Breaking News

ആര്യന്‍ ഖാൻ കേസ്: സാക്ഷിക്ക് പിന്നാലെ എന്‍.സി.ബിക്കെതിരെ ശിവസേന നേതാവും

മുംബൈ: മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടയില്‍ എന്‍സിബിയുടെ പിടിയിലായ ഷാരൂഖിന്റെ മകന്‍ ആര്യന് ജാമ്യം ലഭിക്കുന്നതിന് അണിയറയില്‍ പുതിയ കളികള്‍. കേസില്‍ കോടികളുടെ കോഴ ഇടപാട് നടന്നുവെന്ന പുതിയ വെളിപ്പെടുത്തലുമായി സാക്ഷി രംഗത്തുവന്നതിന് പിന്നാലെ...

നൂറ് കോടി വാക്‌സിന്‍ നല്‍കിയെന്ന് ആരാണ് എണ്ണി നോക്കിയത്; കേന്ദ്രസര്‍ക്കാരിന്റെ വാദം കളവെന്ന് ശിവസേന എം.പി

മുംബൈ: രാജ്യത്ത് നൂറ് കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നത് കേന്ദ്രസര്‍ക്കാരിന്റെ പൊള്ളയായ വാദമാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. നാസിക്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് സഞ്ജയ് ഇക്കാര്യം ആരോപിച്ചത്. ‘കഴിഞ്ഞ ദിവസം...

മഹാ ബന്ദിനെ എതിര്‍ക്കുന്നവര്‍ ഇന്ത്യക്കാര്‍ തന്നെയാണോ എന്ന് സ്വയം ചോദിക്കണം: സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രാ ബന്ദിനെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ലഖിംപൂരിലെ കര്‍ഷക കൊലയില്‍ പ്രതിഷേധിച്ച് നടത്തുന്ന ബന്ദിനെ എതിര്‍ക്കുന്നവര്‍ തങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണോ എന്ന് സ്വയം ചോദിക്കണമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു....

യു.പി, ഗോവ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശിവസേന മത്സരിക്കും: സഞ്ജയ് റാവത്ത്

അടുത്ത വർഷം ആദ്യം ഉത്തർപ്രദേശിലും ഗോവയിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്നും പടിഞ്ഞാറൻ യുപിയിലെ കർഷക സംഘടനകൾ തന്റെ പാർട്ടിയെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് ഞായറാഴ്ച പറഞ്ഞു....

അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിക്കുന്നത് ‘ താലിബാനി മനോഭാവം’; സഞ്ജയ് റാവത്ത്

അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിക്കുന്നത് ‘ താലിബാനി മനോഭാവമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പൊലീസിന്റെയും സര്‍ക്കാരിന്റെയും മനോഭാവം മാറ്റണമെന്നും സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഹരിയാന കര്‍ണാലില്‍ കഴിഞ്ഞ ദിവസം...

മരണവാറന്റൊന്നുമല്ല, വെറും പ്രേമ ലേഖനം; കേന്ദ്രത്തെ പരിഹസിച്ച് ശിവസേന

മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ പരിഹാസവുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ശിവസേനാ നേതാവും മന്ത്രിയുമായ അനില്‍ പരാബിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് റാവത്തിന്റെ പരിഹാസം. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റേത് മരണ വാറന്റല്ല മറിച്ച് രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുള്ള...

രാജീവ് ഗാന്ധിയുടെ ത്യാഗത്തെ അപമാനിക്കാതെ ധ്യാന്‍ ചന്ദിനെ ആദരിക്കാമായിരുന്നു; മോദിക്കെതിരെ ശിവസേന

മുംബൈ: കായികരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ശിവസേന. ജനങ്ങളുടെ തീരുമാനപ്രകാരമുള്ള പേര് മാറ്റമല്ല കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതെന്നും രാഷ്ട്രീയക്കളി മാത്രമാണ്...

ബി.ജെ.പിയിലേക്ക് ഇറക്കുമതി ചെയ്തവരുടെ വെറും മോഹമാണിത്; ശിവസേന മന്ദിരം തകര്‍ക്കുമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവനയില്‍ സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന ആസ്ഥാന മന്ദിരം ഇടിച്ചുതകര്‍ക്കുമെന്ന ബി.ജെ.പി എം.എല്‍.എ പ്രസാദ് ലാഡിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ബി.ജെ.പിയിലേക്ക് ഇറക്കുമതി ചെയ്ത ചിലരുടെ മോഹമാണിതെന്നാണ് റാവത്ത് പറഞ്ഞത്. ‘ശിവസേന മന്ദിരം...

ഇവിടെ സ്വാതന്ത്ര്യമാണ് മരണപ്പെട്ടത്; പെഗാസസ് ചോര്‍ത്തല്‍ ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തിന് സമാനമെന്ന് ശിവസേന

മുംബൈ: പെഗാസസ് എന്ന ഇസ്രഈലി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോണ്‍ രേഖകള്‍ ചോര്‍ത്തിയത് ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ചതിന് തുല്യമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ജപ്പാനില്‍ ആളുകള്‍ കൂട്ടത്തോടെ മരിക്കുകയാണെങ്കില്‍ ഇവിടെ ആളുകളുടെ ‘സ്വാതന്ത്ര്യം മരിക്കുക’യാണെന്നും...

മോദിക്കെതിരെ നിര്‍ത്തേണ്ട ശക്തനായ എതിരാളി ശരദ് പവാറെന്ന് സഞ്ജയ് റാവത്ത്; തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിക്കവെ പവാറിന് സമ്മതിയേറുന്നു

മുംബൈ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് ഒത്ത എതിരാളി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഒരു ശക്തമായ പ്രതിപക്ഷ നേതാവിനെ വേണം വരുന്ന തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ നിര്‍ത്താനെന്നും...
This article is owned by the Kerala Times and copying without permission is prohibited.