ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും വലിയ ആരാധകരുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആസ്ഥാനമാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം. ഓരോ തവണയും ഇവിടെ മത്സരം വരുമ്പോള്‍ സ്റ്റേഡിയം മഞ്ഞക്കടലാകാറാണ് പതിവ്. ഇതില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പ്രയാഭേദമന്യേ എല്ലാവരുമുണ്ട്. എന്നാല്‍ ഇത്തരം അന്തരീക്ഷം അതിശയിപ്പിക്കുന്നതാണെങ്കിലും, കലൂര്‍ സ്റ്റേഡിയം ദുരന്ത മുഖത്താണെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി). അടുത്തിടെ ഇവിടെ നടന്ന ഐഎസ്എല്‍ ഉദ്ഘാടന മത്സരം വീക്ഷിച്ച ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി […]