Breaking News

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന ഫലം ഉണ്ടാകും; ബിജെപി സര്‍ക്കാര്‍ വാക്കുകള്‍ പാലിച്ചില്ല; വീണ്ടും വിജയിച്ചാല്‍ രാജ്യം തകരുമെന്ന് ശശി തരൂര്‍

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന ഫലം ഇത്തവണ ഉണ്ടാകുമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാറത്ഥി ശശി തരൂര്‍. 2004 ല്‍ യുപിഎ വിജയിച്ചതിനു സമാനമായ അദ്ഭുതപ്പെടുത്തുന്ന ഫലം ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് ശശി തരൂര്‍ പറഞ്ഞു. 2004...

‘യുഡിഎഫ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കും’; ശശി തരൂർ

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് ഡോ ശശി തരൂർ. ബിജെപി വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നു. യുഡിഎഫ് ശക്തമായി പ്രതിഷേധിക്കും. യുഡിഎഫ് അധികാരത്തിൽ വന്നാൽ നിയമം പിൻവലിക്കുമെന്ന് ശശി തരൂർ പറഞ്ഞു. രാജ്യത്തിന്റെ...

കേരള ഹൈക്കോര്‍ട്ടിന്റെ സ്ഥിര ബെഞ്ച് തലസ്ഥാനത്ത് വേണം; ഖജനാവിന് കൂടുതല്‍ പരിക്കേല്‍പ്പിക്കില്ല; ലോക്‌സഭയില്‍ ബില്ലുമായി ശശി തരൂര്‍

കേരള ഹൈകോര്‍ട്ടിന്റെ ഒരു സ്ഥിരബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ ശശി തരൂര്‍ എംപി. കേരള ഹൈക്കോര്‍ട്ടിന്റെ ഒരു സ്ഥിര ബെഞ്ച് തലസ്ഥാനമായ തിരുവനന്തപുരത്ത് വേണമെന്നത് വളരെക്കാലമായിട്ടുള്ള ആവശ്യമാണ്. കേരളസംസ്ഥാനം തന്നെ പല കേസുകളുടെയും കക്ഷിയാണ്....

ഏക സിവില്‍കോഡിലെ ചര്‍ച്ചകള്‍ അനാവശ്യം; ബില്ലിന്റെ കരട് രൂപം പോലും ആയിട്ടില്ല; കോണ്‍ഗ്രസ് സിപിഎം നിലപാടുകള്‍ തള്ളി ശശി തരൂര്‍

ഏക സിവില്‍കോഡ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് ശശി തരൂര്‍ എംപി. പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലിന്റെ കരട് രൂപം പോലും ആയിട്ടില്ല. അതിന് മുന്‍പ് ബില്ലിനെ കുറിച്ച് അനാവശ്യ ചര്‍ച്ചയാണ് നടക്കുന്നതെന്നും അദേഹം പറഞ്ഞു. ഏക...

ചെങ്കോല്‍ വിവാദത്തിലെ ബി ജെ പി അനുകൂല നിലപാട്: ശശി തരൂരിനെതിരെ നടപടി വേണമെന്ന് കേരളാ നേതാക്കള്‍

ചെങ്കോല്‍ വിവാദത്തില്‍ ബി ജെ പി അനുകൂലമായ വിധത്തില്‍ ട്വീറ്റ് ചെയ്ത ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ കടുത്ത അമര്‍ഷം. തരൂരിനെതിരെ നടപടി വേണമെന്ന് കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളടക്കം ഐ ഐ സി സി...

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കുന്നതിനെ പിന്തുണച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നു

ലോക്‌സഭയില്‍ ചെങ്കോല്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചുളള ശശിതരൂരിന്റെ ട്വീറ്റ് വിവാദമാകുന്നു. ഭരണപക്ഷവും പ്രതിപക്ഷവും പറയുന്നതില്‍ കാര്യമുണ്ടെന്നും രണ്ടു വിഭാഗങ്ങളും മുന്നോട്ടുവയ്കുന്ന ആശയങ്ങള്‍ സമന്വയിപ്പിക്കുകയാണ് വേണ്ടെതെന്നുമാണ് ശശി തരൂര്‍ തന്റെ ട്വീറ്റില്‍ പറയുന്നത്. തരുരിന്റെ ഈ നിലപാട് ഇക്കാര്യത്തില്‍...

കെ. മുരളീധരനെ കോണ്‍ഗ്രസ് അപമാനിച്ചു, നേതൃത്വം തെറ്റ് തിരുത്തണം: ശശി തരൂര്‍

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷിക വേദിയില്‍ പ്രസംഗിക്കാന്‍ അനുവദിക്കാതെ കെ മുരളീധരനെ കോണ്‍ഗ്രസ് അപമാനിക്കുകയായിരുന്നുവെന്ന് ശശി തരൂര്‍. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണത്. നേതൃത്വം തെറ്റു തിരുത്താന്‍ തെയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം കെ പി...

‘യുവാക്കള്‍ക്കായി പാര്‍ലമെന്റില്‍ സീറ്റ് സംവരണം ചെയ്യണം’; നിയമനിര്‍മാണം നടത്തണമെന്ന് ശശി തരൂര്‍ എംപി

യുവാക്കള്‍ക്കായി പാര്‍ലമെന്റില്‍ അഞ്ചു സീറ്റുകള്‍ സംവരണം ചെയ്യാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ശശി തരൂര്‍ എംപി. മലയാളികള്‍ തൊഴില്‍ തേടി വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്ന പ്രവണത പണ്ടുകാലം മുതല്‍ തന്നെയുണ്ട്. എന്നാല്‍ ഇങ്ങനെ പോകുന്നവര്‍...

‘പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കാനില്ല, തിരഞ്ഞെടുപ്പ് വേണം’; നിലപാട് വ്യക്തമാക്കി ശശി തരൂര്‍

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മല്‍സരിക്കാനില്ലെന്ന് ശശി തരൂര്‍ എം.പി. പ്രവര്‍ത്തക സമിതിയില്‍ തിരഞ്ഞെടുപ്പ് വേണം. തന്റെ ഭാഗം നിറവേറ്റി, ഇനി മറ്റുള്ളവര്‍ മുന്നോട്ട് വരട്ടേയെന്നും തരൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പുകള്‍ പാര്‍ട്ടിക്ക് നല്ലതാണെന്ന കാര്യം ഞാനുയര്‍ത്തി....

ശശി തരൂരിന് എതിരെ ഗ്രൂപ്പുകള്‍ ഇടഞ്ഞു; അച്ചടക്ക വാളോങ്ങി എ.ഐ.സി.സി; പരസ്യപ്രസ്താവനകള്‍ വിലക്കി; നിരീക്ഷിക്കാന്‍ താരിഖ് അന്‍വര്‍

ശശി തരൂരിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനെ തകര്‍ക്കുമെന്ന് വിലയിരുത്തി കേന്ദ്ര നേതൃത്വം. തരൂരിനെക്കുറിച്ചുള്ള എല്ലാ പരസ്യപ്രസ്താവനകളും എഐസിസി വിലക്കി. തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കേരളത്തിലെ...