Breaking News

സോളാർ കേസിലെ വിവാദ പരാമർശം; ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി; വി.എസ്, ഉമ്മന്‍ ചാണ്ടിക്ക് 10 ലക്ഷം നൽകണം

സോളാർ കേസിലെ വിവാദ പരാമർശത്തിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി. സോളാർ ഇടപാടുകളിൽ അഴിമതി നടത്തിയെന്ന പരാമർശത്തിനെതിരെ സമർപ്പിച്ച ഹർജിയിലാണ് അനുകൂല വിധി വന്നത്. പത്തു ലക്ഷത്തി പതിനായിരം രൂപ ഉമ്മൻ ചാണ്ടിക്ക് മാനനഷ്ടം...

പ്രതിപക്ഷ നേതാവിനെയും മാറ്റണം; സോണിയ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: പാര്‍ട്ടിക്കകത്ത് പുനഃസംഘടന വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി യൂത്ത് കോണ്‍ഗ്രസ്. കെ.പി.സി.സി അധ്യക്ഷനെയും, പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ 24 സംസ്ഥാന...

ഡിഎംകെയുമായി സീറ്റ് ചർച്ച; ഉമ്മൻ ചാണ്ടി വീണ്ടും ചെന്നൈയിലേയ്ക്ക്

ഡിഎംകെയുമായുള്ള സീറ്റ് ചർച്ചയ്ക്ക് ഉമ്മൻ ചാണ്ടി വീണ്ടും ചെന്നൈയിലേയ്ക്ക്. അടുത്ത ആഴ്ച ആദ്യം ഡിഎംകെ നേതാക്കളുമായി എഐസിസി പ്രതിനിധികൾ ചർച്ച നടത്തും. ഡിഎംകെ സഖ്യത്തിൽ 30 സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിസിസി വൈസ് പ്രസിഡന്റ്...

സഹായംതേടി എത്തുന്നവരോട് ‘നോ’ പറയില്ല, ലോക്‌ഡൗൺ കാലത്ത് 4350 പേർ വിളിച്ചു; ഉമ്മൻചാണ്ടി

തിരുവനന്തപുരം : സഹായംതേടി എത്തുന്നവരോട് ‘നോ’ പറയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇപ്പോഴത്തെ പ്രധാനപ്രശ്നം സെൽഫിയാണ്. ഒഴിയാനാണെങ്കിൽ എത്രപേരിൽനിന്നു കഴിയും? അതിനാൽ അവരോടും ‘നോ’ പറയാൻ ബുദ്ധിമുട്ടാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 12 വർഷം തന്റെ...

വ്യക്തിപരമായ ആക്ഷേപത്തിന് മറുപടിയില്ല, ഇതിൽ കൂടുതൽ ആക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തിട്ടുണ്ട്; പിണറായിക്ക് ഉമ്മൻ ചാണ്ടിയുടെ മറുപടി

മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമര്‍ശത്തിൽ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയില്ല, തന്നെ എന്തുവേണമെങ്കിലും പറയട്ടേ. ഇതിലും വലുതായി ആക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തിട്ടുള്ളതാണ്, അന്നൊന്നും ഒരു മറുപടിയും പറഞ്ഞിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. പി.എസ്.സി...

ജനസമ്പര്‍ക്കത്തെ ആക്രമിച്ചവര്‍ ഇന്നത് നടപ്പാക്കുന്നത് വിചിത്രം: ഉമ്മന്‍ ചാണ്ടി

പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പൊതുജന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടത്തിയ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍ ഓര്‍മവരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വില്ലേജ് ഓഫീസര്‍ ചെയ്യണ്ട ജോലി...

പിണറായിക്ക് സ്വർണ്ണത്തോടും ഉമ്മൻചാണ്ടിക്ക് സോളാറിനോടുമാണ് താൽപര്യം; ഇരുമുന്നണികളും അഴിമതിയിൽ മുങ്ങികുളിച്ചതാണെന്ന് ജെ.പി നദ്ദ

മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. പിണറായിക്ക് സ്വർണത്തോടും ഉമ്മൻ ചാണ്ടിക്ക് സോളാറിനോടുമാണ് താൽപര്യമെന്ന് നദ്ദ കുറ്റപ്പെടുത്തി. ഇരുമുന്നണികളും അഴിമതിയിൽ മുങ്ങികുളിച്ചതാണെന്നും...

ഇടതു മുന്നണി നേതാക്കളുടെനിശബ്ദത ശബരിമല യുവതീപ്രവേശം സാക്ഷാത്കരിക്കാന്‍: ഉമ്മന്‍ ചാണ്ടി

ശബരിമല വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരും സിപിഎമ്മും ബിജെപിയും നിശബ്ദത പാലിക്കാന്‍ എടുത്ത തീരുമാനം വിശ്വാസികളോടു കാട്ടുന്ന കൊടുംവഞ്ചനയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നിലുള്ള വഴികള്‍ കൊട്ടിയടച്ച് യുവതീപ്രവേശം ഭാവിയില്‍...

തിരുവനന്തപുരത്തെ നേമത്ത് മത്സരിക്കാൻ ഉമ്മൻചാണ്ടിക്ക് മേൽ സമ്മര്‍ദ്ദം?

തിരുവനന്തപുരത്തെ നേമത്ത് മത്സരിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ദമെന്ന് റിപ്പോർട്ട്. ബി.ജെ.പിയുമായി നേരിട്ട് മത്സരിക്കണമെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ മത്സരിക്കുന്നില്ലെങ്കിൽ മകൻ ചാണ്ടി ഉമ്മനാകും പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയാവുക. ഉമ്മന്‍ചാണ്ടി എവിടെ...

കര്‍ഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്; അടിച്ചമര്‍ത്താമെന്ന് കരുതേണ്ട, തീക്കളിയാകുമെന്ന് ഉമ്മന്‍ചാണ്ടി

കര്‍ഷക സമരം ഇനിയും ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ അതു തീക്കളിയായി മാറുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. രണ്ടുമാസമായി തെരുവില്‍ കഴിയുന്ന കര്‍ഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുതെന്നും അവരുടെ ആവശ്യങ്ങളെ അവഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനേയും...