Breaking News

കോവിഡ് പ്രതിരോധം; റഷ്യയിൽ നിന്ന് സ്പുട്നിക് വാക്സിൻ ഇന്ത്യയില്‍ എത്തി

റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍ സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. ഹൈദരാബാദില്‍ ആണ് വാക്‌സിന്റെ ആദ്യ ബാച്ച് എത്തിയത്.

മോസ്‌കോയിൽ നിന്ന് 150,000 ഡോസ് വാക്‌സിനുകളാണ് ഹൈദരാബാദിൽ എത്തിയത്. ഇതുകൂടാതെ മൂന്ന് മില്യൺ ഡോസ് വാക്‌സിനുകൾ കൂടി ഈ മാസം റഷ്യ ഇന്ത്യയ്ക്ക് നൽകും.

റഷ്യയുടെ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ മാസമാണ് വാക്‌സിന്‍ ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയത്.

കൊറോണ വൈറസിനെതിരെ 90 ശതമാനം ഫലപ്രദമാണ് സ്പുടിനിക് എന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോൺ വഴി നടത്തിയ ദീർഘസമയ ചർച്ചകൾക്ക് ശേഷമാണ് സ്പുടിനിക് ഇന്ത്യയിൽ എത്തിക്കാൻ തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *