Breaking News

റോഡിൻ്റെ ശോചനീയാവസ്ഥ ഭാരതീയ കംഗാർ സേന പ്രതിഷേധ സമരം സംഘടിപ്പിച്ചു

കോഴിക്കോട്: മാങ്കാവ് മുതൽ കല്ലുത്താൻ കടവ് വരെയുള്ള റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കുക, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ട് മിംസ് ഹോസ്പിറ്റലിന് സമീപത്ത് റോഡിന് ഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിങിനെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ...

തിരുവനന്തപുരത്ത് എസ്‌ഐയെ ആക്രമിച്ച ആറംഗ സംഘം അറസ്റ്റില്‍

തിരുവനന്തപുരം നെടുമങ്ങാട് എസ് ഐ സുനില്‍ ഗോപിയെ ആക്രമിച്ച ആറു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് കരകുളം മുല്ലശ്ശേരി തോപ്പിലിലാണ് ഏഴംഗ ക്രിമിനല്‍ സംഘം എസ് ഐയെ ആക്രമിച്ചത്. അറസ്റ്റിലായവരെല്ലാം നിരവധി...

കേന്ദ്രമന്ത്രിസഭാ പുനസംഘടയില്‍ 43 പേര്‍ സത്യപ്രതിജ്ഞ ചെയ്യും; 23 പുതുമുഖങ്ങൾ

കേന്ദ്ര മന്ത്രസഭാ പുനസംഘടന ഇന്ന് വൈകുന്നേരം ആറിന് നടക്കും. പുനസംഘടനയിൽ 43 പുതിയ മന്ത്രിമാരുണ്ടാവുമെന്നാണ് വിവരം. ഇതിൽ 23 പേർ പുതുമുഖങ്ങളാണെന്ന് വാർത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചരിത്രത്തിലെ ഏറ്റവും ചെറുപ്പമേറിയ മന്ത്രിസഭയായി...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ച് മുഹമ്മദ് ഷാഫി

കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാവാന്‍ കഴിയില്ലെന്ന് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസിനെ അറിയിച്ചു. കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഷാഫിയെ കസ്റ്റംസ്...

സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ചികിത്സ; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞിന്‍റെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ഹൈക്കോടതിയില്‍ ഇക്കാര്യം സര്‍ക്കാര്‍ സത്യവാങ്മൂലം വഴി അറിയിച്ചു. കഴിഞ്ഞ ദിവസം ബോര്‍ഡിലേക്ക് വിദഗ്ദ്ധരുടെ പേരുകള്‍ സര്‍ക്കാര്‍ നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ആറംഗ...

മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം പിഴയിട്ട് കോടതി

നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗശിക് ചന്ദ. കേസ് പരിഗണിക്കുന്നതിൽ നിന്ന്...

തീവ്രഹിന്ദുത്വ നിലപാടിൽ മാറ്റം വരുത്താൻ ബിജെപി; നീക്കം ന്യൂനപക്ഷങ്ങളെ പാർട്ടിയോടടുപ്പിക്കാൻ

തീവ്രഹിന്ദുത്വ നിലപാടിൽ മാറ്റം വരുത്താൻ ബിജെപി. ന്യൂനപക്ഷങ്ങളെ പാർട്ടിയോടടുപ്പിക്കാനാണ് പുതിയ നീക്കം. തീവ്രഹിന്ദുത്വ നിലപാട് ന്യൂനപക്ഷങ്ങൾ പാർട്ടിയോടടുക്കുന്നതിന് തടസമെന്ന് ഭാരവാഹി യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ ജിജി ജോസഫ് ഉൾപ്പെടെയുള്ളവരാണ്...

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട

ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ ഇനിമുതൽ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കും എന്ന് സംസ്ഥാനസര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ...

രാജ്യത്ത് 43,733 പുതിയ കൊവിഡ് രോഗികൾ ; 930 മരണം

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 43,733 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 930 പേർ മരിച്ചു. രോഗമുക്തി നിരക്ക് 97.18 ശതമാനമായി. 47,240 പേരാണ് 24 മണിക്കൂറിനുള്ളിൽ‌ രോ​ഗമുക്തരായത്. നിലവിൽ 4,59,920 പേരാണ് ചികിത്സയിലുള്ളത്....

എന്‍ഫോഴ്‌സ്‌മെന്റിന് എതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാന്‍ അനുവദിക്കണം; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

എന്‍ഫോഴ്‌സ്‌മെന്റിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇഡിക്ക് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഇഡിക്ക് എതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നും ആവശ്യം....