Breaking News

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 52.6 കോടിയുടെ പദ്ധതി: സംസ്ഥാനത്ത് ആദ്യ ന്യൂറോ കാത്ത്‌ലാബ്, സമഗ്ര സ്‌ട്രോക്ക് യൂണിറ്റ്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്...

മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിലെ പ്രവേശന നിയന്ത്രണം; അന്വേഷിക്കുമെന്ന് വനിതാ കമ്മിഷൻ

കോഴിക്കോട് മെഡിക്കൽ കോളജിലെ ലേഡീസ് ഹോസ്റ്റലിലെ പ്രവേശന നിയന്ത്രണത്തിൽ മെഡിക്കൽ കോളജ് പ്രതിനിധികളെ വിളിച്ചു വരുത്തുമെന്ന് വനിത കമ്മിഷൻ. സമയ നിബന്ധന വയ്ക്കേണ്ട കാര്യമില്ല. സുരക്ഷിതമായി ജോലി ചെയ്യാൻ അവസരം ഒരുക്കുമെന്ന് വനിതാ കമ്മിഷൻ...

മരുന്നുമാറി കുത്തിവച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു; കേസെടുത്ത് പൊലീസ്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. മരുന്ന് മാറി കുത്തിവെച്ചാണ് സിന്ധു മരിച്ചതെന്നാണ് ഭര്‍ത്താവ് രഘുവിന്റെ ആരോപണം....

മെഡിക്കല്‍ കോളജ് സുരക്ഷാജീവനക്കാരെ ആക്രമിച്ച കേസ്; പ്രതികള്‍ക്കെതിരെ 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം കൂടി ചുമത്തി

കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷാജീവനക്കാരെ ആക്രമിച്ച കേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ പുതിയൊരു വകുപ്പുകൂടി ചുമത്തി. പൊതുസേവകരെ ഗുരുതരമായി പരുക്കേല്‍പ്പിച്ചെന്ന വകുപ്പാണ് ചേര്‍ത്തത്. പ്രതികള്‍ക്കെതിരെയുള്ള ഗുരുതരവകുപ്പായി ഐപിസി 333 മാറും. പ്രതികളുടെ ജാമ്യോപേക്ഷയില്‍ നാളെ വിധിപറയാനിരിക്കെയാണ്...

രോഗി മരിച്ച സംഭവം; വൃക്കയെത്താന്‍ വൈകിയതല്ല മരണകാരണമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തില്‍ വകുപ്പ് മേധാവികള്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. നെഫ്രോളജി, യൂറോളജി വകുപ്പ് മേധാവികള്‍ക്ക് വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നെഫ്രോളജി വകുപ്പ് മേധാവി...

ആരോഗ്യമന്ത്രിയുടെ സന്ദർശന വേളയിൽ ആശുപത്രിയിൽ ഉണ്ടാകാതിരുന്നു; തിരുവനന്തപുരം ഡെ. സൂപ്രണ്ടിനെതിരെ നടപടി

തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെ. സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാറിനെതിരെ നടപടി. ഡോ എസ് എസ് സന്തോഷ് കുമാറിനെ അത്യാഹിത വിഭാഗം ഡപ്യൂട്ടി സൂപ്രണ്ട് തസ്തികയിൽ നിന്ന് നീക്കി. ആരോഗ്യമന്ത്രി വീണ...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരന്‍ മര്‍ദ്ദിച്ചു; പരാതിയുമായി സ്ത്രീ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരന്‍ സ്ത്രീയുടെ മുഖത്ത് അടിച്ചതായി പരാതി. വയനാട് സ്വദേശിയായ സക്കീനയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയതായി സക്കീന പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. കുടുംബത്തോടൊപ്പം മെഡിക്കല്‍ കോളജില്‍...

മോന്‍സണ്‍ പ്രതിയായ പോക്‌സോ കേസ്; പെണ്‍കുട്ടിയെ പൂട്ടിയിട്ട രണ്ട് ഡോക്ടര്‍മാര്‍ക്ക് എതിരെ കേസ്

മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി എന്ന് പീഡനക്കേസിലെ പെണ്‍കുട്ടി ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലെ...

തിരുവനന്തപുരത്ത് ആശുപത്രികളില്‍ സുരക്ഷാ വീഴ്ച; 117 ആശുപത്രികളില്‍ അഗ്നിസുരക്ഷാ സംവിധാനമില്ല

സംസ്ഥാനത്ത് ആരോഗ്യസ്ഥാപനങ്ങളിലെ വീഴ്ചയ്ക്ക് തെളിവായി തിരുവനന്തപുരത്തെ ആശുപത്രികള്‍. തലസ്ഥാനത്ത് 117 ആശുപത്രികളില്‍ അഗ്നിശമന സംവിധാനങ്ങള്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്‌സ് ഓഡിറ്റ് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി. കൊവിഡ് വര്‍ധനവിടെ ആശുപത്രികളിലെ തിരക്ക് വര്‍ധിക്കുകയാണ്....

കോന്നി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം ജൂലൈ അവസാനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം ജൂലൈ അവസാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശബരിമലക്കാലം കൂടി മുന്നില്‍ കണ്ടാണ് അത്യാഹിത വിഭാഗം വേഗത്തില്‍ സജ്ജമാക്കുന്നത്. അത്യാഹിത...