Breaking News

യു.ഡി.എഫിനൊപ്പം പി.സി ജോര്‍ജും സഭ ബഹിഷ്‌കരിച്ചു; ഒ. രാജഗോപാല്‍ സഭയിൽ തുടരുന്നു

ബജറ്റ് സമ്മേളനത്തിനിടെ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രസംഗം ബഹിഷ്‌കരിച്ച് യുഡിഎഫും പി.സി ജോര്‍ജും സഭ വിട്ടു.

‌നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിസി ജോര്‍ജ്ജിന്റെ ജനപക്ഷം യുഡിഎഫില്‍ എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷത്തിനൊപ്പം പിസി ജോര്‍ജ്ജും സഭ വിട്ടത്.

ബജറ്റ് സമ്മേളനത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷത്തിലെ എല്ലാ നേതാക്കളും ഇറങ്ങിപ്പോയിരുന്നു.

പ്ലക്കാര്‍ഡുകളും ബാനറുകളുമായി നിയമസഭയിലെത്തിയ യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അതേ സമയം ബിജെപിയുടെ ഏക എംഎല്‍എ ഒ.രാജഗോപാല്‍ നിയമസഭയില്‍ തുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *