Breaking News

എം.എം. മണിയോട് ദയനീയമായി പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാര്‍ഥി ആഗസ്തി മൊട്ടയടിച്ച് വാക്കുപാലിച്ചു

ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണിയോട് പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.എം. ആഗസ്തി തല മൊട്ടയടിച്ചു.വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു അഗസ്റ്റി തന്റെ മൊട്ടയടിച്ച ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതും. നിയമസഭാ തെരഞ്ഞെടുപ്പിലെ 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു.

വോട്ടെണ്ണൽ ദിവസമായ മെയ് രണ്ടിന് മാണിയുടെ ഭൂരിപക്ഷം 20,000 കടന്നപ്പോൾ താൻ തല മൊട്ടയടിക്കുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.അതിന്റെ ആവശ്യമില്ലെന്നു തെരെഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ പതിവാണെന്നും അഗസ്റ്റി തന്റെ സുഹൃത്തതാണെന്നുമാണ് എം എം മാണി യുടെ പ്രതികരണം. ഉടുമ്പന്‍ചോലയില്‍ ആഗസ്തിക്കെതിരെ മന്ത്രി എം.എം.മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്. 2016-ല്‍ 1109 വോട്ട്‌ മാത്രമായിരുന്നു മണിയുടെ ഭൂരിപക്ഷം

Leave a Reply

Your email address will not be published. Required fields are marked *