Breaking News

കിറ്റെക്‌സിനെതിരായ തൊഴില്‍ വകുപ്പിന്റെ നോട്ടീസ് നിയമവിരുദ്ധം; കോടതിയലക്ഷ്യത്തിന് ഹരജി നല്‍കുമെന്ന് സാബു ജേക്കബ്

കൊച്ചി: കിറ്റെക്‌സ് കമ്പനിക്കെതിരെ തൊഴില്‍ വകുപ്പ് നല്‍കിയ നോട്ടീസ് കോടതിയലക്ഷ്യമെന്ന് കിറ്റെക്‌സ് എം.ഡി. സാബു എം. ജേക്കബ്. മിനിമം വേതനം ഉയര്‍ത്തണമെന്ന തൊഴില്‍ വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതാണെന്നാണ് സാബു ജേക്കബ് പറയുന്നത്....

കാറിലെ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നതിന് വിലക്കില്ല; വിശദീകരിച്ച് ഉദ്യോഗസ്ഥർ

കാറുകളിലെ ബ്ലൂ ടൂത്ത് മുഖേന ഫോണില്‍ സംസാരിച്ചാല്‍ പിടികൂടാന്‍ പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍. വണ്ടിയോടിക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ പിടിച്ചു സംസാരിച്ചാല്‍ മാത്രമാണ് കുറ്റമെന്ന് പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്...

ടി.പി.ആര്‍. 18 ന് മുകളിലുള്ള 88 തദ്ദേശ ഭരണ പ്രദേശങ്ങള്‍; ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇവിടങ്ങളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 88 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. ഇവിടങ്ങളില്‍ 18 ശതമാനത്തിന് മുകളിലാണ് ടി.പി.ആര്‍. തിരുവനന്തപുരത്ത് പത്തിടങ്ങളിലാണ് ടി.പി.ആര്‍. 18 ന് മുകളിലുള്ളത്. അമ്പൂരി, ചിറയിന്‍കീഴ്, കള്ളിക്കാട്, മലയിന്‍കീഴ്, മണിക്കല്‍, പഴയകുന്നമ്മേല്‍, ചെറുന്നിയൂര്‍....

രാത്രി നടത്തത്തിനിടെ വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം: രാത്രി നടത്തത്തിനിടെ വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വനിതകളെ ആക്രമിക്കാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍, ഫ്രാന്‍സ് എന്നി രാജ്യങ്ങളിൽ നിന്നെത്തിയ രണ്ട് വിദേശ...

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്; 124 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3%

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ്...

ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിച്ചോളും, വീണ്ടും അത് ചോദിച്ച് എന്നെ വേദനിപ്പിക്കരുത്: ജി സുധാകരന്‍

ആലപ്പുഴ : ആലപ്പുഴ ജില്ലാകമ്മിറ്റിയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിച്ചോളും അത് വീണ്ടും ചോദിച്ച് വേദനിപ്പിക്കരുതെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നന്നായി കൊടുത്ത മാധ്യമങ്ങള്‍ക്ക് അഭിനന്ദനമെന്നും സുധാകരന്‍ പറഞ്ഞു. ആരോപണങ്ങള്‍...

വധഭീഷണി പരാതി; തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ മൊഴി രേഖപ്പെടുത്തി

ഊമക്കത്ത് വധഭീഷണിപരാതിയുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെ മൊഴിയെടുപ്പ് പൂർത്തിയായി. കോട്ടയം വെസ്റ്റ് പൊലീസാണ് എഡിജിപിയുടെ നിർേദശത്തെ തുടർന്ന് മൊഴിയെടുത്തത്. ഭീഷണിയെ ഗൗരവപരമായിയാണ് കാണുന്നതെന്നും നിർഭയമായ പൊതുപ്രവർത്തനം തുടരുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ...

സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി

കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ വീകേന്ദ്രീകൃത ഓൺലൈൻ സംവിധാനം സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ടാൽ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കിൽ ആശുപത്രി സൂപ്രണ്ടോ മരണം സംബന്ധിച്ച റിപ്പോർട്ട് ഓൺലൈനായി...

എറണാകുളത്ത് ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു

എറണാകുളത്ത് ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി കേസുകളിൽ പ്രതിയായ അയ്യംമ്പുഴ മുരിങ്ങേടത്തുപാറ കൂട്ടാല വീട്ടിൽ കൂട്ടാല എന്ന് വിളിക്കുന്ന നിഖിലിനെയാണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്....

പി.എച്ച്.ഡി വിയറ്റ്നാം സർവകലാശാലയിൽ നിന്നെന്ന് വിവരാവകാശ രേഖ, ഷാഹിദയുടെ വാദം പൊളിയുന്നു; പൊലീസ് അന്വേഷണത്തിൽ മെല്ലെപ്പോക്ക്

സി പി എമ്മിന് തലവേദനയായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്‍റെ ഡോക്‌ടറേറ്റ് വിവാദം. ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് കിട്ടിയതെന്ന ഷാഹിദയുടെ വാദം പൊളിക്കുന്ന വിവരാവകാശ രേഖകൾ പുറത്തു വന്നു. ഇതോടെ സി.പി.എമ്മും...