Breaking News

ശോഭ കരന്ദലജെ എന്‍ഐഎ ഉദ്യോഗസ്ഥയോ; ദേശീയ ഐക്യത്തിന് ഭീഷണി; തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണം; വിദ്വേഷ പരാമര്‍ശത്തില്‍ എംകെ സ്റ്റാലിന്‍

കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കേന്ദ്ര സഹമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശോഭ കരന്ദലജെക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വിദ്വേഷ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും തമിഴ്‌നാട്...

ബിജെപിയുടെ കപ്പൽ മുങ്ങാന്‍ തുടങ്ങിയപ്പോള്‍ പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തു; എം കെ സ്റ്റാലിന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ബിജെപിയുടെ കപ്പൽ മുങ്ങാൻ ആയതോടെയാണ് പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തിരിക്കുന്നത്. ഇന്ത്യ ബിജെപിയോട് ഒരിക്കലും ക്ഷമിക്കില്ലെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു. കേന്ദ്രത്തിന്റെ വിഭജന അജണ്ട...

ടാസ്മാകുകള്‍ ഡിജിറ്റലാക്കും, അലങ്കരിക്കും; ചിന്ന ബാറുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ പദ്ധതി; വിദേശമദ്യവില 320 രൂപവരെ ഉയര്‍ത്തി; മദ്യനയത്തില്‍ മാറ്റം വരുത്തി തമിഴകം

തമിഴ്‌നാട്ടിലെ മദ്യശാലകളില്‍ ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍. സംസ്ഥാനത്തെ 200 ടാസ്മാക് മദ്യശാലകളാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുക.വിലവിവരപ്പട്ടിക വ്യക്തമാക്കുന്ന ഡിജിറ്റല്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. ആളുകളെ ആകര്‍ഷിക്കാന്‍ മദ്യശാലകള്‍ പ്രകാശങ്ങളാല്‍ അലങ്കരിക്കും. ടാസ്മാക് മദ്യശാലകള്‍ വൃത്തിയും ശുചിത്വവുമുള്ളതാക്കി...

വിഐപി വരുമ്പോള്‍ വൈദ്യുതി മുടങ്ങരുത്; സര്‍ക്കുലറുമായി തമിഴ്‌നാട്

വിഐപി വരുമ്പോള്‍ വൈദ്യുതി മുടങ്ങരുതെന്ന സര്‍ക്കുലറുമായി തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ്. ഇതുസംബന്ധിച്ച് ടിഎന്‍ഇബി എംഡി, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് കത്തയച്ചു.അടുത്തിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെന്നൈയില്‍ എത്തിയപ്പോള്‍ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു...

ബാലാജിയുടെ വകുപ്പുകള്‍ രണ്ടുപേര്‍ക്കായി കൈമാറണമെന്ന് മുഖ്യമന്ത്രി; മന്ത്രിയെ പുറത്താക്കണമെന്ന് ഗവര്‍ണര്‍; കടുപ്പിച്ച് സ്റ്റാലിനും രവിയും; തമിഴ്‌നാട്ടില്‍ അസാധാരണ സംഭവങ്ങള്‍

തമിഴ്‌നാട്ടില്‍ വീണ്ടും ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്. ഇഡി അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ മാറ്റാനുള്ള മുഖ്യമന്ത്രി സ്റ്റാലിന്റെ നീക്കം ഗവര്‍ണര്‍ ആര്‍.എന്‍ രവി തള്ളി. സെന്തില്‍ ബാലാജിയുടെ...

ഒഡിഷയിലെ ട്രെയിന്‍ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ...

തമിഴ്നാട് മുഖ്യമന്ത്രി ഒറ്റയ്ക്ക് ജപ്പാനില്‍; ആദ്യദിനം ഒപ്പിട്ടത് 818.90 കോടി രൂപയുടെ നിക്ഷേപം; കൂടുതല്‍ കമ്പനികളെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് സ്റ്റാലിന്‍

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ജപ്പാനിലെ സന്ദര്‍ശനത്തില്‍ കോടികളുടെ നിക്ഷേപത്തിനായുള്ള ധാരണപത്രങ്ങളില്‍ ഒപ്പുവെച്ചു. ജപ്പാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആറു കമ്പനികളുമായുള്ള ധാരണപത്രമാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇവര്‍ തമിഴ്‌നാട്ടില്‍ 818.90 കോടി രൂപ നിക്ഷേപിക്കും. തമിഴ്നാട്...

തമിഴ്‌നാട്ടില്‍ മന്ത്രിസഭ പൊളിച്ച് സ്റ്റാലിന്‍; എം നാസറിനെ ഒഴിവാക്കി ടി.ആര്‍.ബി രാജയെ ഉള്‍പ്പെടുത്തി; വിവാദങ്ങള്‍ ഒഴിവാക്കാന്‍ നീക്കം

തമിഴ്‌നാട് മന്ത്രിസഭ അഴിച്ചു പണിത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മന്ത്രിസഭയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് മന്ത്രി തിരക്കിട്ട് പുനഃസംഘടിപ്പിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാവ് ടി.ആര്‍. ബാലുവിന്റെ മകന്‍ ടി.ആര്‍.ബി. രാജയെ മന്ത്രിസഭയില്‍ സ്റ്റാലിന്‍ ഉള്‍പ്പെടുത്തി. ഇതു...

ഗവര്‍ണര്‍ക്കെതിരായ പോരില്‍ കൈകോര്‍ക്കാന്‍ സ്റ്റാലിനും പിണറായിയും; തുറന്ന പോരിനൊരുങ്ങി മുഖ്യമന്ത്രിമാര്‍

ഗവര്‍ണര്‍ക്കെതിരെ തുറന്ന പോരിലേക്ക് കടക്കാനൊരുങ്ങി തമിഴ്‌നാട്, കേരള മുഖ്യമന്ത്രിമാര്‍. എം കെ സ്റ്റാലിന്‍ അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണ അറിയിച്ചു. തമിഴ്‌നാട് നിയമസഭ പാസാക്കിയത് പോലെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഗവര്‍ണര്‍ക്കെതിരെ...

‘എനിക്കും പിണറായിക്കും രണ്ടും ശരീരവും ഒരേ ചിന്തകളും’ എം കെ സ്റ്റാലിന്‍

താനും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ ചിന്തകള്‍ പങ്കുവയ്കുന്നവരാണെന്നും തങ്ങളുടെ ശരീരം മാത്രമേ രണ്ടായിട്ടുള്ളുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സര്‍ക്കാര്‍ സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം...