Breaking News

ജി. സുധാകരനെ പരസ്യമായി ശാസിക്കും; തീരുമാനം സംസ്ഥാന കമ്മിറ്റിയുടേത്

മുന്‍ മന്ത്രിയും പാര്‍ട്ടിയുടെ സംസ്ഥാന നേതാവുമായ ജി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സി.പി.എം. തീരുമാനം. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ നടന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്...

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടിത്തം: മരണ സംഖ്യ ഉയരുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

മഹാരാഷ്ട്രയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അഹമ്മദ്‌നഗറിലെ ജില്ലാ ആശുപത്രിയില്‍ ഇന്നു രാവിലെ...

കേരളം ഇന്ധന നികുതി കുറയ്ക്കാത്തതിന് എതിരെ; തിങ്കളാഴ്ച ചക്രസ്തംഭന സമരം: കെ സുധാകരൻ

കേരളം ഇന്ധന നികുതി കുറയ്ക്കാത്തതിന് എതിരെ തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സമരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കില്ലെന്നും സുധാകരന്‍ അറിയിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി യഥാക്രമം 5 രൂപയും 10...

സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷ് ജയിലിൽ നിന്നും പുറത്തിറങ്ങി

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജയിലിൽ നിന്നും പുറത്തിറങ്ങി. ജാമ്യം ലഭിച്ചതിനെ തുടർന്ന് അട്ടക്കുളങ്ങര ജയിലിൽ നിന്നാണ് മോചനം. സ്വീകരിക്കുന്നതിനായി സ്വപ്നയുടെ അമ്മ ജയിലിന് പുറത്ത് രാവിലെ തന്നെ...

സ്വര്‍ണക്കടത്തുകേസ്; സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയേക്കും. ചൊവ്വാഴ്ച ജാമ്യം ലഭിച്ചങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നത് കൊണ്ടാണ് മോചനം വൈകിയത്. ആറു കേസുകളിലും സ്വപ്നയുടെ ജാമ്യ ഉപാധികള്‍...

അവര്‍ എന്നെ മനപൂര്‍വ്വം ചതിക്കുകയായിരുന്നു, ഒരു ഡമ്മി പൊതി കാറിലേക്കിട്ടു; കാവേരിയുടെ അമ്മയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പ്രിയങ്ക

നടി കാവേരിയുടെ കയ്യില്‍ നിന്ന് ആള്‍മാറാട്ടം നടത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ നടി പ്രിയങ്ക നിരപരാധിയെന്ന് കോടതി വിധിച്ചിരുന്നു. കേസില്‍ നടിയെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിറക്കുകയും ചെയ്തു. 2004 ലായിരുന്നു കേസിനാസ്പദമായ സംഭവം....

സമരം രണ്ടാം ദിനം; പങ്കെടുക്കാത്ത ജീവനക്കാരെ വച്ച് സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയിൽ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്. തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റേയും ഒപ്പം എഐടിയുസിയുടെയും പണിമുടക്ക് തുടരുകയാണ്. ഇന്നലെ മാത്രം സമരം പ്രഖ്യാപിച്ചിരുന്ന എഐടിയുസിയുടെ തൊഴിലാളി യൂണിയനാണ്...

എന്നെ ഒഴിവാക്കിയതല്ല, ആര്യൻ ഖാൻ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഞാനാണ് അഭ്യർത്ഥിച്ചത്: സമീർ വാങ്കഡെ

ആര്യൻ ഖാൻ കേസിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. എന്നാൽ താൻ എൻ‌സി‌ബിയുടെ മുംബൈ യൂണിറ്റിന്റെ സോണൽ ഡയറക്ടറാണെന്നും അങ്ങനെ തന്നെ തുടരുമെന്നും തന്നെ ആ സ്ഥാനത്ത് നിന്ന്...

ജോജുവിന്റെ കാർ തകർത്ത കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ്‌ നേതാവ് ഷെരീഫ് ആണ്‌ അറസ്റ്റിൽ ആയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അറസ്റ്റിലുള്ള പി.ജി ജോസഫിന്റെ മൊഴി...