Breaking News

സംസ്ഥാനത്ത് ഇന്ന് 20,772 പേർക്ക് കോവിഡ്; 116 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082,...

പന്തീരങ്കാവ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

പന്തീരങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ ആവശ്യം. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം റദ്ദാക്കിയതിനെതിരെ ത്വാഹാ ഫൈസല്‍ നല്‍കിയ ഹര്‍ജിക്കൊപ്പം ഓഗസ്റ്റ് 24ന് കേസില്‍ സുപ്രീം...

കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യ ഹർജി തള്ളി

കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. ഒരു വർഷത്തോളം കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ പൂട്ടിയിട്ട്...

ലിംഗ മഹത്വത്തിൽ കേരള പൊലീസ് മാതൃക; കേരളത്തിൽ ജോലി ചെയ്യാനായതിൽ സന്തോഷം; ഋഷിരാജ് സിം​ഗ്

ലിംഗ മഹത്വത്തിൽ കേരള പൊലീസ് മാതൃകയാണ് സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസിന് കഴിയുന്നു. കേരളം പോലെ സുന്ദരമായ സ്ഥലത്ത് ജോലി ചെയ്തതിൽ സന്തോഷം.വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ തുടരുമെന്ന് ഋഷിരാജ് സിം​ഗ് അറിയിച്ചു....

‘വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി തന്നെ പുറത്താക്കാന്‍ നോക്കണ്ട’ : യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ ഷാഫി പറമ്പില്‍

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും തന്നെ പുറത്താക്കാന്‍ നോക്കണ്ടെന്ന് എംഎല്‍എ ഷാഫി പറമ്പില്‍. ഷാഫിക്കെതിരെ ഒരു വിഭാഗം സംഘടനയില്‍ രംഗത്തെത്തിയതോടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി തന്നെ യൂത്ത് കോണ്‍ഗ്രസ്...

‘കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദി’; വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ഷക്കീല

നടി ഷക്കീല മരിച്ചുവെന്ന് വ്യാജ പ്രചാരണം. സംഭവത്തില്‍ പ്രതികരിച്ച് താരം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഷക്കീല പ്രതികരിച്ചിരിക്കുന്നത്. താന്‍ മരിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെ ഇരിക്കുകയാണെന്നും താന്‍ മരിച്ചുവെന്ന പ്രചരണം വ്യാജമാണെന്നും ഷക്കീല പറഞ്ഞു. ”ഞാന്‍...

ഡാനിഷ് സിദ്ദിഖിയുടെ മരണം; താലിബാന്‍ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്

ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് അബദ്ധത്തിലല്ല; താലിബാര്‍ മനപൂര്‍വ്വം കൊന്നതെന്ന് റിപ്പോര്‍ട്ട്. പുലിറ്റ്‌സര്‍ ജേതാവും പത്ര ഫോട്ടോ ഗ്രാഫറുമായി ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. ഡാനിഷ് സിദ്ദിഖിയെ താലിബാര്‍ ആഖ്രമിച്ച് പിടികൂടി കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍....

ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നില്‍ പാകിസ്ഥാനെന്ന് സംശയം; ക്രയോജനിക് വിദ്യ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും സി.ബി.ഐ

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നില്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐ ആണെന്ന് സംശയമുള്ളതായി സി.ബി.ഐ. ചാരക്കേസോടെ ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യാ പദ്ധതി വൈകിയെന്നും ഇതിന് പിന്നില്‍ പാകിസ്ഥാന്‍ ആണെന്നാണ് കരുതുന്നതെന്നും സി.ബി.ഐ ഹൈക്കോടതിയെ...

ആദ്യം വാക്‌സിനെത്തിക്ക്, എന്നിട്ട് മതി സൗജന്യ ഉപദേശം; കേന്ദ്രമന്ത്രിമാരുടെ പ്രചരണത്തെ പ്രതിരോധിക്കാനുറച്ച് സി.പി.ഐ.എം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാരിന് മേല്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതൃത്വവും പഴി ചാരുന്നതിനെ പ്രതിരോധിക്കാനുറച്ച് സി.പി.ഐ.എം. കേന്ദ്രസര്‍ക്കാരിന്റെ തന്നെ ദേശീയ സിറോ സര്‍വേ ഫലം മുന്‍നിര്‍ത്തി ബി.ജെ.പി വാദങ്ങളെ പൊളിക്കാനാണ് സി.പി.ഐ.എം നീക്കം....

കേരളത്തിലെ കൊവിഡ് വ്യാപനത്തെ രാഷ്ട്രീയ ആയുധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; പ്രചരണത്തിന് മുന്നില്‍ മലയാളി കേന്ദ്രമന്ത്രിമാര്‍

കേരളത്തിലെ കൊവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആക്രമണവുമായി കേന്ദ്രസര്‍ക്കാര്‍. ബി.ജെ.പി. നേതാക്കള്‍ക്ക് പുറമെ കേന്ദ്രമന്ത്രിമാരും കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ കുറ്റപ്പെടുത്തി രംഗത്തെത്തി. പെരുന്നാളിന് ഇളവ് അനുവദിച്ചത് കൊണ്ടാണ് കേരളത്തില്‍ കൊവിഡ് കൂടിയതെന്ന...