Breaking News

‘യൂത്ത് കോൺഗ്രസ്‌ വ്യാജരേഖ അതീവ ഗൗരവമുള്ളത്, നവകേരള സദസിൽ പങ്കെടുക്കാൻ പറ്റാത്ത എംഎൽഎമാർ മാനസിക സംഘർഷത്തിൽ’; മുഖ്യമന്ത്രി

യൂത്ത് കോൺഗ്രസ്‌ വ്യാജരേഖ അതീവ ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണത്. ഇതിന് മുമ്പ് ഇങ്ങനെ നടന്നിട്ടുണ്ടോ, തിരെഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതൊക്കെ അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള...

സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ; ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് ദിനേശ് കുമാറാണ് ഹർജി പരിഗണിച്ചിരുന്നത്. സുരക്ഷയുടെ...

ആഡംബര കാരവനിൽ നടത്തുന്ന യാത്ര സർക്കാരിന് ബൂമറാങ്ങ് ആവും; രമേശ് ചെന്നിത്തല

നവകേരള സദസ്സിന് വേണ്ടി ആഡംബര കാരവാൻ കൊണ്ടുവരുന്നതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ പോലുള്ള ഒരു ഏകാധിപതിക്കേ ഇപ്പോൾ കോടികൾ മുടക്കി ആഡംബര യാത്ര നടത്താനാവൂ.നവകേരള സദസ്സിന് വേണ്ടി...

കളമശേരി സ്ഫോടനം; ഡൊമനിക് മാര്‍ട്ടിനുമായി തെളിവെടുപ്പ് തുടരുന്നു

കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നു. പാലാരിവട്ടത്ത് സ്‌ഫോടകവസ്തു നിർമിക്കാൻ സാധനങ്ങൾ വാങ്ങിയ കടകളിൽ എത്തിച്ചാണ് തെളിവെടുപ്പ്. സ്ഫോടനം നടന്ന് സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെ തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു....

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; ശിക്ഷാവിധി നവംബര്‍ 14 ന്, ശിശുദിനത്തിൽ

ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷാവിധി നവംബര്‍ 14 ന്. ഇന്ന് പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദംകേട്ട ശേഷമാണ് നവംബര്‍ 14ന് ശിക്ഷ വിധിക്കുമെന്ന് കോടതി...

‘ബോംബ് വെച്ചപ്പോൾ ഭാര്യാ മാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കി, സ്ഫോടനത്തിന്റെ വ്യാപ്തി കൂട്ടാൻ പെട്രോളും കൂടിവെച്ചു’; ഡൊമനിക് മാർട്ടിന്റെ മൊഴി പുറത്ത്

കളമശേരി സ്ഫോടനക്കേസിലെ പ്രതിയുടെ മൊഴി പുറത്തുവന്നു. യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്ന് പ്രതി ഡൊമനിക് മാർട്ടിൻ മൊഴി നൽകി. ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്നാണ്...

കളമശ്ശേരി സ്ഫോടനം; മതവിദ്വേഷം പ്രചരിപ്പിച്ചതിന് പത്തനംതിട്ടയിൽ കേസ്

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളർത്തിയതിന് പത്തനംതിട്ടയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. ബോംബ് ആക്രമണം നടത്തിയത് എസ്ഡിപിഐ ആണെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐ ജില്ലാ...

കണ്ണൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി ഹെലികോപ്ടര്‍ നിരീക്ഷണം; കൊട്ടിയൂരിലേക്കുള്ള നീക്കം തടയാന്‍ തണ്ടര്‍ബോള്‍ട്ട് സേനയെ വിന്യസിച്ചു

കണ്ണൂര്‍ ജില്ലയിലെ വനമേഖലയില്‍ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പൊലീസിന്റെ ഹെലികോപ്ടര്‍ നിരീക്ഷണം. സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്ടറിലാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ ഇന്നലെ രാത്രി നടത്തിയത്. ആറളം-കൊട്ടിയൂര്‍ വനമേഖലകളില്‍ ഇരിട്ടി എ.എസ്.പി തപോഷ്ബസു മതാരിയുടെ നേതൃത്വത്തിലായിരുന്നു...

ആകാശ് തില്ലങ്കേരിയുടെ കാപ്പ റദ്ദാക്കി, തിരുമാനം കണ്ണൂരിലെ പാര്‍ട്ടിയുടെ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന്

കണ്ണൂര്‍ സി പി എം നേതൃത്വത്തില്‍ നി്ന്നുള്ള കനത്ത സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ മേല്‍ ഗുണ്ടാ നിയമപ്രകാരമുള്ള കാപ്പ ചുമത്തിയത് ആഭ്യന്തര വകുപ്പ് റദ്ദാക്കി. കഴിഞ്ഞ സെപ്തംബര്‍ 13നായിരുന്നു...

പേരിനെച്ചൊല്ലി അമ്മയും അഛനും തമ്മില്‍ തര്‍ക്കം, അവസാനം കുട്ടിക്ക് പേരിട്ട് ഹൈക്കോടതി

കുട്ടിയുടെ പേരിനെച്ചൊല്ലി അമ്മയും അഛനും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതിയിലെത്തിയപ്പോള്‍ അവസാനം കോടതി ഇടപെട്ട് കുട്ടിക്ക് പേരിട്ടു പ്രശ്‌നം തീര്‍ത്തു. കുട്ടിയുടെ പേരിനെച്ചൊല്ലി നിയമപോരാട്ടം നീണ്ടാല്‍ അത് കുഞ്ഞിന്റെ ക്ഷേമത്തിന് തടസമാകും എന്ന് മനസിലാക്കിയാണ് ഹൈക്കോടതി...