Breaking News

പൂഞ്ഞാറിലുണ്ട്, തന്നെ ആർക്കും പിന്തുണയ്ക്കാം: പി.സി.ജോർജ്

കോട്ടയം : പൂഞ്ഞാറിൽ താൻ വീണ്ടും മത്സരിക്കുമെന്ന് പി.സി ജോർജ്ജ് എം.എൽ.എ. യു.ഡി.എഫ് തന്നെ വഞ്ചിച്ചു. ഇനി ആ മുന്നണിയിലേക്കില്ല. ജനപക്ഷം സെക്യൂലറിന്റെ സ്ഥാനാർഥിയായ തന്നെ ആർക്കും പിന്തുണയ്ക്കാം. ബി.ജെ.പിക്കോ യു.ഡി.എഫിനോ, എൽ.ഡി.എഫിനോ ആർക്കും...

പി.സി ജോർജ് ഒരു സമുദായത്തെ ഏറ്റവും മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ച ആൾ: റിജില്‍ മാക്കുറ്റി

സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുമോദിക്കാനെത്തിയ പി.സി ജോര്‍ജിൽ നിന്നും ഷാൾ സ്വീകരിക്കാത്തതിനെ കുറിച്ച് വിശദീകരിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പി.സി ജോർജ് എന്ന വ്യക്തി...

പി.സി.ജോര്‍ജ് എൻഡിഎയിലേക്ക് തന്നെ, പാലായില്‍ ജോര്‍ജ്ജും പൂഞ്ഞാറില്‍ ഷോണും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും

കോട്ടയം: പൂഞ്ഞാറില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിജയ യാത്ര എത്തുമ്പോള്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ് വീണ്ടും എന്‍ഡിഎയുടെ ഭാഗമാകുമെന്ന് സൂചന. ഇതിന്റെ സൂചന നൽകി പി.സി തോമസും പ്രതികരിച്ചിരുന്നു. ജോസ് കെ....

പാലായില്‍ മാണി സി കാപ്പനെ പിന്തുണയ്ക്കും : പി സി ജോര്‍ജ്

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി കാപ്പനെ പിന്തുണയ്ക്കുമെന്ന് പി സി ജോര്‍ജ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായില്‍ നിര്‍ണായക ശക്തിയുണ്ടെന്നും, കാപ്പനില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിയ്ക്കുമെന്നും...

കന്യാസ്ത്രീക്ക് എതിരെ മോശം പരാമര്‍ശം; പി.സി ജോര്‍ജ് എം.എല്‍.എയെ ശാസിച്ച് സ്‍പീക്കര്‍

പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എയെ ശാസിച്ച് സ്‍പീക്കര്‍ പി.ശ്രീരാമകൃഷ്‌ണൻ. പി.സി ജോര്‍ജിന്‍റെ പെരുമാറ്റം നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ശാസന സ്വീകരിക്കുന്നതായി പി.സി ജോര്‍ജ് പറഞ്ഞു....

പാലായില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കാന്‍ തയാറാണെന്ന് പി.സി. ജോര്‍ജ്

മാണി സി. കാപ്പന്‍ മുന്നണിയിലേക്ക് എത്തുന്നില്ലെങ്കില്‍ പാലായില്‍ താന്‍ യുഡിഎഫിന് വേണ്ടി മത്സരിക്കാന്‍ തയാറാണെന്ന് പി.സി. ജോര്‍ജ്. യുഡിഎഫിലേക്ക് വന്നാല്‍ മാന്യമായ പരിഗണന കിട്ടണം. പൂഞ്ഞാറിനു പുറമേ കാഞ്ഞിരപ്പള്ളിയോ പാലായോ കൂടി വേണം. മുന്നണി...

പി.സി. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന ആവശ്യവുമായി കത്തോലിക്ക സഭ

പി.സി. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച് കത്തോലിക്ക സഭ. ബിഷപ്പുമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു. അതേസമയം, പി.സി. ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനോട് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും ചില ഘടക കക്ഷികളും എതിര്‍പ്പ്...

യു.ഡി.എഫിനൊപ്പം പി.സി ജോര്‍ജും സഭ ബഹിഷ്‌കരിച്ചു; ഒ. രാജഗോപാല്‍ സഭയിൽ തുടരുന്നു

ബജറ്റ് സമ്മേളനത്തിനിടെ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രസംഗം ബഹിഷ്‌കരിച്ച് യുഡിഎഫും പി.സി ജോര്‍ജും സഭ വിട്ടു. ‌നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിസി ജോര്‍ജ്ജിന്റെ ജനപക്ഷം യുഡിഎഫില്‍ എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച...

പാലായില്‍ മത്സരിക്കുമെന്ന നിലപാട് മയപ്പെടുത്തി പി സി ജോര്‍ജ്

പാലായില്‍ മത്സരിക്കുമെന്ന നിലപാട് മയപ്പെടുത്തി പി സി ജോര്‍ജ് എംഎല്‍എ. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും നല്‍കാന്‍ യുഡിഎഫ് തയാറായാല്‍ വിട്ടുവീഴ്ചയെന്നും പി സി ജോര്‍ജ് പറഞ്ഞു. പാലായ്ക്ക് പകരം മലപ്പുറം ജില്ലയില്‍ ഒരു സീറ്റ് ആവശ്യപ്പെടും....

യുഡിഎഫുമായി സഹകരിക്കാന്‍ പി സി ജോര്‍ജിന്റെ ജനപക്ഷം; നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ മത്സരിക്കും

യുഡിഎഫുമായി സഹകരിക്കാന്‍ പി സി ജോര്‍ജിന്റെ ജനപക്ഷം. യുഡിഎഫുമായി സഹകരിക്കണം എന്നാണ് പാര്‍ട്ടി തീരുമാനമെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. ഇക്കാര്യം നേതാക്കളെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനപക്ഷം അഞ്ച് സീറ്റില്‍...