Breaking News

അഫ്ഗാൻ വിഷയം: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു

അഫ്ഗാനിസ്താനിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ...

വയറില്ലല്ലോ, ചെറിയ വയർ തുടങ്ങിയ പരിഹാസങ്ങള്‍, രണ്ട് തവണ അബോര്‍ഷൻ: മറ്റേണിറ്റി ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് ഭീഷണി

സോഷ്യല്‍ മീഡിയയില്‍ ഒരു മറ്റേണിറ്റി ഫോട്ടോഷൂട്ട് ശ്രദ്ധനേടുകയാണ്. നിറവയറുമായി ഭർത്താവിനൊപ്പം നിൽക്കുന്ന ആര്യ എന്ന യുവതിയുടെ ചിത്രങ്ങളാണ് ചർച്ചയാകുന്നത്. ഭര്‍ത്താവ് വിനീതിനൊപ്പമാണ് ആര്യയുടെ ഫോട്ടോ ഷൂട്ട്. രേഷ്മ മോഹനാണ് ഈ വൈറല്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്....

ആണും പെണ്ണും കാണരുത്, കർട്ടനിട്ട് ക്ലാസ് റൂമുകൾ, അഫ്​ഗാൻ സർവലകാശാലയിലെ പുതിയ ചിത്രം

നീണ്ട ഇടവേളയ്ക്ക് ശേഷം അഫ്​ഗാൻ സർവകലാശാല തുറന്നത് താലിബാന്റെ വിചിത്ര നിയമവുമായി. ആൺകുട്ടികളെയും പെൺകുട്ടികളെയും സീറ്റുകൾ കർട്ടനിട്ട് വേർതിരിച്ച് ക്ലാസുകൾ നടത്തുന്നത്. ക്ലാസ് മുറിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം...

11 പേർക്ക് കൂടി നിപ രോ​ഗലക്ഷണം; 54 പേർ ഹൈ റിസ്ക് പട്ടികയിൽ, കോഴിക്കോട് താലൂക്കിൽ രണ്ട് ദിവസം കോവിഡ് വാക്സിനേഷനില്ല

കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 11 പേർക്ക് കൂടി രോ​ഗലക്ഷണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. രോഗലക്ഷണമുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. എട്ട് പേരുടെ സാംപിളുകള്‍ അന്തിമപരിശോധനയ്ക്ക് എന്‍ഐവി പുണെയിലേക്കയച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള 251...

തമിഴ്നാട്ടിൽ നിപയില്ല; പ്രചരിച്ചത് വ്യാജവാർത്ത, എ.എൻ.ഐ റിപ്പോർട്ട് തള്ളി ജില്ലാ കളക്ടർ

തമിഴ്നാട് കോയമ്പത്തൂരിൽ നിപ വൈറസ് സ്ഥിരീകരിച്ചെന്ന എ.എൻ.ഐ റിപ്പോർട്ട് തള്ളി ജില്ലാ കളക്ടർ ജി.എസ് സമീരൻ രം​ഗത്ത്. കോയമ്പത്തൂരിൽ നിപ സ്ഥിരീകരിച്ചെന്ന് കളക്ടർ സ്ഥിരീകരിച്ചെന്നായിരുന്നു എ.എൻ.ഐ റിപ്പോർട്ട്. എന്നാൽ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന്...

പരിശോധന കുറഞ്ഞു: സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കോവിഡ്, 135 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262,...

റാബിയ സൈഫിയുടെ കൊലയാളികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലെ ഹസൻപൂരിൽ അഖിലേന്ത്യാ മജ്ലിസ് ഇത്തെഹാദുൽ മുസ്ലീമീന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ റാബിയ സെയ്‌ഫിയുടെ കൊലയാളികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മെഴുകുതിരി മാർച്ച് നടത്തി. റാബിയ സൈഫിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവർക്ക്...

തമിഴ്നാട്ടിലും നിപ; കോയമ്പത്തൂരിൽ രോ​ഗബാധ സ്ഥിരീകരിച്ചു

കേരളത്തിന് പുറമെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും നിപ വൈറസ് സ്ഥിരീകരിച്ചു. കോയമ്പത്തൂരിൽ ഒരാൾക്ക് രോ​ഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. ജി.എസ് സമീരൻ അറിയിച്ചു. കഴിഞ്ഞ ദിവസം പനിയെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പ്രശ്നങ്ങളും പരിഭവങ്ങളും പരിഹരിച്ചു; കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് കെ.സുധാകരൻ

കോണ്‍ഗ്രസിലെ പ്രശ്നങ്ങളും പരിഭവങ്ങളും പരിഹരിച്ചുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു സുധാകരന്‍റെ പ്രതികരണം. തര്‍ക്കങ്ങള്‍ അവസാനിച്ചു....

സിപിഎം ഇസ്ലാമോഫോബിയ വളർത്തുന്നു; താലിബാൻ അനുകൂലികളാണ് കേരളത്തിലെ മുസ്ലിംകളെന്ന വ്യാജപ്രചാരണം നടത്തുന്നത് സംഘികളേക്കാൾ സഖാക്കളാണ്- നജീബ് കാന്തപുരം

അഫ്ഗാനിസ്താനിൽ ഭരണം പിടിച്ച താലിബാനെ അനുകൂലിക്കുന്നവരാണ് കേരളത്തിലെ മുസ്ലിംകളെന്ന വ്യാജപ്രചാരണം നടത്തുന്നത് സംഘികളേക്കാൾ സഖാക്കളാണെന്ന് നജീബ് കാന്തപുരം എംഎൽഎ. കേരളത്തിലെ മദ്രസകളും ഇസ്ലാമിക വസ്ത്രധാരണ രീതിയും താലിബാനിസമാണെന്ന് സിപിഎം പോരാളികളായ ലെഫ്റ്റ് ലിബറലുകൾ സോഷ്യൽ...