Breaking News

മസാല ബോണ്ടില്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ നടപടിയെന്ന് ഇഡി; വിരട്ടാന്‍ നോക്കേണ്ട, നിയമ പോരാട്ടം തുടരുമെന്ന് തോമസ് ഐസക്ക്

എന്‍ഫോഴ്‌സ്‌മെന്റ വിരട്ടാന്‍ നോക്കണ്ടായെന്നും പൗരന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും തോമസ് ഐസക്. എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് പറയട്ടെ. ഇഡി വിരട്ടാമെന്ന് വിചാരിക്കണ്ട. നിയമ പോരാട്ടം തുടരുമെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍...

കേരളാ പൊലീസിൽ വീണ്ടും ആത്മഹത്യ; ആലുവയിൽ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ചു

കേരളാ പൊലീസിൽ വീണ്ടും ആത്മഹത്യ. ആലുവയിൽ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ചു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബാബുരാജിനെയാണ് പാടത്തിന് കരയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി വരെ അദ്ദേഹം...

‘ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജം; സൈന്യത്തെ പിൻവലിച്ച് പൊലീസിന് ക്രമസമാധാന ചുമതല നൽകും’; അമിത് ഷാ

ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സെപ്റ്റംബറിന് മുൻപ് തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീരിലെ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്....

‘എനിക്കിപ്പോൾ ആത്മവിശ്വാസവും അഭിമാനവും വർദ്ധിച്ചിരിക്കുന്നു, ഞാൻ മുമ്പത്തേക്കാൾ സന്തോഷവതി’: ബിജെപി പ്രവേശനത്തിൽ പദ്മജ

താൻ മുമ്പത്തേക്കാൾ സന്തോഷവതിയാണെന്നും തനിക്ക് ചുറ്റുമുള്ള പ്രവർത്തകർ നൽകുന്ന ആത്മവിശ്വാസവും സ്നേഹവും ചെറുതല്ലെന്നും പദ്മജ വേണുഗോപാൽ. താൻ എടുത്ത തീരുമാനം ശരിയാണെന്നും പഴയ സഹപ്രവർത്തകരുടെ അധിക്ഷേപങ്ങൾക്കും, പരിഹാസങ്ങൾക്കും, ഭീഷണികൾക്കും എന്റെ മനസ്സിനെ തളർത്താനാവില്ല എന്നും...

അധിക്ഷേപ പരാമർശം; കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നുകാട്ടിയാണ് പരാതി. വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറി. പത്തിലധികം പേജുള്ള പരാതിയാണ് സമർപ്പിച്ചത്....

കെജ്‌രിവാളിന് ഇന്ന് നിർണായകം; ഇഡി അറസ്റ്റിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെതിരായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് പരിഗണിക്കും. ഡൽഹി ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുക. ഇഡി നടപടി നിയമവിരുദ്ധമെന്ന് ഹർജിയിൽ വാദം. അതേസമയം കെജ്‌രിവാളിനായി തിഹാർ...

മോഹിനിയാട്ടം ഇനി ആൺകുട്ടികൾക്കും പഠിക്കാം; ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം

ജാതി- വർണ, ലിംഗ അധിഷേപം നേരിട്ട ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ അവസരം ഒരുക്കിയതിന് പിന്നാലെ ചരിത്ര തീരുമാനമെടുക്കാൻ ഒരുങ്ങി കേരള കലാമണ്ഡലം. കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരമൊരുക്കുന്നതാണ് തീരുമാനം. ഇത് സംബന്ധിച്ച നിർണായക...

അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകം; കടന്നുകയറ്റത്തിലൂടെയുള്ള അവകാശ വാദം അനുവദിക്കില്ല; ചൈനക്കെതിരെ അമേരിക്ക; ഇന്ത്യയുടെ നിലപാടിന് അംഗീകാരം

അരുണാചല്‍ പ്രദേശിനായുള്ള ചൈനയുടെ അവകാശ വാദങ്ങള്‍ തള്ളി അമേരിക്ക. അരുണാചല്‍ പ്രദേശിനെ ഇന്ത്യയുടെ ഭൂപ്രദേശമായാണ് തങ്ങള്‍ അംഗീകരിക്കുന്നതെന്ന് യുഎസ് വ്യക്തമാക്കി. മാര്‍ച്ച് ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി അരുണാചല്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ചൈന അവകാശവാദവുമായി രംഗത്തെത്തിയത്....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് സ്വദേശി ഡോക്ടര്‍ അഭിരാമി ബാലകൃഷ്ണനെ (30)യാണ് മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജ് പി ടി ചാക്കോ നഗറിലെ ഫ്‌ളാറ്റില്‍...

കേരളത്തിലെ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ച് അറിയാം; കര്‍ശന നടപടി സ്വീകരിക്കും; ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ വിളിച്ച് പ്രധാനമന്ത്രി

കേരളത്തിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ കൈവശമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഇതില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഡോ. ടി.എന്‍.സരസുവുമായി...