Breaking News

ശബരിമല, സിഎഎ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിച്ചു

ശബരിമല, സിഎഎ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിച്ചു. ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള സുപ്രിംകോടതി വിധിയെ തുടർന്നും പൊരത്വ ഭേദഗതി നിയമവുമായി...

മന്നത്ത് പത്മാനഭനെ അവഹേളിക്കുന്ന സിപിഐഎം നിലപാട് പ്രതിഷേധാർഹം; പികെ കൃഷ്ണദാസ്

നവോത്ഥാന നായകനായ മന്നത്ത് പത്മാനഭനെ അവഹേളിക്കുന്ന സിപിഐഎം നിലപാട് പ്രതിഷേധാർഹമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ്. സ്മാരകം പണിയണമെന്ന അടിയന്തിര പ്രമേയ ആവശ്യം ഗുരുവായൂർ നഗരസഭ തള്ളിയ സംഭവം ഖേദകരമാണ് എന്നും...

ഒന്നര ലക്ഷം കട ഉടമകളുടെ പരാതി; ഇന്ത്യയിലെ മൊബൈൽ ഫോൺ വില്പനയിൽ ആമസോണിനും ഫ്ലിപ്കാർട്ടിനും നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ഇന്ത്യയിലെ മൊബൈൽ ഫോൺ വില്പനയിൽ ആമസോണിനും ഫ്ലിപ്കാർട്ടിനും നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ഒരു ദിവസം വിൽക്കാവുന്ന പരമാവധി ഫോണുകളുടെ എണ്ണത്തിൽ ഇവർക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഒന്നര ലക്ഷം കട ഉടമകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി...

മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ വാക്സിൻ സ്വീകരിക്കും; സംസ്ഥാനം സജ്ജമായെന്ന് ആരോ​ഗ്യമന്ത്രി

കേരളാ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കോവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. വാക്‌സിനേഷനായി സംസ്ഥാനം സജ്ജമായി കഴിഞ്ഞെന്നും പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചതിൽ സന്തോഷമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. വാക്‌സിനേഷൻ സംബന്ധിച്ച...

നിങ്ങൾ വോട്ട് ചെയ്യാൻ പോകുമ്പോൾ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്കരിക്കൂ; വില വർദ്ധനയ്ക്ക് പിന്നാലെ മോദിയുടെ പഴയ ട്വീറ്റ് വൈറൽ

രാജ്യത്ത് പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു 2013ൽ യു.പി.എ ഭരണകാലത്ത് ​ഗ്യാസ് വില വർദ്ധനയെ പരിഹസിച്ച് മോദി കുറിച്ച് ട്വീറ്റാണ് ഇന്ന്...

സ്ത്രീകളെ മത്സരിപ്പിക്കരുത്, മറിച്ച് തീരുമാനിച്ചാൽ ഫലം എന്താകുമെന്ന് കാത്തിരുന്ന് കാണാം; ലീഗിന് മുന്നറിയിപ്പുമായി സമസ്ത

മുസ്ലിം ലീഗിൽ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിന് എതിരെ സമസ്‌ത നേതാവ് അബ്‌ദു സമദ് പൂക്കോട്ടൂർ. സംവരണ സീറ്റുകളിൽ മാത്രമെ സ്ത്രീകളെ മത്സരിപ്പിക്കാവൂ എന്നാണ് സമസ്‌ത നിലപാട്. സമസ്‌തയുടെ തീരുമാനം തിരഞ്ഞെടുപ്പിൽ ലീഗിനെ പ്രതിസന്ധിയിലാക്കും. തിരഞ്ഞെടുപ്പിൽ...

സർക്കാരിന്റെ ഉദ്ദേശശുദ്ധിയിൽ ആർക്കും സംശയം വേണ്ട; കാർഷിക മേഖലയിലെ മാറ്റങ്ങൾ കർഷകർ ഉൾക്കൊള്ളണമെന്ന് പ്രധാനമന്ത്രി

കാർഷിക പരിഷ്ക്കാരങ്ങളുമായി മുന്നോട്ടെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക ഗവേഷണങ്ങളിലടക്കം സ്വകാര്യമേഖലയ്ക്കും സുപ്രധാന പങ്കെന്നും മാറ്റങ്ങൾ ഉൾക്കൊള്ളാൻ കർഷകർ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു. ചെറുകിട കർഷകരെ ശാക്തീകരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ദൗത്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി,...

കേരളത്തിൽ 1938 പേർക്ക് കൂടി കോവിഡ്; പരിശോധിച്ചത് 45,995 സാമ്പിളുകൾ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.21

കേരളത്തിൽ 1938 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂർ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂർ 107, കോട്ടയം 103, കാസർഗോഡ്...

കോവിഡ് 19 വാക്സിനേഷനായി 11 കോടി രൂപ പിഎം കെയേഴ്സ് ഫണ്ടിലേക്ക് നല്‍കി എസ്ബിഐ

കൊച്ചി:  കോവിഡ് വാക്സിനേഷന്റെ അടുത്ത ഘട്ടത്തിനു പിന്തുണ നല്‍കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിഎം കെയേഴ്സ് ഫണ്ടിലേക്ക് 11 കോടി രൂപ സംഭാവന നല്‍കും. മഹാമാരിക്കെതിരായ നമ്മുടെ രാജ്യത്തിന്റെ പോരാട്ടം എല്ലാവര്‍ക്കും അഭിമാനം...

ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍

കൊച്ചി: കേരള ആസ്ഥാനമായ വ്യോമയാന സേവനദാതാക്കളായ അനിമോസ് ഏവിയേഷന്‍ ഫ്ളൈ അനിമോസ് എന്ന പേരില്‍ ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസ് ആരംഭിച്ചു. നെടുംബാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലിത്ത ഡോ....