Breaking News

രാജസ്ഥാന്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി, കോണ്‍ഗ്രസിന് മുന്നേറ്റം

രാജസ്ഥാന്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി നൽകികൊണ്ട് കോണ്‍ഗ്രസിന് മുന്നേറ്റം. 3034 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1197 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപി 1140 സീറ്റുകളില്‍ വിജയിച്ചു. ബി.എസ്.പി 1, സിപിഎം-3,എന്‍സിപി -46,ആര്‍എല്‍പി -13...

കൊവിഡ് വ്യാപനം : നിയന്ത്രണങ്ങള്‍ കർശനമാക്കാന്‍ സർക്കാർ നിർദേശം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമാക്കാന്‍ സർക്കാർ നിർദേശം.പ്രാദേശിക സാഹചര്യങ്ങളനുസരിച്ച് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ വേണ്ടി വന്നാൽ നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിക്കാമെന്ന് സർക്കാർ...

ആറ്റുകാൽ പൊങ്കാല : പുതിയ തീരുമാനവുമായി ക്ഷേത്രം ട്രസ്റ്റ്

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ആറ്റുകാൽ പൊങ്കാല ചടങ്ങ് മാത്രമായി നടത്താൻ തീരുമാനം. ക്ഷേത്രത്തിന് സമീപം പണ്ടാര അടുപ്പിലെ പൊങ്കാല മാത്രമാകും ഉണ്ടാകുക. ഭക്തർക്ക് വീടുകളിൽ പൊങ്കാല ഇടാം. ആറ്റുകാൽ ക്ഷേത്രം...

കോവിഡ് പോസിറ്റിവ്, കെ.കെ. രാഗേഷ് എം.പിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു

കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് കെ.കെ. രാഗേഷ് എം.പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ കാലത്ത് കടുത്ത പനിയും കോവിഡിന്റെ ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് കോവിഡ് ടെസ്റ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ പരിശോധന ഫലം വന്നപ്പോൾ...

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പതാക കൈമാറി മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജാഥ ഉദ്ഘാടനം ചെയ്തു. കാസർ​ഗോഡ് കുമ്പളയിൽ നിന്ന്...

കൊച്ചിയിലെ ഫ്‌ളാറ്റില്‍നിന്ന് ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു; മൂന്നുപേര്‍ പിടിയില്‍

കൊച്ചിയിൽ വീണ്ടും ലഹരിമരുന്ന് വേട്ട. എം.ജി. റോഡിലെ ഫ്‌ളാറ്റില്‍നിന്ന് ലഹരിമരുന്നുകളുമായി മൂന്ന് പേരെ പോലീസ് പിടികൂടി. സമീര്‍, അജ്മല്‍, ആര്യ എന്നിവരാണ് പിടിയിലായതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. പിടിയിലായവരുടെ ഫ്‌ളാറ്റില്‍നിന്ന് 35 ഗ്രാം എം.ഡി.എം.എ,...

പാലാരിവട്ടം പാലം: 24.52 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കരാർ കമ്പനിക്ക് സർക്കാരിന്റെ നോട്ടിസ്

പാലാരിവട്ടം പാലം പുതുക്കി പണിതതിന്റെ ചിലവ് ആവശ്യപ്പെട്ട് ആർഡിഎസ് കമ്പനിക്ക് സർക്കാരിന്റെ നോട്ടിസ്. കരാർ കമ്പനി 24.52 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. പാലത്തിന്റെ പുനർനിർമാണം സർക്കാരിന് നഷ്ടമുണ്ടാക്കി. പാലം കൃത്യമായി നിർമിക്കുന്നതിൽ...

ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ്

ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റ് അടക്കമുള്ള ഏഷ്യയിലെ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സംഘടനയായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. 24 രാജ്യങ്ങളാണ് ഇതില്‍ അംഗങ്ങളായുള്ളത്. കോവിഡ് കാരണം 2020ല്‍ നടക്കേണ്ട ഏഷ്യാ കപ്പ് ടി 20 ടൂര്‍ണമെന്‍റ്...

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ബജറ്റില്‍ എന്തുണ്ടാകും: കേന്ദ്ര പൊതു ബജറ്റ് നാളെ

കേന്ദ്ര പൊതു ബജറ്റ് നാളെ. കർഷക സമരത്തിനും കോവിഡ് പ്രതിസന്ധിക്കുമിടയിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനം ബജറ്റിലുണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. രണ്ടാം...

കെ.എസ്.ആർ.ടി.സിയിലെ 100 കോടിയുടെ ക്രമക്കേട്; തുടര്‍നടപടി വിശദീകരണം ലഭിച്ച ശേഷമെന്ന് ബിജു പ്രഭാകര്‍

കെ.എസ്.ആർ.ടി.സി.യിലെ നൂറ് കോടി ക്രമക്കേട് വിജിലൻസിന് വിടാത്തത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. മാത്രമല്ല എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം.ശ്രീകുമാറിന് കാരണം കാണിക്കൽ നോട്ടീസിന് മറുപടി പറയാനുള്ള സമയപരിധി 31 ന് അവസാനിക്കും. ശ്രീകുമാറിന്‍റെ വിശദീകരണത്തിന്...