Breaking News

ഇവര്‍ ഇന്ത്യയുടെ വലിയ മുതല്‍കൂട്ട്; ഗാംഗുലി

ആസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും ബാറ്റിങ്ങിനെ പുകഴ്ത്തി മുന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി. ഏറെകാലത്തേക്ക് ഇന്ത്യക്ക് മുതല്‍കൂട്ടാവുന്നവരാണ് ഇരുവരുമെന്ന് ഗാംഗുലി പറഞ്ഞു.

പരമ്പര കൈവിട്ടെങ്കിലും മൂന്നാം ഏകദിനത്തിലേത് മികച്ച വിജയമായിരുന്നു, നീണ്ടുനില്‍ക്കുന്ന പരമ്പരയിലെ ഈ വിജയം വലിയ കാര്യമാണ്, ഏറെ കാലത്തിന് ഇന്ത്യക്ക് ഉപകാരപ്പെടുന്നവരാണ് പാണ്ഡ്യയും ജഡേജയുമെന്നും ഗാംഗുലി പറഞ്ഞു. 150 റണ്‍സിന്റെ കൂട്ടുകെട്ടാണ് പാണ്ഡ്യയും ജഡേജയും ഇന്ത്യക്കായി പടുത്തുയര്‍ത്തിയത്. ഇവരുടെ ബലത്തിലാണ് 303 എന്ന പൊരുതാവുന്ന സ്‌കോര്‍ ആസ്‌ട്രേലിയക്ക് മുന്നില്‍ വെക്കാനായതും.

76 പന്തില്‍ നിന്ന് 92 റണ്‍സുമായി പാണ്ഡ്യ നിറഞ്ഞാടിയപ്പോള്‍ 50 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും മോശമാക്കിയില്ല. നേരത്തെ 63 റണ്‍സെടുത്ത നായകന്‍ കോഹ്ലി ഇന്നിങ്‌സിന് അടിത്തറയൊരുക്കിയിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ആസ്‌ട്രേലിയക്ക് 289 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് മത്സരങ്ങളടങ്ങിയ ടി20യാണ് ഇന്ത്യക്ക് ഇനി കളിക്കാനുള്ളത്. നാളെ കാന്‍ബറയിലാണ് ആദ്യ ടി20.

Leave a Reply

Your email address will not be published. Required fields are marked *