Breaking News

തർക്കങ്ങളും ചർച്ചകളും കഴിഞ്ഞു; വെള്ളനാട് യു.ഡി.എഫ് സ്ഥാനാർത്ഥികൾ രംഗത്തിറങ്ങി


വെള്ളനാട്: ഏറെ നാളത്തെ തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ വെള്ളനാട് ഗ്രാമപഞ്ചായത്തിൽയു.ഡി.എഫ്. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. 18-വാർഡുകളിലും കോൺഗ്രസ് മത്സരിക്കും. ചില വാർഡുകളിൽ എ, ഐ ഗ്രൂപ്പുകൾ പരസ്പരം സ്ഥാനാർഥികളെ നിർത്തിയിരുന്നു. തുടർന്ന് ജില്ലാ നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചകളിലാണ് ഒടുവിൽസ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കൊങ്ങണം ശ്രീകുമാർ (കന്യാരുപാറ), പുതുക്കുളങ്ങര മണികണ്ഠൻ (കോട്ടവിള), സി.ജ്യോതിഷ് കുമാർ (കിടങ്ങുമ്മൽ), കെ.എസ്.രാജലക്ഷ്മി (വെളിയന്നൂർ), ഗോപിക (ചാങ്ങ), അനിത (ചെറുകുളം), കടുവാക്കുഴി ബിജു (പുതുമംഗലം), ചെറുപുഷ്പം (പുനലാൽ), എസ്.രാജാമണി (ഉറിയാക്കോട്), പത്മകുമാരി (കമ്പനിമുക്ക്), ബിന്ദുലേഖ (കുളക്കോട്), എം.സുകുമാരൻ നായർ (വെള്ളനാട് ടൗൺ), ടി.റോബർട്ട് (കണ്ണമ്പള്ളി), സുമം (കടുക്കാമൂട്), എസ്.ബിന്ദു (കുതിരകുളം), എൻ.മഹേഷ് കുമാർ (വാളിയറ), വെള്ളനാട് ശ്രീകണ്ഠൻ (മേലാംകോട്),അനൂപ് ശോഭൻ (കൊങ്ങണം).

Leave a Reply

Your email address will not be published. Required fields are marked *