Breaking News

വീട്ടിനകത്ത് രോഗപകർച്ചയ്ക്ക് സാധ്യത കൂടുതൽ; രോഗികളുടെ എണ്ണം ഉയർന്നാൽ മരണസംഖ്യയും ഉയരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വീടിനകത്ത് രോഗപ്പകർച്ചയ്ക്ക് സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടിനുളിൽ പൊതു ഇടങ്ങൾ കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണം കഴിക്കൽ, പ്രാർത്ഥന എന്നിവ കൂട്ടത്തോടെ ചെയ്യുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

രോഗികളുടെ എണ്ണം ഉയർന്നാൽ മരണസംഖ്യയും കൂടും. അത് ഒഴിവാക്കണം. ജീവനും ജീവന ഉപാധികളും സംരക്ഷിക്കാൻ ആണ് സർക്കാർ ഊന്നൽ നൽകിയത്. സമ്പർക്കം കുറയ്ക്കാൻ ലോക്ക് ഡൗൺ പോലെ ഫലപ്രദമായ നടപടി വേറെയില്ല. ലോക്ഡൗൺ പ്രഖ്യാപിച്ച ഉടനെ രോഗികളുടെ എണ്ണം കുറയില്ല. അതിന് ഒരാഴ്ചയിൽ കൂടുതൽ എടുക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കാനായി 25,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കണം. പൾസി ഓക്‌സിമീറ്ററിന് അമിത വില ഈടാക്കുന്നതിന് കടുത്ത നടപടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മരുന്നുകൾ വീടുകളിൽ എത്തിക്കാൻ സൗകര്യം ഒരുക്കും. ഓക്‌സിജൻ ലഭ്യമാക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുടേയും ജീവിത ശൈലീരോഗങ്ങളുടേയും ക്ലിനിക്കുകൾ കോവിഡ് കാലത്തിന് മുന്നേ തുടങ്ങിയിരുന്നു. ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താൻ ഇ ഹെൽത്ത് സംവിധാനം വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഡാറ്റേ ബേസ് ഉണ്ടാക്കും. കൊവിഡ് സാഹചര്യം ഭാവിയിൽ ആവർത്തിച്ചാലും ഡാറ്റാ ബേസ് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *