Breaking News

ഉമ്മന്‍ ചാണ്ടിയുടെ പേര് ആദ്യം പറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസ്; പരാതിക്കാരിക്ക് 50 ലക്ഷം കൊടുത്ത് കത്ത് കൈവശപ്പെടുത്തി; ചാനല്‍ പറഞ്ഞതെല്ലാം കള്ളം; പിസിയും മലക്കം മറിഞ്ഞു, സിബിഐ റിപ്പോര്‍ട്ട്

സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിയുടെ കത്ത് കൈക്കലാക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് 50 ലക്ഷം രൂപ നല്‍കിയെന്ന് വെളിപ്പെടുത്തല്‍. ഒന്നാം സാക്ഷിയുടെ പരാതിക്കാരിയുടെ ഡ്രൈവറാണ് ഇത്തരം ഒരു മൊഴി സിബിഐയ്ക്ക് നല്‍കിയിരിക്കുന്നത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍...

നമ്മുടെ വിജയനല്ലേ, ടെന്‍ഷന്‍ വേണ്ട, എല്ലാ നമ്മുക്ക് ശരിയാക്കാമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു; ലഭിച്ചത് ഡബിള്‍ പ്രമോഷന്‍; ജീവിതം പറഞ്ഞ് ഐഎം വിജയന്‍

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ എം വിജയന്‍. കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ സ്മൃതികുടീരം സന്ദര്‍ശിച്ച ശേഷമാണ് അദേഹം തന്റെ ഓര്‍മകള്‍ പങ്കുവെച്ചത്. എങ്ങനെ മറക്കും ഉമ്മന്‍...

കുഞ്ഞൂഞ്ഞിനെ അവസാനമായി കാണാന്‍ മമ്മൂട്ടി; സുരേഷ് ഗോപിയും ദിലീപും തിരുനക്കരയില്‍

പ്രിയ സുഹൃത്ത് കുഞ്ഞൂഞ്ഞിനെ കാണാനായി മമ്മൂട്ടി കോട്ടയത്ത് എത്തി. പൊതുദര്‍ശനം നടക്കുന്ന തിരുനക്കര മൈതാനത്താണ് മമ്മൂട്ടി എത്തിയത്. ഉമ്മന്‍ ചാണ്ടിയുമായി വ്യക്തിപരമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന ആളാണ് മമ്മൂട്ടി. അനുശോചന കുറിപ്പില്‍ അദ്ദേഹവുമായുള്ള സൗഹൃദം...

ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വന്ന് കാണാവുന്ന മുഖ്യമന്ത്രി; കാരുണ്യവും അലിവും ഒത്തുചേര്‍ന്ന നേതൃത്വമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ഗവര്‍ണര്‍

താരതമ്യമില്ലാത്ത ജനങ്ങളുടെ നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുതുപ്പള്ളി എന്ന ഒരേ നിയോജക മണ്ഡലത്തില്‍ നിന്ന് 53 വര്‍ഷം നിയമസഭാ സാമാജികനാകുക എന്ന റെക്കാര്‍ഡിന് ഉടമായായിരുന്നു അദ്ദേഹം. ഇത്...

ജനനായകന്റെ അവസാന യാത്ര; ഉമ്മൻചാണ്ടിയുടെ മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക്, അവധിയും, ഗതാഗത നിയന്ത്രണവും

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് വിലാപയാത്രയായി കോട്ടയം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. കോൺഗ്രസിലെ അനിഷേധ്യ നേതാവും, സർവോപരി ജനകീയനുമായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ കേരളം കണ്ണൂർ പൊഴിക്കുകയാണ്. തലസ്ഥാനത്ത് അന്ത്യാഞ്ജലി അ‍ർപ്പിക്കാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്....

ഉമ്മൻ ചാണ്ടിയുടെ അവസാന കത്ത്; എഴുതിയത് കോടഞ്ചേരിയിലെ കോൺഗ്രസ് നേതാക്കൾക്ക്

തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഉമ്മൻ ചാണ്ടി അവസാനമായി എഴുതിയ കത്ത് പുറത്തുവന്നു. കോടഞ്ചേരിയിലെ കോൺഗ്രസ് നേതാക്കൾക്ക് തൻ്റെ ലെറ്റർ ഹെഡിലെഴുതിയ ആശംസാ സന്ദേശമാണ് പുറത്തുവന്നത്. നാല് ദിവസം മുൻപ്, ഈ മാസം 14നാണ് അദ്ദേഹം...

ഉമ്മന്‍ചാണ്ടി അവസാനമായി പുതുപ്പള്ളി വീട്ടില്‍, അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ ആയിരങ്ങള്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ദേഹം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസില്‍ എത്തിച്ചു. ഇന്ന് വൈകീട്ട് 4.3 ഓടെയാണ് പുതുപ്പള്ളിഹൗസിലേക്ക് ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ദേഹമെത്തിയത്.ഉച്ചക്ക് 2.20-ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ്...

കേരളത്തിന്റെ ആത്മാവിനെ പ്രതിനിധീകരിച്ച നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് രാഹുല്‍ ഗാന്ധി; നഷ്ടമായത് കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറയുള്ള ശ്രേഷ്ഠനായ നേതാവിനെ

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള ശ്രേഷ്ഠനായ നേതാവിനെയെന്ന് രാഹുല്‍ ഗാന്ധി. കേരളത്തിന്റെ ആത്മാവിനെ പ്രതിനിധീകരിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. തികച്ചും ജനകീയനായിരുന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും...

അന്ത്യയാത്രയ്ക്കായി കുഞ്ഞൂഞ്ഞ് കേരളത്തില്‍; ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബംഗളൂരുവില്‍ നിന്നും പ്രത്യേക വിമാനത്തില്‍ രണ്ടരയോടെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. തുടര്‍ന്ന് വന്‍ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലേയ്ക്ക് എത്തിച്ചു. ഇപ്പോള്‍...

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; തത്കാലം ആശുപത്രി വിടും

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിക്ക് തത്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂര്‍ത്തിയാക്കാന്‍ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ്...