ്രതികള്‍ സാക്ഷികളുമായി ബന്ധപ്പെട്ടു, ഫോണ്‍വിളികളുടെ രേഖകകള്‍ ഹാജരാക്കി പ്രോസിക്യൂഷന്‍

അട്ടപ്പാടി മധുവധക്കേസില്‍ പ്രതികള്‍ സാക്ഷികളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി പ്രോസിക്യൂഷന്‍. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ വഴിയും സാക്ഷികളുമായി ഫോണിലൂടെ സംസാരിച്ചതിന്റെ രേഖകളാണ് ഹാജരാക്കിയിരിക്കുന്നത്. 11 പ്രതികള്‍ 13 സാക്ഷികളെയാണ് ഫോണില്‍ വിളിച്ചത്. പ്രതികളായ...

അട്ടപ്പാടി മധു കേസ്; വീണ്ടും തിരിച്ചടിയായി സാക്ഷിയുടെ കൂറുമാറ്റം

അട്ടപ്പാടി മധു വധക്കേസില്‍ പ്രോസിക്യൂഷന് വീണ്ടും തിരിച്ചടിയായി കൂറുമാറ്റം. 21ാം സാക്ഷി വീരന്‍ ഇന്ന് കോടതിയില്‍ കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം 11 ആയി. നേരത്തേ പൊലീസ് നിര്‍ബന്ധത്താലാണ് മൊഴി നല്‍കിയതെന്ന പതിവ്...

മധു കേസിന്റെ വിചാരണ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും. നേരത്തെ മധു കേസിലെ സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ് ഇറക്കിയിരുന്നു. ജില്ലാ ജഡ്ജി ചെർമാനായിട്ടുള്ള കമ്മറ്റിയുടേതാണ്...