Breaking News

ഗുജറാത്ത് തിരഞ്ഞെടുപ്പ് വിജയം; സന്തോഷ സൂചകമായി മോദിയുടെ സ്വര്‍ണ പ്രതിമ

ഗുജറാത്ത് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വര്‍ണ പ്രതിമ പണികഴിപ്പിച്ചു. സൂരത്തിലെ ബസന്ത് ബോറ എന്ന വ്യാപാരിയാണ് 156 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ പ്രതിമ നിര്‍മ്മിച്ചത്. ഗുജറാത്തിലെ 156...

സമൂഹമാധ്യമങ്ങളില്‍ ഇനി സ്ത്രീ ‘സ്തനങ്ങള്‍ക്ക്’ വിലക്കില്ല,’ ഫ്രീ ദ നിപ്പിള്‍’ പോരാട്ടം ഫലം കണ്ടു

ഫേസ് ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ഇനി സ്ത്രീയുടെ സ്തനങ്ങള്‍ പൂര്‍ണ്ണമായും കാണിക്കുന്നതിന് വിലക്കുണ്ടാകില്ല. മെറ്റയുടെ ഓവര്‍ സൈറ്റ് ബോര്‍ഡ് ഇത് സംബന്ധിച്ചു തിരുമാനമെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. സ്തനം പ്രദര്‍ശിപ്പിക്കുന്നതിനുളള വിലക്ക്...

അന്യസ്ത്രീകളെ നോക്കാൻ പാടില്ലെന്ന് താലിബാൻ; അലുമിനിയം ഫോയിൽ കൊണ്ട് മുഖംമറച്ച് അഫ്ഗാന്‍ കടകളിലെ ബൊമ്മകള്‍

താലിബാൻ ഭരണം വന്നതിന് ശേഷം അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സ്ത്രീകളുടെ വസ്ത്രശാലകളിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബൊമ്മകളുടെ എല്ലാം തലയും മുഖവും ‌മറച്ചു. വിഗ്രഹാരാധന ഇസ്‍ലാമിൽ നിഷിദ്ധമാണെന്ന കാരണത്താലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ കടകളിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ...

ഞാന്‍ ഒരു മനുഷ്യനാണ്, എനിക്ക് സമയമായി; ലോകത്തെ ഞെട്ടിച്ച് ജസീന്തയുടെ രാജിപ്രഖ്യാപനം

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന്റെ അപ്രതീക്ഷിത രാജിപ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത മാസം ഏഴിന് രാജിവയ്ക്കുമെന്നാണ് പ്രഖ്യാപനം.കാലാവധി തീരാന്‍ പത്തുമാസം ശേഷിക്കെയാണ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ജസീന്ത പടിയിറങ്ങുന്നത്. ഒരു തിരഞ്ഞെടുപ്പില്‍ക്കൂടി മത്സരിക്കാനു്ള്ള ഊര്‍ജം...

ഗ്യാസ് സ്റ്റൗ നിരോധിക്കാന്‍ ആലോചന

വീടിനകത്തെ അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ആസ്മയ്ക്ക് കാരണമാകുന്നുവെന്ന പഠനങ്ങൾ ചൂണ്ടിക്കാട്ടി ഗ്യാസ് സ്റ്റൗ നിരോധിക്കാനുള്ള ആലോചനയുമായി അമേരിക്ക. ഈ വിഷയത്തില്‍ പൊതുജനാഭിപ്രായം തേടുകയാണ് യു.എസ് കണ്‍സ്യൂമര്‍ പ്രൊഡക്‌ട് സേഫ്റ്റി വിഭാഗം. ഗാസ് സ്റ്റൗ ഉപയോഗം...

നേപ്പാൾ വിമാന ദുരന്തം; ഇതുവരെ 68 മരണം, ബ്ലാക്ക് ബോക്സ് കണ്ടെത്തി

കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ നേപ്പാൾ കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തിൽ ഇതുവരെ 68 മൃതദേഹങ്ങൾ കണ്ടെത്തി. ലാൻഡിങ്ങിന് തൊട്ടു മുൻപാണ് യതി എയർലൈൻസിന്റെ എടിആർ 72 എന്ന ഇരട്ട എഞ്ചിൻ വിമാനം തകർന്നുവീണത്....

യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു

യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈലാക്രമണം. ഡിനിപ്രോയിലെ കെട്ടിടസമുച്ചയത്തിലുണ്ടായ ആക്രമണത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പെട്ടു. കീവിലും ഖാർക്കീവിലും ഒഡേസയിലും ആക്രമണം രൂക്ഷം. കിഴക്കൻ യുക്രൈൻ പ്രദേശമായ ഡിനിപ്രോയിൽ ഒൻപത് നിലക്കെട്ടിടത്തിലുണ്ടായ മിസൈലാക്രമണത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പട്ടതായാണ്...

വിശ്വ സുന്ദരി കിരീടം അമേരിക്കയ്ക്ക്

വിശ്വ സുന്ദരിയായി ആർബണി ഗബ്രിയേൽ. 84 രാജ്യങ്ങളെ പിന്തള്ളിയാണ് അമേരിക്ക വിശ്വ സുന്ദരി കിരീടം സ്വന്തമാക്കിയത്. 71-ാം മിസ് യൂണിവേഴ്‌സ് മത്സരത്തിൽ രണ്ടാം സ്ഥാനം വെനസ്വേലയും മൂന്നാം സ്ഥാനം ഡൊമിനിക്കൻ റിപബ്ലിക്കും സ്വന്തമാക്കി. The...

അരിക്ക് 400 രൂപ; ചിക്കന് 800; പെട്രോളിന് 234 രൂപ; പാക്കിസ്ഥാന്‍ സര്‍ക്കാരിനെ ‘കത്തിക്കാന്‍’ ജനങ്ങള്‍ തെരുവില്‍; ഇന്ത്യക്കൊപ്പം ചേരണമെന്ന് പ്രതിഷേധക്കാര്‍

വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധികള്‍ക്കൊണ്ടും നട്ടം തിരിയുന്ന പാക്കിസ്ഥാനെ വലച്ച് രാജ്യത്ത് ആഭ്യന്തരകലാപം രൂക്ഷമാകുന്നു. ഇന്ത്യക്കൊപ്പം ചേരണമെന്നാവശ്യപ്പെട്ടു പാക് അധീന കാശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ ജനകീയപ്രതിഷേധം കഴിഞ്ഞ ദിവസം ആരംഭിച്ചു. ജനങ്ങള്‍ ഒന്നടങ്കമാണ് പാക്കിസ്ഥാന്‍ സര്‍ക്കാരിനെതിരെ...

കിരില്‍ പാത്രിയര്‍ക്കീസ് അഭ്യര്‍ഥിച്ചു; ക്രിസ്മസ് ദിവസമായ ഇന്നു മുതല്‍ 36 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുട്ടിന്‍; കെണിയെന്ന് ഉക്രെയ്ന്‍

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ തലവന്‍ കിരില്‍ പാത്രിയര്‍ക്കീസിന്റെ അഭ്യര്‍ത്ഥനയുടെ അടിസ്ഥനത്തില്‍ യുക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രെയ്‌നിലെ സൈനിക നടപടി 36 മണിക്കൂര്‍ നിര്‍ത്തിവയ്ക്കാനാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഉത്തരവിട്ടിരിക്കുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്‌സ്...