Breaking News

ഏഷ്യൻ സ്പ്രിന്റ് റാണി ലിഡിയ ഡി വേഗ അന്തരിച്ചു

ഏഷ്യയിലെ സ്പ്രിൻ്റ് റാണി എന്നറിയപ്പെടുന്ന ലിഡിയ ഡി വേഗ അന്തരിച്ചു. 57 വയസായിരുന്നു. ക്യാൻസറിനോട് നാല് വർഷം പൊരുതിയാണ് ഡി വേഗ മരണത്തിനു കീഴടങ്ങിയത്. 1980കളിൽ ഏഷ്യയിലെ ഏറ്റവും വേഗതയുള്ള താരമായിരുന്ന ലിഡിയ ഫിലിപ്പീൻസിൻ്റെ...

നടി ചിത്ര അന്തരിച്ചു

പ്രശസ്ത നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജപാര്‍വൈയാണ് ആദ്യസിനിമ. ആട്ടക്കലാശമാണ് ആദ്യ മലയാള ഹിറ്റ് ചിത്രം. തെന്നിന്ത്യയിലെ ഒട്ടുമിക്ക നായകര്‍ക്കൊപ്പവും ചിത്ര...

വേദനകളില്ലാത്ത ലോകത്തേക്ക് അവൾ പോയി; നടി ശരണ്യ ശശി അന്തരിച്ചു

തിരുവനന്തപുരം: ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശി അന്തരിച്ചു. അല്പം മുൻപ് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....

ആയുർവേദ ആചാര്യൻ പി.കെ വാര്യർ അന്തരിച്ചു

ആയുർവേദ ആചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാര്യർ അന്തരിച്ചു. 100 വയസ്സായിരുന്നു. ആയുര്‍വേദ ചികിത്സാരംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു പി.കെ വാര്യര്‍. രാജ്യം പത്മഭൂഷൺ, പത്മശ്രീ ബഹുമതികൾ നൽകി...

ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

വര്‍ക്കല ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ അദ്ധ്യക്ഷനും മഠാധിപതിയുമായിരുന്ന സ്വാമി പ്രകാശാനന്ദ (99) സമാധിയടഞ്ഞു. വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശിവഗിരി മഠമാണ് മരണവാർത്ത ഔദ്യോഗികമായി അറിയിച്ചത്. ഇന്ന്...

എസ്. രമേശന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: ഗാനരചയിതാവും എഴുത്തുകാരനുമായിരുന്ന എസ്. രമേശന്‍ നായര്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കുറച്ചുദിവസമായി കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. 1985ല്‍ രംഗം എന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. നാനൂറിലധികം ചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന...

കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. കൊയിലാണ്ടിയിൽ ചേലിയയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അതുല്യ പ്രതിഭയാണ് ഗുരു....

കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

പത്മശ്രീ ജേതാവും കേന്ദ്ര, കേരള സാഹിത്യ അക്കാദമി ജേതാവുമായ കവി വിഷ്ണു നാരായണൻ നമ്പൂതിരി (81) അന്തരിച്ചു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് അന്ത്യം. അസുഖബാധിതനായി ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. അധ്യാപകൻ, പത്രാധിപർ...