Breaking News

എകെജി സെന്ററിലെ പടക്കമേറിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച ഇ.പി ജയരാജനെതിരെ കേസ് എടുക്കണം: പി.സി ജോര്‍ജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി ഫാരിസ് അബൂബക്കറും തമ്മില്‍ അടുത്ത ബന്ധമെന്ന് ആവര്‍ത്തിച്ച് പി.സി ജോര്‍ജ്. പിണറായി വിജയന്റെ നിഴലാണ് ഫാരിസ് അബൂബക്കറെന്ന് പി.സി ജോര്‍ജ് പറഞ്ഞു. എകെജി സെന്ററിലെ പടക്കമേറിന്റെ പേരില്‍...

ഫാരിസ് അബൂബക്കര്‍ പിണറായിയുടെ മെന്റര്‍; തെളിവ് നല്‍കാമെന്ന് പി.സി ജോര്‍ജ്

ഫാരിസ് അബൂബക്കര്‍ പിണറായിയുടെ മെന്ററാണെന്ന് പി.സി ജോര്‍ജ്. ഇതു താന്‍ പുറത്തുപറയുമെന്ന തിരിച്ചറിവിലാണ് തനിക്കെതിരെ പീഡനക്കേസ് എടുത്തതെന്നും ഇഡി അന്വേഷിച്ചാല്‍ എല്ലാത്തിനും തെളിവു നല്‍കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. ‘കഴിഞ്ഞ ആറുവര്‍ഷമായി മുഖ്യമന്ത്രിയുടെ നിഴലും...

പിസി ജോർജിന്റെ പീഡനശേഷം കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി ഇര: മൂന്നുവർഷമായി ചികിത്സയിൽ, ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: പിസി ജോർജിന്റെ പീഡന ശേഷം തനിക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായും മൂന്നു വർഷമായി ചികിത്സയിൽ ആയിരുന്നെന്നും പരാതിക്കാരി. മൂന്ന് വർഷമായി കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ നടത്തിവരികയാണ്. ഇപ്പോഴും അത് നടക്കുന്നുണ്ട്. പെട്ടെന്ന് ഷോക്ക്...

‘രക്ഷകനിൽ നിന്ന് മോശം അനുഭവമുണ്ടായി’, പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി

പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. പരാതിക്ക് പിന്നിൽ ഒരു ഗൂഢാലോചനയുമില്ല. രക്ഷകനായി എത്തിയ ആളിൽ നിന്നും മോശം അനുഭവമുണ്ടായി. ഒരു പ്രത്യേക സാഹചര്യത്തിൽ പൊലീസിനോട് വെളിപ്പെടുത്തേണ്ടി വന്നു. ഫെബ്രുവരിയിൽ നടന്ന സംഭവത്തിലാണ് പരാതി...

ഉമ്മന്‍ചാണ്ടിക്കെതിരെ കള്ള സാക്ഷി പറയാന്‍ വിസമ്മതിച്ചതിലുളള പ്രതികാരമെന്ന് പി സി ജോര്‍ജ്ജ്, ഇരയുടെ പേര്‌ പറഞ്ഞതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുമായും വാഗ്വാദം

ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ പീഡനക്കേസിലെ പ്രതി കൊടുത്ത പരാതിയില്‍ സാക്ഷിപറയാന്‍ താന്‍ വിസമ്മതിച്ചതാണ് തനിക്കെതിരെ ഇത്തരമൊരു പീഡനപരാതി ഉയരാന്‍ കാരണമെന്ന് പി സി ജോര്‍ജ്ജ്. ഉമ്മന്‍ചാണ്ടിക്കെതിരെ സാക്ഷി പറയണമെന്ന് സോളാര്‍ കേസിലെ പ്രതി തന്നോട് ആവശ്യപ്പെട്ടിരുന്നു....

പീഡനപരാതി; പി സി ജോര്‍ജ്ജ് അറസ്റ്റില്‍

പീഡനപരാതിയെ തുടര്‍ന്ന് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ് അറസ്റ്റില്‍. സോളാര്‍ കേസ് പ്രതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇന്ന് രാവിലെയാണ് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയെ ലൈംഗികമായി...

പി സി ജോര്‍ജ്ജിനെതിരെ ബലാല്‍സംഗ കുറ്റം, അറസ്റ്റ് ഉടന്‍

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പി സി ജോര്‍ജ്ജിനെതിരെ ബലാല്‍സംഗം കുറ്റം ചുമത്തി. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. മ്യുസിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോളാര്‍ കേസിലെ...

പിണറായിക്ക് തന്നോടുള്ള പക തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട്; വി എസ് ആരോഗ്യവാനായിരുന്നെങ്കില്‍ രാജി ആവശ്യപ്പെട്ടേനെയെന്ന പി സി ജോര്‍ജ്ജ്

മുഖ്യമന്ത്രി പിണറായി വിജയന് തന്നോടുള്ള പകയും പ്രതികാരവും തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് പിന്നിടുകയാണെന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജ്. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദനുമായുള്ള തന്റെ ആത്മ ബന്ധമാണ് ഈ...

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്; സ്വപ്‌നയുടെ കത്തിലെ കാര്യങ്ങള്‍ വെളിപ്പെടുത്തി പി. സി ജോര്‍ജ്ജ്‌

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പങ്കുണ്ടെന്ന് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ്. താന്‍ സ്വപ്നയെ കണ്ടത് ശരിയാണ് തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ കണ്ടത്. അന്ന് സ്വപ്ന നല്‍കിയ...

വിദ്വേഷപ്രസംഗ കേസ്; തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം, പി.സി ജോര്‍ജ്ജിന് വീണ്ടും നോട്ടീസ്

വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജിന് വീണ്ടും പൊലീസ് നോട്ടീസ് അയച്ചു.. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് നോട്ടീസ് അയച്ചത്....