Breaking News

ഡൽഹിയിൽ ബൈക്ക് യാത്രക്കാർക്ക് നേരെ ആർക്കൂട്ട മർദനം; ദൃശ്യങ്ങൾ പുറത്ത്

ഡൽഹിയിൽ ബൈക്ക് യാത്രക്കാർക്ക് നേരെ ആൾക്കൂട്ട മർദനം. ഇക്കഴിഞ്ഞ ജൂൺ 18 ന് ഡൽഹി വിമാനത്തവളത്തിന് സമീപമുള്ള പാലം മേഖലയിൽ നടന്ന ക്രൂരമായ ആൾക്കൂട്ട മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. യുവാക്കൾ...

ജല​ഗതാ​ഗത ബോട്ടുകൾ സോളാർ ഇന്ധനത്തിലേക്ക് മാറ്റും; മന്ത്രി ആന്റണി രാജു

സംസ്ഥാനത്ത് ജല​ഗതാ​ഗത വകുപ്പിന് കീഴിലെ ബോട്ടുകൾ സോളാർ ഇന്ധനത്തിലേക്ക് മാറ്റുമെന്ന് ഗതാ​ഗത മന്ത്രി ആന്റണി രാജു. പരിസ്ഥിതി സൗഹാർദ്ദവും ചിലവ് കുറഞ്ഞതുമായ ബോട്ട് സർവ്വീസുകൾ നടത്തി ജല​ഗതാ​ഗത മേഖലയെ ലാഭത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി...

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പലതും അനുഭവിക്കേണ്ടി വന്നു, ഇത് സിനിമയാക്കും: ഐഷ സുല്‍ത്താന

ലക്ഷദ്വീപ് വിഷയത്തില്‍ താന്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ സിനിമയാക്കുമെന്ന് സംവിധായിക ഐഷ സുല്‍ത്താന. സിനിമയാകുമ്പോള്‍ തനിക്കുണ്ടായ പ്രശ്നങ്ങളെ കുറിച്ചും താന്‍ സഞ്ചരിച്ച വഴികളെ കുറിച്ചും ആളുകള്‍ക്ക് കുറച്ച് കൂടി വ്യക്തത ലഭിക്കുമെന്നും ഐഷ പറഞ്ഞു. താന്‍...

ചെറുകിട വ്യവസായമേഖലയിൽ 1416 കോടി രൂപയുടെ കോവിഡ് സഹായ പദ്ധതി

ചെറുകിട വ്യവസായമേഖലയിൽ 1416 കോടിരൂപയുടെ കോവിഡ് സഹായ പദ്ധതി പ്രഖ്യാപിച്ച്‌ സംസ്ഥാന സർക്കാർ. കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായാണ് പദ്ധതി. ലോക എംഎസ്എംഇ ദിനത്തോട് അനുബന്ധിച്ച് നടന്ന വെബിനാറില്‍...

പാകിസ്ഥാനുമായുള്ള ബന്ധമുള്ളത് എപി അബ്ദുള്ളക്കുട്ടിക്ക്; എന്റെ പിന്നിലും മുന്നിലും ആരുമില്ല: ഐഷ സുൽത്താന

പാകിസ്ഥാനുമായുള്ള ബന്ധമുള്ളത് എപി അബ്ദുള്ളക്കുട്ടിക്കാണെന്നും തന്റെ അക്കൗണ്ടിലേക്ക് ആരും പണം നൽകിയിട്ടില്ലെന്നും ലക്ഷദ്വീപിൽ നിന്നുള്ള സിനിമ സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താന. ഇവിടെ നടന്ന ലക്ഷദ്വീപ് വിഷയം പാകിസ്ഥാന്‍ ആഘോഷിച്ച വിവരം അബ്ദുള്ളക്കുട്ടി മാത്രമാണ്...

ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം: സംസ്ഥാനത്തെ ഈ പഞ്ചായത്ത് മുഴുവനായും അടച്ചിടാന്‍ ഉത്തരവ്

പാലക്കാട്: ഡെല്‍റ്റ വൈറസ് വകഭേദത്തിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണാടി ഗ്രാമപഞ്ചായത്ത് അടച്ചിടാന്‍ ഉത്തരവ്. നാളെ മുതല്‍ ഏഴ് ദിവസത്തേക്ക് പഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചിടാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ...

വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാന്‍ അനുമതി

നാളെ മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന്...

സിപിഎം പ്രവര്‍ത്തകയെ മര്‍ദ്ദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ആറ്റുകാലിൽ സിപിഎം പ്രവർത്തകയെ മർദ്ദിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകന്‍ സായ് കൃഷ്ണ പൊലീസിന് മുമ്പാകെ കീഴടങ്ങി. ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി അംഗമായ സായ് കൃഷ്ണ പൂന്തുറ പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. പ്രതിക്കെതിരെ...

ജമ്മു വ്യോമകേന്ദ്രത്തിലെ സ്ഫോടനം; ഭീകരാക്രമണമെന്ന് സ്ഥിരീകരണം

ജമ്മു വ്യോമകേന്ദ്രത്തിലെ സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ്. ജമ്മുവിലെ കൂടുതൽ സ്ഥലങ്ങളിൽ ഭീകരർ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും ദിൽബാഗ് സിങ്ങ് വ്യക്തമാക്കി. ആറു കിലോ സ്‌ഫോടക വസ്തുക്കൾ ജമ്മു പോലീസ്...

സ്ത്രീധന പീഡനം; ഭർതൃ വീട്ടിലെ ക്രൂരത വിഡിയോ വഴി പുറത്തറിയിച്ച ശേഷം യുവതി തൂങ്ങി മരിച്ചു

സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി തൂങ്ങി മരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. തിരുവള്ളൂർ സ്വദേശിനിയായ ജ്യോതിശ്രീയാണ് മരിച്ചത്. ഭർതൃ വീട്ടിലെ ക്രൂരത വിഡിയോ വഴി പുറംലോകത്തെ അറിയിച്ച ശേഷമാണ് ജ്യോതിശ്രീ ജീവനൊടുക്കിയത്. തന്റെ മരണത്തിന് കാരണക്കാർ...