Breaking News

ചാന്‍സിലര്‍ ബില്ലില്‍ രാജ്ഭവന്‍ നിയമോപദേശം തേടി; സ്ഥിരീകരിച്ച് ഗവര്‍ണര്‍

ചാന്‍സിലര്‍ ബില്ലില്‍ രാജ്ഭവന്‍ നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ല് നേരിട്ട് കണ്ടിട്ടില്ല. കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന വിഷയങ്ങളില്‍ സംസ്ഥാനത്തിന് മാത്രമായി നിയമനിര്‍മാണം പാടില്ല എന്ന അഭിപ്രായമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു....

ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍;ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്നരീതിയില്‍ എസ്‌എഫ്‌ഐ ബാനർ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്നരീതിയില്‍ എസ്‌എഫ്‌ഐയുടെ പേരില്‍ ക്യാമ്പസിൽ സ്ഥാപിച്ച ബാനറിനെതിരെ കോളേജ് അധികൃതരില്‍ നിന്ന് വിശദീകരണം തേടാനൊരുങ്ങി രാജ്ഭവന്‍. തിരുവനന്തപുരം സംസ്‌കൃത കോളജിലാണ് ഗവര്‍ണറെ അപമാനിക്കുന്ന തരത്തില്‍ ബാനര്‍ സ്ഥാപിച്ചത്....

ഗവര്‍ണര്‍ക്ക് എതിരായ ഇടതുമുന്നണിയുടെ രാജ്ഭവന്‍ ധര്‍ണ ഇന്ന്; ഒരു ലക്ഷം പേര്‍ അണിനിരക്കും, പങ്കെടുക്കാന്‍ ഡി.എം.കെയും

ഗവര്‍ണര്‍ക്കെതിരായ ഇടതുമുന്നണിയുടെ രാജ്ഭവന്‍ ധര്‍ണ ഇന്ന്. ഒരു ലക്ഷത്തോളം പേര്‍ അണിനിരക്കുന്ന ധര്‍ണ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ധര്‍ണ ഉദ്ഘാടനം ചെയ്യും. ഡി.എം.കെ. നേതാവ് തിരുച്ചി ശിവയും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ...

ഒരു വശത്ത് പോര്, മറുവശത്ത് സഹായം; രാജ്ഭവന് 75 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍

ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ രാജ്ഭവന് സര്‍ക്കാര്‍ സഹായം. 75 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് അനുവദിച്ചത്. ഇ- ഓഫീസ് സംവിധാനം കൊണ്ടുവരുന്നതിനാണ് ഈ തുകയെന്ന് റിപ്പോര്‍ട്ടുണ്ട്....