Breaking News

ഇന്ത്യക്ക് വാക്​സിന്‍ ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ കൂടുതൽ കമ്പനികൾക്ക് കത്തയച്ച് ​ യു.എസ്​

വാഷിങ്​ടണ്‍ : ഇന്ത്യക്ക് ​വാക്​സിന്‍ ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ അഞ്ച്​ യു.എസ്​ ഡെമോക്രാറ്റിക്​ സെനറ്റര്‍മാരാണ്​ ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍&ജോണ്‍സണ്‍ എന്നീ കമ്പനികൾക്ക് ​ കത്തയച്ചത്​. സെനറ്റര്‍മാരായ എലിസബത്ത്​ വാരന്‍, എഡ്​വേര്‍ഡ്​ ​ജെ മാര്‍ക്കേ, ടാമി ബാഡ്​വിന്‍, ജെഫി എ മെര്‍ക്കി, ക്രിസ്​റ്റഫര്‍ മര്‍ഫി എന്നിവരുടേതാണ്​ നടപടി.

ഓക്​സ്​ഫോഡ്​/ആസ്​ട്രേ സെനിക്ക വാക്​സിന്റെ നിര്‍മാതാക്കളില്‍ പ്രധാനി ഇന്ത്യയായിരുന്നു. ഏകദേശം 66 മില്യണ്‍ ഡോസ്​ വാക്​സിന്‍ ഇന്ത്യ കയറ്റി അയച്ചിട്ടുണ്ട്​. ഇപ്പോള്‍ അവര്‍ കടുത്ത വാക്​സിന്‍ ക്ഷാമം നേരിടുകയാണെന്ന്​ കത്തില്‍ സെനറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്​.

ആഗോളതലത്തില്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക്​ വാക്​സിന്‍ ലഭ്യമാക്കാന്‍ എത്രയും പെ​ട്ടെന്ന്​ നടപടികളുണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്​. വാക്​സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹ കമ്പനികൾക്ക് ​ ഇതുമായി ബന്ധപ്പെട്ട സാ​ങ്കേതികവിദ്യ കൈമാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. താഴ്​ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട സാ​ങ്കേതികവിദ്യ ലഭ്യമാക്കണമെന്നും കത്തില്‍ പറയുന്നുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *